അ​ഭി​ഭാ​ഷ​ക​യു​ടെ സൗ​ഹൃ​ദം ഗു​മ​സ്ത​നു​മാ​യി; യു​വ​തി​ക്ക് പി​ന്നീ​ട് മ​റ്റൊ​രാ​ളു​മാ​യി വി​വാ​ഹം; സ്വ​കാ​ര്യ നി​മി​ഷ​ങ്ങ​ളി​ലെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ ബ​ന്ധു​ക്ക​ൾ​ക്ക് അ​യ​ച്ചു​ന​ൽ​കി യു​വാ​വി​ന്‍റെ പ്ര​തി​കാ​രം

പാ​ല​ക്കാ​ട്: സൗ​ഹൃ​ദം ന​ടി​ച്ച് യു​വ അ​ഭി​ഭാ​ഷ​ക​യു​ടെ ന​ഗ്ന​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ ഗു​മ​സ്ത​ൻ അ​റ​സ്റ്റി​ൽ. വ​ക്കീ​ൽ ഗു​മ​സ്ത​നാ​യ പി​രാ​യി​രി കൃ​ഷ്ണ റോ​ഡി​ൽ ക​റു​പ്പം വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ് (24) ആ​ണ് ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ജ​നു​വ​രി ആ​ദ്യ​വാ​ര​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. യു​വ അ​ഭി​ഭാ​ഷ​ക​യും ഗു​മ​സ്ത​നാ​യ ഷ​ഫീ​ക്കും സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് അ​ഭി​ഭാ​ഷ​ക അ​റി​യാ​തെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത്. യു​വ​തി​യു​ടെ വി​വാ​ഹ​ശേ​ഷം ഇ​രു​വ​രും ത​മ്മി​ലു​ള്ള സൗ​ഹൃ​ദം ത​ക​ർ​ന്നു. ഈ ​വൈ​രാ​ഗ്യ​ത്തി​ൽ യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ൾ​ക്കു വാ​ട്സാ​പ്പി​ലൂ​ടെ ദൃ​ശ്യ​ങ്ങ​ൾ അ​യ​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സ് മു​ഹ​മ്മ​ദ് ഷ​ഫീ​ഖി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ​യി​ൽ സ്വ​ർ​ണം വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ന​ഗ​ര​ത്തി​ലെ ജ്വ​ല്ല​റി​യി​ലെ​ത്തി ഏ​ഴു​പ​വ​ന്‍റെ സ്വ​ർ​ണ​ക്ക​ട്ടി ക​വ​ർ​ന്ന കേ​സി​ലെ മൂ​ന്നു പ്ര​തി​ക​ളി​ലൊ​രാ​ളാ​ണ് ഷ​ഫീ​ഖ്. പ്ര​തി​ക​ളി​ലൊ​രാ​ൾ ജ്വ​ല്ല​റി ഉ​ട​മ​യെ ക​ബ​ളി​പ്പി​ച്ച് സ്വ​ർ​ണ​ക്ക​ട്ടി​യു​മാ​യി പു​റ​ത്തേ​ക്കോ​ടു​ക​യും ബൈ​ക്കി​ൽ കാ​ത്തു​നി​ന്ന ഷ​ഫീ​ഖി​നൊ​പ്പം ര​ക്ഷ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

Related posts

Leave a Comment