ജനനായകന്‍: സെന്‍സര്‍ ബോര്‍ഡ് വിവാദത്തില്‍ വാദം പൂര്‍ത്തിയാക്കി മദ്രാസ് ഹൈക്കോടതി

ചെ​ന്നൈ: ത​മി​ഴ് ന​ട​ന്‍ വി​ജ​യ് നാ​യ​ക​നാ​കു​ന്ന ‘ജ​ന​നാ​യ​ക​ന്‍’ എ​ന്ന സി​നി​മ​യി​ലെ സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് വെ​ട്ടി​മാ​റ്റ​ലു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വാ​ദം പൂ​ര്‍​ത്തി​യാ​ക്കി. കേ​സി​ല്‍ വ​രും ദി​വ​സ​ങ്ങ​ളി​ല്‍ നി​ര്‍​ണ്ണാ​യ​ക​മാ​യ വി​ധി പ്ര​സ്താ​വം ഉ​ണ്ടാ​കു​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​ന്‍റെ അ​പ്പീ​ലും സി​നി​മ​യു​ടെ നി​ര്‍​മാ​താ​ക്ക​ളു​ടെ വാ​ദ​ങ്ങ​ളും വി​ശ​ദ​മാ​യി കേ​ട്ട ശേ​ഷ​മാ​ണ് ജ​സ്റ്റി​സ് എ.​ഡി. ജ​ഗ​ദീ​ഷ് ച​ന്ദ്ര ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ച് കേ​സ് വി​ധി പ​റ​യാ​നാ​യി മാ​റ്റി​യ​ത്.

സി​നി​മ​യി​ല്‍ നി​ല​വി​ലെ ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​രി​നെ ല​ക്ഷ്യം വെ​ച്ചു​ള്ള പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ഉ​ണ്ടെ​ന്ന സെ​ന്‍​സ​ര്‍ ബോ​ര്‍​ഡി​ന്‍റെ വാ​ദം കോ​ട​തി പ​രി​ശോ​ധി​ച്ചു. എ​ന്നാ​ല്‍ രാ​ഷ്ട്രീ​യ വി​മ​ര്‍​ശ​നം ആ​വി​ഷ്‌​കാ​ര സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന നി​ല​പാ​ടി​ല്‍ നി​ര്‍​മാ​താ​ക്ക​ള്‍ ഉ​റ​ച്ചു​നി​ന്നു.

സി​നി​മ​യു​ടെ ക്ലി​പ്പു​ക​ള്‍ പ​രി​ശോ​ധി​ച്ച കോ​ട​തി, സെ​ന്‍​സ​ര്‍ ബോ​ര്‍​ഡ് ആ​വ​ശ്യ​പ്പെ​ട്ട മാ​റ്റ​ങ്ങ​ള്‍ ന്യാ​യ​മാ​ണോ എ​ന്ന് പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​കും അ​ന്തി​മ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക. വി​ജ​യ് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യാ​യ ‘ത​മി​ഴ​ക വെ​ട്രി ക​ഴ​കം’ രൂ​പീ​ക​രി​ച്ച ശേ​ഷം പു​റ​ത്തി​റ​ങ്ങു​ന്ന സി​നി​മ​യാ​യ​തി​നാ​ൽ രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ളും ഈ ​വി​ധി​ക്കാ​യി ഉ​റ്റു​നോ​ക്കു​ക​യാ​ണ്.

Related posts

Leave a Comment