എ​ന്നെ ലോ​കം കാ​ണി​ച്ച​വ​ൻ; ഇ​രു​കാ​ലു​ക​ളും ത​ള​ർ​ന്ന സു​ഹൈ​ലി​നെ ത​നി​ച്ചാ​ക്കി വി​ഘ്നേ​ഷ് യാ​ത്ര​യാ​യി

ചാ​വ​ക്കാ​ട്: ഇ​രു​കാ​ലു​ക​ളും ത​ള​ർ​ന്ന സു​ഹൈ​ലി​നെ പു​റം ലോ​ക​ത്ത് എ​ത്തി​ച്ചി​രു​ന്ന വി​നേ​ഷ് ഇ​നി ഓ​ർ​മ. മ​ണ​ത്ത​ല വോ​ൾ​ഗ ന​ഗ​റി​ലു​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ൽ ഒ​രു​മ​ന​യൂ​ർ ചെ​റു​പു​ഷ്പം പ​ള്ളി​ക്ക് സ​മീ​പം ന​ടു​മു​ടി​യി​ൽ വി​ശ്വ​നാ​ഥ​ൻ – മീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ വി​നേ​ഷ് (35) ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ചു.

അ​യ​ൽ​വാ​സി​യും ത​ന്‍റെ ആ​ത്മ സു​ഹൃ​ത്തു​മാ​യ വി​നേ​ഷി​ന്‍റെ വേ​ർ​പ്പാ​ട് അ​മ്പ​ല​ത്ത്‌​വീ​ട്ടി​ൽ സ​ലാം മ​ക​ൻ സു​ഹൈ​ലി​ന് താ​ങ്ങാ​വു​ന്ന​തി​ന​പ്പു​റ​മാ​ണ്.

ബം​ഗ​ളൂ​രു ആ​സ്ഥാ​ന​മാ​യ ക​മ്പ​നി​യി​ലെ ജോ​ലി​ക്കാ​ര​നാ​യ വി​നേ​ഷ് കു​റേ​കാ​ല​മാ​യി വ​ർ​ക്ക് ഫ്രം ​ഹോ​മി​ലാ​ണ്. വൈ​കീ​ട്ട് അ​ഞ്ച് ക​ഴി​ഞ്ഞാ​ൽ, കാ​ലു​ക​ൾ ത​ള​ർ​ന്ന സു​ഹൈ​ലു​മാ​യാ​ണ് പു​റ​ത്ത് പോ​കു​ക. റോ​ഡി​ൽ എ​ത്തി​ച്ച് ചെ​റി​യ കു​പ്പി​ക​ളി​ലെ അ​ത്ത​റ് ക​ച്ച​വ​ട​ത്തി​ന് സ​ഹാ​യി​ച്ച് നാ​ട്ടു വി​ശേ​ഷ​ങ്ങ​ൾ പ​റ​ഞ്ഞു രാ​ത്രി വ​രെ ക​ഴി​ച്ചു​കൂ​ട്ടും.

വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന ഈ ​കാ​ഴ്ച നാ​ട്ടു​കാ​ർ​ക്ക് ഇ​നി നൊ​മ്പ​ര​പ്പെ​ടു​ത്തു​ന്ന ഓ​ർ​മ​യാ​ണെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ബ​ർ കെ.​ജെ. ചാ​ക്കോ വേ​ദ​ന​യോ​ടെ സ്മ​രി​ച്ചു, സു​ഹൈ​ലി​ന് പ്രാ​ണ​ൻ പോ​യ വേ​ദ​ന​യും.

എ​ല്ലാ ദി​വ​സ​വും അ​ത്ത​റ് ക​ച്ച​വ​ട​ത്തി​ന് കൊ​ണ്ടു​പോ​യി തി​രി​കെ വീ​ട്ടി​ൽ എ​ത്തി​ക്കു​ക​യും വി​ശേ​ഷ അ​വ​സ​ര​ങ്ങ​ളി​ൽ പു​റ​ത്തേ​യ്ക്ക് കൊ​ണ്ടു​പോ​കു​ക​യും ചെ​യ്യു​ന്ന വി​നേ​ഷ് ഇ​ന്ന​ലെ വി​ട​പ​റ​ഞ്ഞ​പ്പോ​ൾ സു​ഹൈ​ലും ച​ക്ര​ക്ക​സേ​ര​യും ബാ​ക്കി.

Related posts

Leave a Comment