കൊച്ചി: ആക്ടേഴ്സ് ഫാക്ടറിയുടെ നാലാമത് അഭിനയ പരിശീലന കളരി ഫെബ്രുവരി 14,15,16 തീയതികളിൽ കൊച്ചിയിൽ വൈറ്റില ആർട്ടിക് ഗോൾഡ് ഹോട്ടലിൽ വച്ച് നടത്തപ്പെടുന്നു. സംവിധായകൻ എം. പത്മകുമാർ, നടനും ചായഗ്രാഹകനുമായ പി. സുകുമാർ, നടനും അമ്മ വൈസ് പ്രസിഡന്റുമായ ജയൻ ചേർത്തല നടൻ പ്രമോദ് വെളിയനാട് ജോജി .കെ. ജോൺ മുണ്ടക്കയം, സംവിധായകനും, തിരക്കഥാകൃത്തുമായ സന്തോഷ് ഇടുക്കി, പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ, ശ്രീ , നടിയും നാടക പ്രവർത്തകയുമായ അജിത നമ്പ്യാർ തുടങ്ങിയവർ ഈ അഭിനയ പരിശീലന ക്യാമ്പിന് നേതൃത്വം കൊടുക്കുന്നു. കൂടാതെ ഒട്ടനവധി സിനിമ പ്രവർത്തകരും പങ്കെടുക്കുന്നു.
മലയാള സിനിമയിലേക്ക് അഭിനേതാവായി കടന്നുവരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രേയോജനകരമാകുന്ന രീതിയിൽ സ്ക്രീൻ ആക്ടിങ് പരിശീലനം ആണ് ആക്ടർസ് ഫാക്ടറി നൽകുന്നത്. പുതിയ താരങ്ങളെ കണ്ടെത്തുവാൻ നടത്തുന്ന ഈ അഭിനയ പരിശീലന കളരിയിൽ പങ്കെടുക്കാൻ ഈ നമ്പറിൽ ബന്ധപ്പെടുക.
8593805020
