‘പ​തി​റ്റാ​ണ്ടു​ക​ളാ​യി കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ അ​ച്ഛ​ന് ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ്നേ​ഹ​വും വി​ശ്വാ​സ​വു​മാ​ണ്, അ​താ​ണ് അ​ച്ഛ​ന്‍റെ യ​ഥാ​ർ​ഥ പ​ത്മം’: വി. ​എ. അ​രു​ൺ കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും മു​തി​ര്‍​ന്ന സി​പി​എം നേ​താ​വു​മാ​യ വി. ​എ​സ് അ​ച്യു​താ​ന​ന്ദ​ന് പ​ത്മ​വി​ഭൂ​ഷ​ണ്‍ ല​ഭി​ച്ച​തി​ല്‍ പ്ര​തി​ക​രി​ച്ച് മ​ക​ന്‍ വി. ​എ അ​രു​ണ്‍ കു​മാ​ര്‍. അ​ച്ഛ​ന്‍റെ ദ​ശാ​ബ്ദ​ങ്ങ​ൾ നീ​ണ്ട പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ന് രാ​ജ്യം ന​ൽ​കു​ന്ന ഈ ​ആ​ദ​ര​ത്തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് അ​രു​ൺ പ​റ​ഞ്ഞു. ‘അ​ച്ഛ​നും അം​ഗീ​കാ​ര​ങ്ങ​ളും; ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലെ ‘പ​ത്മ’​പു​ര​സ്‌​കാ​രം’ എ​ന്ന ത​ല​ക്കെ​ട്ടോ​ടെ ഫേ​സ്ബു​ക്കി​ല്‍ എ​ഴു​തി​യ കു​റി​പ്പി​ലൂ​ടെ​യാ​യി​രു​ന്നു അ​രു​ൺ കു​മാ​റി​ന്‍റെ പ്ര​തി​ക​ര​ണം.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

അ​ച്ഛ​നും അം​ഗീ​കാ​ര​ങ്ങ​ളും; ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലെ ‘പ​ത്മ’​പു​ര​സ്കാ​രം.
അ​ച്ഛ​ന് പ​ത്മ​വി​ഭൂ​ഷ​ൺ പു​ര​സ്കാ​രം ല​ഭി​ച്ച വി​വ​രം ഏ​റെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ശ്ര​വി​ച്ച​ത്. ഒ​രു മ​ക​ൻ എ​ന്ന നി​ല​യി​ൽ, അ​ച്ഛ​ന്‍റെ ദ​ശാ​ബ്ദ​ങ്ങ​ൾ നീ​ണ്ട പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ന് രാ​ജ്യം ന​ൽ​കു​ന്ന ഈ ​ആ​ദ​ര​ത്തി​ൽ വ​ലി​യ അ​ഭി​മാ​ന​മു​ണ്ട്.

പു​ന്ന​പ്ര-​വ​യ​ലാ​ർ സ​മ​ര​ത്തി​ന്‍റെ ക​ന​ൽ​വ​ഴി​ക​ളി​ലൂ​ടെ ന​ട​ന്നു തു​ട​ങ്ങി​യ​താ​ണ് അ​ച്ഛ​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​തം. ജ​യി​ല​റ​ക​ളി​ലെ മ​ർ​ദ്ദ​ന​മു​റ​ക​ളോ, അ​ധി​കാ​ര​ത്തി​ന്‍റെ പ്ര​ലോ​ഭ​ന​ങ്ങ​ളോ അ​ദ്ദേ​ഹ​ത്തെ ഒ​രി​ക്ക​ലും ബാ​ധി​ച്ചി​ട്ടി​ല്ല. കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​ർ​ക്ക് വേ​ണ്ടി, പ​രി​സ്ഥി​തി​ക്ക് വേ​ണ്ടി, സ്ത്രീ​ക​ളു​ടെ നീ​തി​ക്ക് വേ​ണ്ടി അ​ദ്ദേ​ഹം ന​ട​ത്തി​യ പോ​രാ​ട്ട​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​ത​രേ​ഖ. ആ ​പോ​രാ​ട്ട​ങ്ങ​ൾ​ക്കൊ​ന്നും അ​ദ്ദേ​ഹം ഒ​രു പു​ര​സ്കാ​ര​വും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല.

അ​ച്ഛ​നെ സം​ബ​ന്ധി​ച്ച്, ഈ ​നാ​ടി​ന്‍റെ പ​ച്ച​പ്പും പാ​വ​പ്പെ​ട്ട​വ​ന്‍റെ ക​ണ്ണീ​രൊ​പ്പു​ന്ന നീ​തി​യു​മാ​ണ് ഏ​റ്റ​വും വ​ലി​യ ബ​ഹു​മ​തി. കേ​ര​ള​ത്തി​ലെ ഓ​രോ തെ​രു​വി​ലും ആ ​മ​നു​ഷ്യ​ൻ ന​ട​ന്നു​ക​യ​റി​യ​ത് പു​ര​സ്കാ​ര​ങ്ങ​ൾ ല​ക്ഷ്യം വെ​ച്ച​ല്ല, മ​റി​ച്ച് താ​ൻ വി​ശ്വ​സി​ക്കു​ന്ന രാ​ഷ്ട്രീ​യ​ത്തി​ന് വേ​ണ്ടി​യാ​ണ്.

ഈ ​ആ​ദ​ര​ത്തെ ജ​ന​ങ്ങ​ൾ അ​ച്ഛ​ന് ന​ൽ​കു​ന്ന സ്നേ​ഹ​മാ​യി കാ​ണു​ന്നു. എ​ന്നാ​ൽ, ഒ​രു രാ​ഷ്ട്രം ന​ൽ​കു​ന്ന അം​ഗീ​കാ​രം എ​ന്ന നി​ല​യി​ൽ പ​ത്മ​വി​ഭൂ​ഷ​ൺ എ​ന്ന​ത് വ​ലി​യൊ​രു പു​ര​സ്കാ​രം ത​ന്നെ​യാ​ണ്. ആ ​പു​ര​സ്കാ​ര ല​ബ്ധി​യി​ൽ ഞ​ങ്ങ​ളു​ടെ കു​ടും​ബം അ​തീ​വ സ​ന്തു​ഷ്ട​രാ​ണ്. എ​ന്നാ​ൽ അ​തി​നേ​ക്കാ​ൾ വ​ലി​യൊ​രു പു​ര​സ്കാ​രം പ​തി​റ്റാ​ണ്ടു​ക​ളാ​യി കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ അ​ച്ഛ​ന് ന​ൽ​കി​ക്കൊ​ണ്ടി​രി​ക്കു​ന്ന സ്നേ​ഹ​വും വി​ശ്വാ​സ​വു​മാ​ണ്. അ​താ​ണ് അ​ച്ഛ​ന്‍റെ യ​ഥാ​ർ​ഥ ‘പ​ത്മം’.

Copy and paste this code into your website.
 

Related posts

Leave a Comment