ശ​ബ​രി​മ​ല സ്വ​ർ​ണ്ണ​ക്കൊ​ള്ള; പോ​റ്റി​യോ​ടൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളി​ല്‍ കു​ടു​ങ്ങി ഇ​ട​ത്-​വ​ല​തു നേ​താ​ക്ക​ള്‍

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ പ്ര​ധാ​ന പ്ര​തി സ്ഥാ​ന​ത്തു​ള്ള ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​ക്കൊ​പ്പ​മു​ള്ള സൗ​ഹൃ​ദ ചി​ത്ര​ങ്ങ​ള്‍ ഒ​ന്നൊ​ന്നാ​യി പു​റ​ത്തു​വ​രുന്നത് ഇ​രു​മു​ന്ന​ണി​ക​ളെ​യും വെ​ട്ടി​ലാ​ക്കുന്നു.ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ വീ​ട്ടി​ല്‍ മു​ന്‍ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നൊ​പ്പം രാ​ജു ഏ​ബ്ര​ഹാം സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് ഇ​ന്ന​ലെ പു​റ​ത്തു​വ​ന്ന​തെ​ങ്കി​ല്‍ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശി​നൊ​പ്പ​മു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് ഇ​ന്ന് യു​ഡി​എ​ഫി​നെ വെ​ട്ടി​ലാ​ക്കി​യ​ത്.

അ​ടൂ​ര്‍ പ്ര​കാ​ശി​നെ പോ​റ്റി​യെ നേ​ര​ത്തെ അ​റി​യാ​മെ​ന്ന​തും സോ​ണി​യാ ഗാ​ന്ധി​യെ സ​ന്ദ​ര്‍​ശി​ച്ച​തി​ല്‍ ഇ​ട​നി​ല​ക്കാ​ര​നാ​യെ​ന്ന​തും നേ​ര​ത്തെ പു​റ​ത്തു​വ​ന്ന വി​വ​ര​ങ്ങ​ളാ​യി​രു​ന്നു. എ​ന്നാ​ല്‍ പോ​റ്റി​യെ വീ​ട്ടി​ല്‍ സ​ന്ദ​ര്‍​ശി​ച്ച് ഉ​പ​ഹാ​ര​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ക​യോ കൈ​മാ​റു​ക​യോ ഒ​ക്കെ ചെ​യ്യു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ പു​തി​യ വി​വാ​ദ​ങ്ങ​ളി​ലേ​ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ന്ന​ത്.

വോ​ട്ട​റെ​ന്ന നി​ല​യി​ല്‍ പോ​റ്റി​യെ അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ടൂ​ര്‍ പ്ര​കാ​ശ് നേ​ര​ത്തെ വി​ശ​ദീ​ക​രി​ച്ചി​രു​ന്ന​ത്. അ​ടൂ​ര്‍ പ്ര​കാ​ശ് പു​ളി​മാ​ത്തെ പോ​റ്റി​യു​ടെ വീ​ട്ടി​ല്‍ എ​ത്തി​യി​ട്ടു​ണ്ടെ​ന്നു​ള്ള വെ​ളി​പ്പെ​ടു​ത്ത​ല്‍ ക​ഴി​ഞ്ഞ​ദി​വ​സം അ​യ​ല്‍​വാ​സി ന​ട​ത്തു​ക​യും ചെ​യ്ത​താ​ണ്. സ്വ​ര്‍​ണ​ക്കൊ​ള്ള​യി​ല്‍ സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ദേ​വ​സ്വം​ബോ​ര്‍​ഡ് മു​ന്‍ പ്ര​സി​ഡ​ന്‍റു​മാ​യ എ. ​പ​ത്മ​കു​മാ​ര്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം പോ​റ്റി​യു​ടെ വീ​ട്ടി​ലെ​ത്തി​യ ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത്.

