ദ​ക്ഷി​ണ കൊ​റി​യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു​മേ​ൽ നി​കു​തി വ​ർ​ധി​പ്പി​ക്കു​മെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ദ​ക്ഷി​ണ കൊ​റി​യ​യി​ൽ നി​ന്നു​ള്ള ഇ​റ​ക്കു​മ​തി ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു​മേ​ലു​ള്ള തീ​രു​വ 25 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ത്തു​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. ദ​ക്ഷി​ണ കൊ​റി‍​യ ക​ഴി​ഞ്ഞ വ​ർ​ഷം വാ​ഗ്ദാ​നം ന​ല്കി​യ വ്യാ​പാ​ര ക​രാ​ർ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ന​ട​പ​ടി.

വാ​ഹ​ന​ങ്ങ​ൾ, ത​ടി, മ​രു​ന്നു​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​കു​തി 15 ശ​ത​മാ​ന​ത്തി​ൽ നി​ന്ന് 25 ആ​യി ഉ​യ​ർ​ത്തു​മെ​ന്നാ​ണ് ട്രം​പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ച​ത്.

അ​തേ​സ​മ​യം, നി​കു​തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ത​ങ്ങ​ൾ​ക്ക് ഔ​ദ്യോ​ഗി​ക അ​റി​യി​പ്പൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ഈ ​വി​ഷ​യ​ത്തി​ൽ വാ​ഷിം​ഗ്ട​ണു​മാ​യി അ​ടി​യ​ന്ത​ര ച​ർ​ച്ച​ക​ൾ ന​ട​ത്താ​ൻ താ​ല്പ​ര്യ​പ്പെ​ടു​ന്നു​വെ​ന്നു​മാ​ണ് ദ​ക്ഷി​ണ കൊ​റി​യ​യു​ടെ പ്ര​തി​ക​ര​ണം.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് ധാ​ര​ണ​യി​ലെ​ത്തി​യ​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ദ​ക്ഷി​ണ കൊ​റി​യ യു​എ​സി​ൽ 350 ബി​ല്യ​ൺ ഡോ​ള​ർ നി​ക്ഷേ​പി​ക്കു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. ഇ​തി​ൽ ഒ​രു ഭാ​ഗം ക​പ്പ​ൽ നി​ർ‌​മാ​ണ മേ​ഖ​ല​യി​ലേ​ക്കാ​ണ് നി​ശ്ച​യി​ച്ചി​രു​ന്ന​ത്. തൊ​ട്ട​ടു​ത്ത മാ​സം ദ​ക്ഷി​ണ കൊ​റി​യ ക​രാ​ർ അം​ഗീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചാ​ൽ ചി​ല ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ നി​കു​തി കു​റ​യ്ക്കാ​മെ​ന്ന് ഇ​രു​രാ​ജ്യ​ങ്ങ​ളും സ​മ്മ​തി​ച്ചി​രു​ന്നു.

ന​വം​ബ​ർ 26 ന് ​ക​രാ​ർ ദ​ക്ഷി​ണ കൊ​റി​യ​ൻ ദേ​ശീ​യ അ​സം​ബ്ലി​യി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. നി​ല​വി​ൽ ഇ​ത് പ​രി​ശോ​ധ​നാ​ഘ​ട്ട​ത്തി​ലാ​ണ്. ഫെ​ബ്രു​വ​രി​യി​ൽ ക​രാ​ർ പാ​സാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

Related posts

Leave a Comment