മ​ർ​ച്ച​ന്‍റ് നേ​വി ഉ​ദ്യോ​ഗ​സ്ഥ​നാ​യ മ​ക​നെ ഡ്യൂ​ട്ടി​യി​ലി​രി​ക്കെ കാ​ണാ​താ​യ​താ​യി അ​മ്മ

ഭു​വ​നേ​ശ്വ​ർ: മ​ർ​ച്ച​ന്‍റ് നേ​വി ഉ​ദ്യോ​ഗ​സ്ഥ​നാ​യ യു​വാ​വി​നെ കാ​ണാ​താ​യ​താ​യി പ​രാ​തി. ഒ​ഡീ​ഷ​യി​ലെ ഭ​ദ്ര​ക് ജി​ല്ല​യി​ലെ കേ​സ്പു​ർ സ്വ​ദേ​ശി​യാ​യ സ​ർ​ത്ത​ക് മ​ഹാ​പ​ത്ര​യെ​യാ​ണ് കാ​ണാ​താ​യ​ത്. ഫെ​ബ്രു​വ​രി മൂ​ന്നി​ന് മൗ​റീ​ഷ്യ​സി​ന​ടു​ത്ത് ക​പ്പ​ലി​ൽ ഡ്യൂ​ട്ടി​യി​ലി​രി​ക്കെ കാ​ണാ​താ​യെ​ന്നാ​ണു വി​വ​രം.

2025 ജൂ​ലൈ മു​ത​ൽ ഈ ​ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​യി​ൽ​നി​ന്ന് സി​ങ്ക​പു​ർ വ​ഴി ചൈ​ന​യി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു ക​പ്പ​ൽ എ​ന്നാ​ണ് സ​ർ​ത്ത​കി​ന്‍റെ അ​മ്മ ര​ശ്മി​ത മ​ഹാ​പ​ത്ര പ​റ​യു​ന്ന​ത്.​ പ്ര​ശ്ന​ത്തി​ൽ കേ​ന്ദ്ര – സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ഇ​ട​പെ​ട​ണ​മെ​ന്നും അ​മ്മ ര​ശ്‌​മി​ത പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി, ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ഷി​പ്പിം​ഗ്, വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ടാ​ഗ് ചെ​യ്തു​കൊ​ണ്ടാ​ണ് എ​ക്സി​ൽ ഇ​വ​ർ കു​റി​പ്പ് പ​ങ്കു​വ​ച്ച​ത്. സം​ഭ​വ​ത്തി​ൽ സു​താ​ര്യ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ക​പ്പ​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ അ​ട​ക്കം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment