അ​ടി​ക്കു​റി​പ്പി​ല്ലാ​തെ… തൃ​ഷ​യ്‌​ക്കൊ​പ്പ​മു​ള​ള നി​മി​ഷ​ങ്ങ​ള്‍ പ​ങ്കു​വ​ച്ച് ന​യ​ന്‍​താ​ര

തെ​ന്നി​ന്ത്യ​ൻ സി​നി​മാ ലോ​ക​ത്തെ താ​ര​റാ​ണി​മാ​രാ​ണ് ന​യ​ൻ​താ​ര​യും തൃ​ഷ​യും. ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം സി​നി​മ​ക​ളി​ൽ ത​ങ്ങ​ളു​ടേ​താ​യ സാ​മ്രാ​ജ്യം കെ​ട്ടി​പ്പ​ടു​ത്ത ഇ​വ​ർ​ക്കി​ട​യി​ൽ ക​ടു​ത്ത മ​ത്സ​ര​മാ​ണെ​ന്ന് ആ​രാ​ധ​ക​ർ​ക്കി​ട​യി​ൽ എ​പ്പോ​ഴും സം​സാ​ര​മു​ണ്ട്.

എ​ന്നാ​ൽ ഈ ​മ​ത്സ​ര​ബു​ദ്ധി​യെ​യും ശ​ത്രു​ത​യെ​യും കു​റി​ച്ചു​ള്ള ഗോ​സി​പ്പു​ക​ളെ​യും കാ​റ്റി​ൽ പ​റ​ത്തി​ക്കൊ​ണ്ടാ​ണ് ഇ​രു​വ​രും ഒ​രു​മി​ച്ചു​ള്ള ചി​ത്ര​ങ്ങ​ൾ ന​യ​ൻ​താ​ര ത​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. സൂ​ര്യ​നെ സാ​ക്ഷി​യാ​ക്കി ഇ​രു​വ​രും ഒ​രു​മി​ച്ച് പോ​സ് ചെ​യ്യു​ന്ന ര​സ​ക​ര​മാ​യ ചി​ത്ര​ങ്ങ​ളാ​ണ് ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ന്ന​ത്.

തെ​ന്നി​ന്ത്യ​ൻ സി​നി​മാ ച​രി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര​യും തൃ​ഷ​യും ഒ​രേ സ​മ​യം മു​ൻ​നി​ര​യി​ൽ എ​ത്തി​യ​വ​രാ​ണ്. ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ എ​ന്ന പ​ദ​വി ന​യ​ൻ​താ​ര സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ, ത​ന്‍റെ സൗ​ന്ദ​ര്യം കൊ​ണ്ടും അ​ഭി​ന​യ​മി​ക​വു കൊ​ണ്ടും തെ​ന്നി​ന്ത്യ​യു​ടെ പ്രി​യ​ങ്ക​രി​യാ​യി തൃ​ഷ​യും മാ​റി. ഇ​രു​വ​രും ത​മ്മി​ൽ ശീ​ത​സ​മ​ര​ത്തി​ലാ​ണെ​ന്നും സി​നി​മ​ക​ളി​ൽ അ​വ​സ​ര​ങ്ങ​ൾ​ക്കാ​യി മ​ത്സ​രി​ക്കാ​റു​ണ്ടെ​ന്നു​മു​ള്ള വാ​ർ​ത്ത​ക​ൾ കാ​ല​ങ്ങ​ളാ​യി കോ​ളി​വു​ഡി​ൽ സ​ജീ​വ​മാ​യി​രു​ന്നു

ശ​ത്രു​ക്ക​ളാ​ണ് എ​ന്നു പ​റ​യു​ന്ന കാ​ല​ങ്ങ​ളി​ലും ന​യ​ൻ​സും തൃ​ഷ​യും ചി​ല സ്റ്റേ​ജു​ക​ള്‍ ഒ​രു​മി​ച്ച് പ​ങ്കെ​ടു​ത്ത​തും പാ​ര്‍​ട്ടി​യി​ല്‍ ഒ​രു​മി​ച്ച് പ​ങ്കെ​ടു​ത്ത​തു​മൊ​ക്കെ​യാ​യ ചി​ത്ര​ങ്ങ​ള്‍ നേ​ര​ത്തെ പു​റ​ത്തു വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ന​യ​ന്‍​താ​ര പ​ങ്കു​വ​ച്ച ചി​ത്ര​ങ്ങ​ള്‍ അ​തി​നെ​ക്കാ​ളും മ​നോ​ഹ​ര​മാ​ണ് എ​ന്നു മാ​ത്ര​മ​ല്ല, ഇ​രു​വ​രു​ടെ​യും വ്യ​ക്തി​ബ​ന്ധം എ​ത്ര​ത്തോ​ള​മാ​ണ് എ​ന്ന് കാ​ണി​ക്കു​ന്ന​തു കൂ​ടെ​യാ​ണെ​ന്നാ​ണ് ഇ​വ​രു​ടെ ആ​രാ​ധ​ക​ർ പ​റ​യു​ന്ന​ത്.

പ്ര​ത്യേ​കി​ച്ച് ഒ​രു അ​ടി​ക്കു​റി​പ്പും ഇ​ല്ലാ​തെ ന​യ​ന്‍​താ​ര പ​ങ്കു​വ​ച്ച പോ​സ്റ്റ് വെ​റും ര​ണ്ട് മി​നി​റ്റി​നു​ള്ളി​ല്‍ ഇ​രു​പ​തി​നാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്ക​ഴി​ഞ്ഞു. തൃ​ഷ​യെ​യും ടാ​ഗ് ചെ​യ്തു​കൊ​ണ്ടാ​ണ് ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

.

Related posts

Leave a Comment