സു​ര​ക്ഷാ സം​വി​ധാ​ന​ക​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്നു; റെ​യിൽ സു​ര​ക്ഷ​യ്ക്കു റോ​ബോ​ട്ടു​ക​ളും; ആ​ദ്യ പ​രീ​ക്ഷ​ണം വി​ശാ​ഖ​പ​ട്ട​ണ​ത്ത്

പ​ര​വൂ​ർ: സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി റോ​ബോ​ട്ടി​ന്‍റെ സേ​വ​നം പ​രീ​ക്ഷി​ച്ച് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. രാ​ജ്യ​ത്ത് ത​ന്നെ ആ​ദ്യ​മാ​യി വി​ശാ​ഖ​പ​ട്ട​ണം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് എ​എ​സ്‌​സി അ​ർ​ജു​ൻ എ​ന്ന പേ​രു​ള്ള ഹ്യൂ​മ​നോ​യി​ഡ് റോ​ബോ​ട്ടി​നെ അ​വ​ത​രി​പ്പി​ച്ച് റെ​യി​ൽ​വേ പ​രീ​ക്ഷ​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടി​ട്ടു​ള്ള​ത്.

യാ​ത്ര​ക്കാ​രു​ടെ വ​ൻ തി​ര​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന സ​മ​യ​ങ്ങ​ളി​ൽ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടൊ​പ്പം ഈ ​റോ​ബോ​ട്ട് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. വി​ശാ​ഖ​പ​ട്ട​ണ​ത്ത് ത​ന്നെ​യാ​ണ് ഈ ​റോ​ബോ​ട്ടി​നെ പൂ​ർ​ണ​മാ​യും രൂ​പ​ക​ൽ​പ​ന ചെ​യ്ത് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ഒ​രു വ​ർ​ഷ​ത്തി​ലേ​റേ നീ​ണ്ട പ​രി​ശ്ര​മ​ത്തി​ന് ഒ​ടു​വി​ലാ​ണ് ഇ​ത് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​യ​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മു​ഖം തി​രി​ച്ച​റി​യ​ൽ സം​വി​ധാ​നം, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് അ​ധി​ഷ്ഠി​ത ജ​ന​ക്കൂ​ട്ട നി​രീ​ക്ഷ​ണം , ആ​ർ​പി​എ​ഫ് ക​ൺ​ട്രോ​ൾ റൂ​മു​ക​ളി​ലേ​ക്ക് ത​ത്സ​മ​യ അ​ല​ർ​ട്ടു​ക​ൾ അ​യ​ക്കു​ക എ​ന്നി​വ ചെ​യ്യാ​ൻ ഈ ​റോ​ബോ​ട്ടി​ന് ക​ഴി​യും. ഇ​തു​വ​ഴി സ്റ്റേ​ഷ​നു​ക​ളി​ലെ അ​ന​ധി​കൃ​ത നു​ഴ​ഞ്ഞു​ക​യ​റ്റ​ക്കാ​രെ ക​ണ്ടെ​ത്താ​ൻ ആ​ർ​പി​എ​ഫി​ന് സാ​ധി​ക്കും.

ഇം​ഗ്ലീ​ഷ്, ഹി​ന്ദി, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ൽ ഓ​ട്ടോ​മേ​റ്റ​ഡ് പൊ​തു അ​റി​യി​പ്പു​ക​ൾ ഇ​പ്പോ​ൾ സ്റ്റേ​ഷ​നി​ൽ ന​ട​ത്തു​ന്ന​തും റോ​ബോ​ട്ട് ആ​ണ്. വി​വി​ധ പ്ലാ​റ്റ്ഫോ​മു​ക​ളി​ലേ​ക്ക് യാ​ത്ര​ക്കാ​രെ ന​യി​ക്കാ​നും സു​ര​ക്ഷാ കാ​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് അ​വ​ർ​ക്ക് അ​വ​ബോ​ധം ന​ൽ​കാ​നും റോ​ബോ​ട്ടി​ന് ക​ഴി​യു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സ്റ്റേ​ഷ​ൻ പ്ലാ​റ്റ്ഫോ​മി​ൽ 24 മ​ണി​ക്കൂ​റും പ​ട്രോ​ളിം​ഗ് ന​ട​ത്താ​നു​ള്ള ക​ഴി​വും റോ​ബോ​ട്ടി​നു​ണ്ട്.

അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ​മ​യ​ബ​ന്ധി​ത​മാ​യ പ്ര​തി​ക​ര​ണ​വും ന​ട​ത്തും. മാ​ത്ര​മ​ല്ല തീ, ​പു​ക തു​ട​ങ്ങി​യ ക​ണ്ടെ​ത്തി​യാ​ൽ അ​വ ഉ​ട​ൻ അ​റി​യി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും റോ​ബോ​ട്ടി​ൽ ഉ​ണ്ട്.സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന യാ​ത്ര​ക്കാ​രേ ന​മ​സ്തേ എ​ന്ന് പ​റ​ഞ്ഞാ​ണ് സ്വീ​ക​രി​ക്കു​ക. മാ​ത്ര​മ​ല്ല ഈ ​യ​ന്ത്ര​മ​നു​ഷ്യ​ൻ ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ടാ​ൽ സ​ല്യൂ​ട്ടും ചെ​യ്യും.

സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം യാ​ത്ര​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ വി​വ​ര​ങ്ങ​ളും കൈ​മാ​റാ​ൻ ക​ഴി​വു​ള്ള ഇ​ത്ത​രം റോ​ബോ​ട്ടു​ക​ളു​ടെ സേ​വ​നം രാ​ജ്യ​ത്തെ പ്ര​മു​ഖ സ്റ്റേ​ഷ​നു​ക​ളി​ലെ​ല്ലാം ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം.

  • എ​സ്.​ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment