ക​ണ്ടം​ചെ​യ്ത വാ​ഹ​ന​ങ്ങ​ളും ആ​ക്രി മാ​ലി​ന്യ​ങ്ങ​ളും; ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ വീ​ര്‍​പ്പു​മു​ട്ടി എരുമേലി പൂ​ത​ക്കു​ഴി​റോ​ഡ്

കാ​ഞ്ഞി​ര​പ്പ​ള്ളി: ഇ​ടു​ങ്ങി​യ പാ​ത, റോ​ഡി​ന് ഇ​രു​വ​ശ​വും ക​ണ്ടം​ചെ​യ്ത് പൊ​ളി​ക്കാ​നി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍, കൂ​ടാ​തെ ആ​ക്രി​മാ​ലി​ന്യ​ങ്ങ​ളും അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ളും. ഇ​തി​നൊ​പ്പം കൂ​നി​ന്മേ​ല്‍ കു​രു​വെ​ന്ന​പോ​ലെ ക​ലു​ങ്കു നി​ര്‍​മാ​ണ​വും കൂ​ടി​യാ​യ​പ്പോ​ള്‍ ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍ വീ​ര്‍​പ്പു​മു​ട്ടു​ക​യാ​ണ് ദേ​ശീ​യ​പാ​ത 183ലെ ​പൂ​ത​ക്കു​ഴി ഭാ​ഗം.

ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​ന്‍റെ ഒ​രു വ​ശം പൊ​ളി​ച്ചി​ട്ട​തോ​ടെ ഈ ​ഭാ​ഗ​ത്ത് വ​ന്‍ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് ദി​വ​സ​വും അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. നി​ല​വി​ല്‍ ക​ലു​ങ്ക് നി​ര്‍​മാ​ണം ന​ട​ക്കു​ന്ന ഭാ​ഗ​ത്ത് ഒ​രു വ​ശ​ത്തു​കൂ​ടി​യാ​ണ് ഇ​രു​ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത്.

പ​ല​പ്പോ​ഴും കു​രു​ക്ക് ഇ​രു​പ​ത്താ​റാം​മൈ​ൽ മു​ത​ൽ പേ​ട്ട​ക്ക​വ​ല​വ​രെ നീ​ളാ​റു​ണ്ട്. എ​രു​മേ​ലി ഭാ​ഗ​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള ബ​സു​ക​ൾ പ​ല​പ്പോ​ഴും പ​ട്ടി​മ​റ്റം-​മ​ണ്ണാ​റ​ക്ക​യം വ​ഴി​യാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. എ​രു​മേ​ലി​യി​ൽ​നി​ന്ന് ഇ​രു​പ​ത്താ​റാം​മൈ​ലി​ൽ ഇ​റ​ങ്ങി കോ​ള​ജി​ലേ​ക്കും മ​റ്റും പോ​കേ​ണ്ട വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​രും ഇ​തു​മൂ​ലം വ​ല​യു​ക​യാ​ണ്.

റോ​ഡി​ല്‍ ഇ​രു​പ​ത്താ​റാം​മൈ​ല്‍ മു​ത​ല്‍ റാ​ണി ആ​ശു​പ​ത്രി​പ്പ​ടി​വ​രെ​യു​ള്ള പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി പാ​ത​യോ​ര​ത്ത് പ​ഴ​യ വാ​ഹ​ന​ങ്ങ​ള്‍ കൊ​ണ്ടു​വ​ന്ന് നാ​ളു​ക​ളാ​യി പൊ​ളി​ക്കാ​ൻ ഇ​ട്ടി​രി​ക്കു​ക​യാ​ണ്. റോ​ഡി​ന് ഇ​രു​വ​ശ​വും ത​ള്ളി​യി​രി​ക്കു​ന്ന ആ​ക്രി മാ​ലി​ന്യ​ങ്ങ​ളും പ​ഴ​യ വാ​ഹ​ന​ങ്ങ​ളും നീ​ക്കംചെ​യ്യു​ക​യും അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് നി​രോ​ധി​ക്കു​ക​യും ചെ​യ്താ​ൽ ഒ​രു പ​രി​ധി​വ​രെ​യെ​ങ്കി​ലും കു​രു​ക്ക് കു​റ​യ്ക്കാ​നാ​കു​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്.

Related posts

Leave a Comment