തിരുവനന്തപുരം: നെയ്യാറ്റിൻകര ഒന്നര വയസുകാരനെ കൊലപ്പെടുത്തിയ കേസിൽ പിതാവ് ഷിജിനെതിരേ ഗുരുതര കണ്ടെത്തലുകൾ. ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടപ്പോൾ കുഞ്ഞ് കരഞ്ഞതാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. ഇയാൾ സെക്സിനു അടിമയാണെന്നും സെക്സ് ചാറ്റിനായി പല ആപ്പുകളും ഇയാൾ ഉപയോഗിക്കുന്നു എന്നും കണ്ടെത്തി.
ഷിജിന്റെ ഭാര്യ കൃഷ്ണപ്രിയയുടെ രഹസ്യമൊഴിയാണ് കേസിൽ നിർണായകമായത്. പല സത്രീകളുമായുള്ള ശാരീരിക ബന്ധത്തിനും, സെക്സ് ചാറ്റിനും താൻ തടസം നിന്നതിന്റെ പകയും ഷിജിൻ കുഞ്ഞിനോട് തീർക്കുകയായിരുന്നുവെന്ന് യുവതി പോലീസിനോട് പറഞ്ഞു.
കുഞ്ഞിനോട് ഷിജിൻ തരിമ്പ് സ്നേഹം പോലും കാട്ടിയിരുന്നില്ലെന്നാണ് കൃഷ്ണപ്രിയ പറയുന്നത്. ഒപ്പം കിടത്തുമ്പോഴല്ലൊം പുതുപ്പ് കൊണ്ട് കുഞ്ഞിന്റെ മുഖം മൂടും. ഇങ്ങനെ ഉപദ്രവിക്കുമെന്ന് കരുതിയില്ലെന്നും നിരന്തര പീഡനമാണ് താനും കുഞ്ഞും ഷിജിന്റെ വീട്ടിൽ നേരിട്ടതെന്നും കൃഷ്ണപ്രിയ പറഞ്ഞു. ഷിജിന്റെ മൊബൈലിൽ കുട്ടിയുടേതായി ഉള്ളത് കൈ ഒടിഞ്ഞപ്പോഴുള്ള ഒരു പഴയ ചിത്രം മാത്രമാണെന്നും പൊലീസ് പറഞ്ഞു.
