യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്ക് ഒ​രു വി​ല​യു​മി​ല്ല;  ചേ​യ്സ് പൊ​ട്ടി​യ സ്വി​ഫ്റ്റ് ബ​സ് ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സ് ന​ട​ത്തു​ന്നു

ചാ​ത്ത​ന്നൂ​ർ: ചേ​യ്സ് പൊ​ട്ടി​യ ബ​സ് ദീ​ർ​ഘ​ദൂ​ര സ​ർ​വീ​സി​ന് അ​യ​യ്ക്കു​ന്നു. യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​ണെ​ന്ന​റി​ഞ്ഞി​ട്ടും ബോ​ധ​പൂ​ർ​വ്വം അ​ത് വി​സ്മ​രി​ച്ചു കൊ​ണ്ടാ​ണ് അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി.പൊ​തു ഗ​താ​ഗ​ത സ്ഥാ​പ​ന​മാ​യ കെ -​സ്വി​ഫ്റ്റി​ന്‍റെ കെ​എ​സ്-86 എ​ന്ന ചെ​സ്റ്റ് ന​മ്പ​രു​ള്ള ബ​സാ​ണ് ചെ​യ്സ് പൊ​ട്ടി​യി​ട്ടും യാ​ത്ര​ക്കാ​രു​ടെ ജീ​വ​ന്‍ പ​ണ​യം​വ​ച്ച് തി​രു​വ​ന​ന്ത​പു​രം-​മാ​ന​ന്ത​വാ​ടി റൂ​ട്ടി​ൽ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.

വ​യ​നാ​ട​ൻ ചു​ര​ങ്ങ​ളി​ലൂ​ടെ ഉ​ൾ​പ്പെ​ടെ ദു​ർ​ഘ​ടം നി​റ​ഞ്ഞ റോ​ഡു​ക​ളി​ലൂ​ടെ​യാ​ണ് ഈ ​സൂ​പ്പ​ർ ഡീ​ല​ക്സ് എ​യ​ർ ബ​സി​ന്‍റെ യാ​ത്ര. ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​തെ അ​ത് ര​ഹ​സ്യ​മാ​ക്കി വ​ച്ചു കൊ​ണ്ടാ​ണ് ഇ​പ്പോ​ഴും​തി​രു​വ​ന​ന്ത​പു​രം-​മാ​ന​ന്ത​വാ​ടി റൂ​ട്ടി​ൽ സ​ര്‍​വീ​സ് ന​ട​ത്തു​ക​യാ​ണ്.നാ​ല് വ​ര്‍​ഷ​ത്തെ പ​ഴ​ക്കം മാ​ത്ര​മാ​ണ് ഈ ​ബ​സി​നു​ള്ള​ത്.

ഇ​തേ സീ​രീ​സി​ല്‍ വാ​ങ്ങി​യ കെ ​എ​സ്-16, കെ ​എ​സ് -18, കെ ​എ​സ്-30 എ​ന്നീ ബ​സു​ക​ളി​ലും സ​മാ​ന​മാ​യ പ്ര​ശ്നം ഉ​ണ്ടാ​യ​താ​ണ്. ഈ ​സീ​രീ​സി​ൽ വാ​ങ്ങി​യ ബ​സു​ക​ളു​ടെ ചേ​യ്സു​ക​ൾ ത​ക​രു​ന്ന​ത് ജീ​വ​ന​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടും ബ​സു​ക​ൾ നി​ര​ത്തി​ൽ നി​ന്നും പി​ൻ​വ​ലി​ച്ചി​ട്ടി​ല്ല.

കു​റ​ച്ചു നാ​ൾ മു​മ്പ് ഇ​ത്ത​ര​ത്തി​ൽ ഒ​രു ബ​സി​ന്‍റെ ചേ​യ്സ് പൊ​ട്ടി​യ​ത് വ​ലി​യ വാ​ർ​ത്ത​യും വി​വാ​ദ​വു​മാ​യി. ഈ ​ബ​സ് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ വ​ർ​ക്ക് ഷോ​പ്പി​ലേ​യ്ക്ക് മാ​റ്റി​യി​രു​ന്നു ഇ​തി​ന്‍റെ ചേ​യ്സ് മാ​റ്റാ​ൻ ന​ട​പ​ടി ആ​യി​ട്ടു​ണ്ട് എ​ന്നാ​ണ​റി​ഞ്ഞ​ത്.

ബ​സ് വാ​ങ്ങി​യ​തി​ൽ ക്ര​മ​ക്കേ​ട് ആ​രോ​പി​ച്ച് ടി ​ഡി എ​ഫ് അ​ന്ന് വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ല്കി​യി​രു​ന്നു. പ​ക്ഷേ അ​തി​ൽ ഒ​രു അ​ന്വേ​ഷ​ണ​വും ഉ​ണ്ടാ​യി​ല്ല.​ആ​ന്‍റ​ണി രാ​ജു ഗ​താ​ഗ​ത മ​ന്ത്രി​യും ബി​ജു പ്ര​ഭാ​ക​ര്‍ സി​എം​ഡി​യു​മാ​യി​രു​ന്ന കാ​ല​ത്താ​ണ് ഈ ​ബ​സെ​ല്ലാം വാ​ങ്ങി​യ​ത്.

  • പ്ര​ദീ​പ്ചാ​ത്ത​ന്നൂ​ർ

Related posts

Leave a Comment