13-കാ​ര​നെ പീ​ഡി​പ്പി​ച്ച വ​യോ​ധി​ക​ന് ജാ​മ്യം ന​ല്‍​കി​യ​തി​നെ​തി​രേ ഇ​ര​യു​ടെ കു​ടും​ബം

കോ​ട്ട​യം: പ​തി​മൂ​ന്നു​കാ​ര​നെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ വ​യോ​ധി​ക​നു ജാ​മ്യം ന​ല്‍​കി​യ​തി​നെ​തി​രേ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ഇ​ര​യു​ടെ കു​ടും​ബം. ക​ഴി​ഞ്ഞ ന​വം​ബ​ര്‍ 14ന് ​ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മാ​താ​പി​താ​ക്ക​ള്‍ വീ​ട്ടി​ലി​ല്ലാ​തി​രു​ന്ന​പ്പോ​ള്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ചാ​ര്‍​ജ​ര്‍ ചോ​ദി​ച്ചെ​ത്തി​യ വ​യോ​ധി​ക​ന്‍ വി​ദ്യാ​ര്‍​ഥി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടു​കാ​ര്‍ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ള്‍ കു​ട്ടി വി​വ​രം പ​റ​യു​ക​യും തു​ട​ര്‍​ന്ന് ഈ​സ്റ്റ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും ചെ​യ്തു. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കൊ​ല്ലാ​ട് കു​ന്നം​പ​ള്ളി തോ​പ്പി​ല്‍ ടി.​പി. ബേ​ബി (62)യെ ​അ​റ​സ്റ്റ് ചെ​യ്തു കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു. റി​മാ​ന്‍​ഡി​ലാ​യി​രു​ന്ന ബേ​ബി ക​ഴി​ഞ്ഞ​ദി​വ​സം ജാ​മ്യം നേ​ടി.

ജാ​മ്യ​വാ​ദ​ത്തി​ന് കോ​ട​തി നോ​ട്ടീ​സ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​ര​യു​ടെ ഭാ​ഗം കേ​ള്‍​ക്കാ​തെ​യു​മാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​തെ​ന്നും മാ​താ​പി​താ​ക്ക​ള്‍ പ​റ​ഞ്ഞു. ഇ​തു ചൂ​ണ്ടി​ക്കാ​ട്ടി ജാ​മ്യം റ​ദ്ദു ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ഇ​ര​യു​ടെ കു​ടും​ബം പ​റ​ഞ്ഞു. ക്

Related posts

Leave a Comment