പോ​റ്റി​യു​ടെ വീ​ട്ടി​ല്‍ മ​ന്ത്രി​യാ​യി​രു​ന്ന ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നൊ​പ്പം അ​ന്ന് എം​എ​ല്‍​എ​യാ​യി​രു​ന്ന രാ​ജു പോ​യ​ത് അ​വി​ടെ ഒ​രു ച​ട​ങ്ങി​നാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു. എ​ന്നാ​ല്‍ ചി​ത്ര​ങ്ങ​ള്‍ സി​പി​എ​മ്മി​ലെ ക​ടു​ത്ത പ്ര​തി​രോ​ധ​ത്തി​ലേ​ക്ക് എ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്.ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ന​ത്ത തോ​ല്‍​വി​യി​ല്‍ ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള പ്ര​ധാ​ന​ഘ​ട​ക​മാ​യെ​ന്ന് സി​പി​എം ജി​ല്ല നേ​തൃ​ത്വം വി​ല​യി​രു​ത്തി​യി​രു​ന്നു. പ​ത്മ​കു​മാ​റി​നെ​തി​രേ പാ​ര്‍​ട്ടി ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​ത് തി​രി​ച്ച​ടി​യാ​യെ​ന്നും വി​ല​യി​രു​ത്ത​ലു​ക​ളു​ണ്ടാ​യി.

സം​സ്ഥാ​ന നേ​തൃ​ത്വം അ​നു​മ​തി ന​ല്‍​കി​യാ​ല്‍ പ​ത്മ​കു​മാ​റി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന രാ​ജു ഏ​ബ്ര​ഹാ​മും പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ക​ടം​പ​ള്ളി സു​രേ​ന്ദ്ര​നൊ​പ്പം എം​എ​ല്‍​എ​യാ​യി​രി​ക്കേ രാ​ജു ഏ​ബ്ര​ഹാം പോ​റ്റി​യു​ടെ വീ​ട്ടി​ല്‍ സ​ന്ദ​ര്‍​ശ​നം സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന ചി​ത്ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​ത്. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ അ​ച്ഛ​ന് ഇ​രു​വ​രും സ​മ്മാ​നം ന​ല്‍​കു​ന്ന ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്.

പോ​റ്റി​യു​ടെ കു​ടും​ബ​ത്തി​ന് ഒ​പ്പം ഇ​രു​വ​രും​നി​ല്‍​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളു​മു​ണ്ട്.അ​ന്ന് ക​ട​കം​പ​ള്ളി ദേ​വ​സ്വം മ​ന്ത്രി​യും രാ​ജു ഏ​ബ്ര​ഹാം റാ​ന്നി എം​എ​ല്‍​എ​യു​മാ​യി​രു​ന്നു. ശ​ബ​രി​മ​ല സ്ഥി​തി ചെ​യ്യു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി ത​ന്നെ പോ​റ്റി​ക്കൊ​പ്പം നി​ല്‍​ക്കു​ന്ന ചി​ത്രം പു​റ​ത്തു​വ​ന്ന​ത് പാ​ര്‍​ട്ടി​യി​ലും ച​ര്‍​ച്ച​യാ​കു​ന്നു​ണ്ട്.

അ​തി​നി​ടെ, രാ​ജു ഏ​ബ്ര​ഹാം ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ലും അ​വ്യ​ക്ത​ത​ക​ളു​ണ്ട്. ചി​ത്രം പു​റ​ത്തു വ​ന്ന​തു സം​ബ​ന്ധി​ച്ച് അ​റി​ഞ്ഞെ​ങ്കി​ലും സം​ഭ​വം ഓ​ര്‍​മ​യി​ല്ലെ​ന്നാ​യി​രു​ന്നു രാ​ജു ഏ​ബ്ര​ഹാ​മി​ന്‍റെ വി​ശ​ദീ​ക​ര​ണം. ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള വ്യ​ക്തി​യു​ടെ മു​ഖം ഓ​ര്‍​മ​യു​ണ്ടെ​ങ്കി​ലും ച​ട​ങ്ങി​നെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ ധാ​ര​ണ​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യെ ശ​ബ​രി​മ​ല​യി​ല്‍ ക​ണ്ടു​പ​രി​ച​യ​മു​ണ്ടെ​ന്നും രാ​ജു പ​റ​ഞ്ഞു. അ​ദ്ദേ​ഹം ക്ഷ​ണി​ച്ച​ത​നു​സ​രി​ച്ച് ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടാ​കാ​മെ​ന്നു​മാ​യി​രു​ന്നു മ​റ്റൊ​രു വി​ശ​ദീ​ക​ര​ണം.

Related posts

Leave a Comment