പ​റ​ഞ്ഞ​ത് മ​റ​ന്നി​ട്ടി​ല്ല; പ​ക്ഷേ, ഇ​തു ചെ​യ്യു​ന്ന​തി​ന് ത​ക്ക​താ​യ കാ​ര​ണ​മു​ണ്ട്; ഐ​റ്റം ഡാ​ന്‍​സി​നെ​ക്കു​റി​ച്ച് ര​ജി​ഷ വി​ജ​യ​ന്‍

മ​സ്തി​ഷ്‌​ക മ​ര​ണം എ​ന്ന ചി​ത്ര​ത്തി​ലെ ര​ജി​ഷ വി​ജ​യ​ന്‍റെ ഡാ​ന്‍​സ് ന​മ്പ​ര്‍ വൈ​റ​ലാ​യി മാ​റി​യി​രു​ന്നു. ര​ജി​ഷ​യു​ടെ മേ​ക്കോ​വ​റും ഡാ​ന്‍​സു​മൊ​ക്കെ കൈ​യ​ടി നേ​ടി​യെ​ങ്കി​ലും ചി​ല​ര്‍ താ​ര​ത്തെ അ​വ​ഹേ​ളി​ക്കു​ക​യും ചെ​യ്തു. നേ​ര​ത്തെ താ​ന്‍ ഐ​റ്റം ഡാ​ന്‍​സ് ചെ​യ്യി​ല്ലെ​ന്ന് പ​റ​ഞ്ഞ​ത് കു​ത്തി​പ്പൊ​ക്കി​യാ​യി​രു​ന്നു പ​രി​ഹാ​സം. ഇ​തേ​ക്കു​റി​ച്ച് ര​ജി​ഷ പ്ര​തി​ക​രി​ക്കു​ക​യാ​ണ്.

പ​റ​ഞ്ഞ​ത് മ​റ​ന്നി​ട്ടി​ല്ലെ​ന്നാ​ണ് ര​ജി​ഷ പ​റ​യു​ന്ന​ത്. എ​ന്തു​കൊ​ണ്ടാ​ണ് താ​ന്‍ മ​സ്തി​ഷ്‌​ക മ​ര​ണ​ത്തി​ല്‍ ഐ​റ്റം ഡാ​ന്‍​സ് ചെ​യ്ത​തെ​ന്ന് സി​നി​മ ഇ​റ​ങ്ങു​മ്പോ​ള്‍ മ​ന​സി​ലാ​കു​മെ​ന്നാ​ണ് ര​ജി​ഷ പ​റ​യു​ന്ന​ത്. ദ ​ഫോ​ര്‍​ത്ത് വാ​ളി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ര​ജി​ഷ​യു​ടെ പ്ര​തി​ക​ര​ണം.

“ആ​ളു​ക​ളെ കു​റ്റം പ​റ​യാ​നാ​കി​ല്ല. ഞാ​നാ​ണെ​ങ്കി​ലും ആ​ദ്യം ഒ​ന്ന് പ​റ​ഞ്ഞ് പി​ന്നീ​ട് മ​റ്റൊ​ന്ന് ചെ​യ്യു​മ്പോ​ള്‍ സം​ശ​യ​മു​ണ്ടാ​കും. ആ ​ഞെ​ട്ട​ല്‍ ഞാ​ന്‍ മ​ന​സി​ലാ​ക്കു​ന്നു. പ​ക്ഷെ മ​നു​ഷ്യ​ര്‍ എ​ല്ലാ​യി​പ്പോ​ഴും ഇ​വോ​ള്‍​വ് ചെ​യ്യു​ന്ന​വ​രാ​ണ്. മാ​റ്റ​മാ​ണ് മാ​റാ​ത്ത​താ​യു​ള്ള​തെ​ന്ന് ഞാ​ന്‍ പ​ല​പ്പോ​ഴും പ​റ​ഞ്ഞി​ട്ടു​ണ്ട്. മാ​റി ചി​ന്തി​ക്കാ​നു​ള്ള സാ​ധ്യ​ത മ​നു​ഷ്യ​ര്‍​ക്കു​ണ്ട്’-​ര​ജി​ഷ പ​റ​യു​ന്നു.

“ഞാ​ന്‍ അ​ങ്ങ​നെ വി​ശ്വ​സി​ച്ചി​രു​ന്ന ആ​ളാ​യി​രു​ന്നു. പ​ക്ഷെ അ​പ്പോ​ഴും ഞാ​ന്‍ പ​റ​ഞ്ഞി​രു​ന്നു, ക​ഥാ​പാ​ത്ര​ത്തി​നാ​യി എ​ക്‌​സ്ട്രാ എ​ഫേ​ര്‍​ട്ട് എ​ടു​ക്കേ​ണ്ട​താ​യി വ​ന്നാ​ല്‍ ഞാ​ന​ത് ചെ​യ്യു​മെ​ന്ന്. കൃ​ഷാ​ന്ദ് എ​ന്നെ ക​ണ്‍​വി​ന്‍​സ് ചെ​യ്തു. അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​ക​ള്‍ കാ​ണു​ന്ന​വ​ര്‍​ക്ക് ഭ​യ​ങ്ക​ര ക​ണ്‍​ഫ്യൂ​സിം​ഗ് ആ​യി​രി​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ സി​നി​മ​യി​ല്‍ ഇ​ങ്ങ​നൊ​രു പാ​ട്ടു വ​രു​ന്ന​ത് എ​ങ്ങ​നെ​യാ​ണെ​ന്ന്’

“ഞാ​ന്‍ സം​സാ​രി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ ന​ല്ല​ത് സി​നി​മ സം​സാ​രി​ക്കു​ന്ന​താ​ണ്. മ​സ്തി​ഷ്‌​ക മ​ര​ണം കാ​ണു​മ്പോ​ള്‍ എ​ന്തി​നാ​ണ് ഇ​തു​പോ​ലൊ​രു രം​ഗം സി​നി​മ​യി​ലു​ള്ള​തെ​ന്ന ഉ​ത്ത​രം ല​ഭി​ക്കും. സി​നി​മ കാ​ണു​ന്ന​തോ​ടെ എ​നി​ക്ക് കു​റേ​ക്കൂ​ടെ ന​ന്നാ​യി മ​റു​പ​ടി ന​ല്‍​കാ​നാ​കും. പ​റ​ഞ്ഞ​ത് മ​റ​ന്നി​ട്ടി​ല്ല. പ​ക്ഷെ ഇ​ത് ചെ​യ്യു​ന്ന​തി​ന് ത​ക്ക​താ​യൊ​രു കാ​ര​ണ​മു​ണ്ട്. സി​നി​മ പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം കു​റേ​ക്കൂ​ടി ന​ന്നാ​യി സം​സാ​രി​ക്കാ​നാ​കു​മെ​ന്ന് തോ​ന്നു​ന്നു.-​താ​രം പ​റ​യു​ന്നു.

Related posts

Leave a Comment