തെ​ര​ഞ്ഞെ​ടു​പ്പും എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ളും;‘​ഭാ​യി​മാ​ർ’ മ​ട​ങ്ങു​ന്നു; നി​ർ​മാ​ണ​മേ​ഖ​ല പ്ര​തി​സ​ന്ധി​യി​ലേ​ക്ക്

ചെ​ങ്ങ​ന്നൂ​ർ: കേ​ര​ള​ത്തി​ന്‍റെ സാ​മ്പ​ത്തി​ക ന​ട്ടെ​ല്ലാ​യ നി​ർ​മാ​ണ-​കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ൽ ക​ടു​ത്ത പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു​കൊ​ണ്ട് ഇതരസംസ്ഥാന തൊ​ഴി​ലാ​ളി​ക​ൾ കൂ​ട്ട​ത്തോ​ടെ സ്വ​ന്തം നാ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്നു. പ​ശ്ചി​മബം​ഗാ​ൾ, അ​സം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ഇ​ത്ത​വ​ണ തൊ​ഴി​ലാ​ളി​ക​ൾ നേ​ര​ത്തെ മ​ട​ങ്ങി​ത്തു​ട​ങ്ങി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പും എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ളും
സാ​ധാ​ര​ണ​യാ​യി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച ശേ​ഷ​മാ​ണ് തൊ​ഴി​ലാ​ളി​ക​ൾ വോ​ട്ട് ചെ​യ്യാ​ൻ നാ​ട്ടി​ലേ​ക്ക് പോ​കാ​റു​ള്ള​ത്. എ​ന്നാ​ൽ, ഇ​ത്ത​വ​ണ വോ​ട്ട​ർപ​ട്ടി​ക​യി​ലെ വി​വ​ര​ങ്ങ​ൾ നേ​രി​ട്ട് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യു​ള്ള എ​സ്ഐ​ആ​ർ ന​ട​പ​ടി​ക​ൾ​ക്ക് ഹാ​ജ​രാ​കേ​ണ്ട​തു​ണ്ട്. വോ​ട്ട​വ​കാ​ശം ന​ഷ്ട​പ്പെ​ടു​മെ​ന്ന ഭീ​തി​യി​ലാ​ണ് അ​സ​മി​ൽനി​ന്നും ബം​ഗാ​ളി​ൽനി​ന്നു​മു​ള്ള ഭൂ​രി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ളും പ​ണി പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്.

പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന പ്ര​ധാ​ന മേ​ഖ​ല​ക​ൾ
കേ​ര​ള​ത്തി​ലെ അ​വി​ദ​ഗ്ധ തൊ​ഴി​ലാ​ളി മേ​ഖ​ല​യു​ടെ 80 ശ​ത​മാ​ന​ത്തോ​ള​വും ഇതരസംസ്ഥാ ന തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 25 ല​ക്ഷം മു​ത​ൽ 35 ല​ക്ഷം വ​രെ തൊ​ഴി​ലാ​ളി​ക​ൾ സം​സ്ഥാ​ന​ത്തു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. ഇ​വ​രു​ടെ മ​ട​ക്കം വി​വി​ധ മേ​ഖ​ല​ക​ളെ ഗു​രു​ത​ര​മാ​യി ബാ​ധി​ക്കും:

നി​ർ​മാ​ണമേ​ഖ​ല: കെ​ട്ടി​ട നി​ർ​മാ​ണ മേ​ഖ​ല​യു​ടെ ന​ട്ടെ​ല്ലാ​യ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളു​ടെ മ​ട​ക്കം ക​രാ​റു​കാ​രെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. റ​മ​ദാ​ൻ മാ​സ​ത്തി​ന് മു​ൻ​പ് പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട പ​ല പ​ദ്ധ​തി​ക​ളും നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണ്. വ​ൻ​തു​ക മു​ൻ​കൂ​ർ വാ​ങ്ങി നി​ർ​മാ​ണം ആ​രം​ഭി​ച്ച ക​രാ​റു​കാ​ർ തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വ് മൂ​ലം പ​ണി ത​ട​സ​പ്പെ​ടു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ്.

ക്വാ​റി​യും മൈ​നിം​ഗും: അ​സം സ്വ​ദേ​ശി​ക​ളാ​ണ് ഈ ​മേ​ഖ​ല​യി​ൽ കൂ​ടു​ത​ലാ​യും ജോ​ലി ചെ​യ്യു​ന്ന​ത്. ഇ​വ​രു​ടെ മ​ട​ക്കം ക്വാ​റി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്ന​ത് നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല വ​ർ​ധ​ന​വി​നും ല​ഭ്യ​ത​ക്കു​റ​വി​നും കാ​ര​ണ​മാ​യേ​ക്കാം.

കാ​ർ​ഷി​ക-​വി​പ​ണ​നമേ​ഖ​ല: പ​ച്ച​ക്ക​റി-​മാം​സ മാ​ർ​ക്ക​റ്റു​ക​ൾ, ബാ​ർ​ബ​ർ ഷോ​പ്പു​ക​ൾ, വ​ൻ​കി​ട കൃ​ഷി​യി​ട​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​വ് സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്.വോ​ട്ട​വ​കാ​ശ​വും പൗ​ര​ത്വ സം​ബ​ന്ധി​യാ​യ രേ​ഖ​ക​ളു​ടെ പു​തു​ക്ക​ലും പ്ര​ധാ​ന​മാ​യ​തി​നാ​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ഇ​ത്ര വേ​ഗം മ​ട​ങ്ങു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ത് കേ​ര​ള​ത്തി​ലെ വി​പ​ണി​യെ കൂ​ടു​ത​ൽ നി​ശ്ച​ല​മാ​ക്കു​മെ​ന്നാ​ണ് സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രു​ടെ ആ​ശ​ങ്ക.

മി​ക്ക​വ​രും ഒ​ന്ന​രമാ​സ​ത്തി​ല​ധി​കം സ​മ​യം നാ​ട്ട​ൽ ചെ​ല​ഴി​ച്ച ശേ​ഷ​മേ തി​രി​ച്ചെ​ത്തു​ക​യു​ള്ളൂ. പ്ര​ധാ​ന​പ്പെ​ട്ട സീ​സ​ണി​ൽ ത​ന്നെ തൊ​ഴി​ലാ​ളി​ക​ൾ പോ​കു​ന്ന​ത് നി​ർ​മാ​ണ ക​രാ​റു​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് തീ​ർ​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യു​ണ്ടാ​ക്കു​ന്നു.

ക്രി​സ്റ്റ​ഫ​ർ, (നി​ർ​മാ​ണ ക​രാ​റു​കാ​ര​ൻ)

Related posts

Leave a Comment