ആ​ടി​യ നെ​യ്യി​ൽ സു​നി​ൽ​കു​മാ​ർ പോ​റ്റി കൈ​യി​ട്ടു​വാ​രി; വി​ജി​ല​സ് ക​ണ്ടെ​ത്തി​യ​ത് 36 ല​ക്ഷത്തിന്‍റെ ക്ര​മ​ക്കേ​ട്; മു​ൻ ദേ​വ​സ്വം ബോ​ർ​ഡ് ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ ആ​ടി​യ നെ​യ് വി​ൽ​പ്പ​ന​യി​ൽ ക്ര​മ​ക്കേ​ടു ന​ട​ത്തി​യ കേ​സി​ൽ. 2025 വ​ർ​ഷ​ത്തെ ശ​ബ​രി​മ​ല മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ർ, ആ​ടി​യ നെ​യ് വി​ൽ​പ്പ​ന​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ന​ട​ത്തി 36 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്ത​തി​ന് വി​ജി​ല​ൻ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് അ​റ​സ്റ്റ്.

തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പു​ന​ലൂ​ർ ഗ്രൂ​പ്പി​ന് കീ​ഴി​ൽ വ​രു​ന്ന ചാ​ലി​യേ​ക്ക​ര ഭ​ദ്ര​കാ​ളി ക്ഷേ​ത്ര​ത്തി​ലെ മു​ൻ ശാ​ന്തി ആ​ല​പ്പു​ഴ അ​രൂ​ർ സ്വ​ദേ​ശി കെ.​ആ​ർ. സു​നി​ൽ​കു​മാ​ർ പോ​റ്റി​യെ ആ​ണ് ഇ​ന്ന​ലെ വി​ജി​ല​ൻ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ടി​യ നെ​യ് പാ​യ്ക്ക​റ്റി​ലാ​ക്കി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​നു കീ​ഴി​ലെ ജീ​വ​ന​ക്കാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

നെ​യ് പാ​ക്ക​റ്റു​ക​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യ​തി​നു​ശേ​ഷം ല​ഭി​ച്ച മ​ഴു​വ​ൻ തു​ക​യും ബോ​ർ​ഡി​ൽ അ​ട​യ്ക്കാ​തെ ജീ​വ​ന​ക്കാ​ർ സ്റ്റോ​ക്കി​ൽ ക്ര​മ​ക്കേ​ട് ന​ട​ത്തി ദേ​വ​സ്വം ബോ​ർ​ഡി​ന് 36,24,400 രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​ക്കി​യ കേ​സി​ലാ​ണ് സു​നി​ൽ​കു​മാ​ർ പോ​റ്റി​യെ വി​ജി​ല​ൻ​സ് പ​ത്ത​നം​തി​ട്ട യൂ​ണി​റ്റ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ കൊ​ല്ലം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts

Leave a Comment