ക​ത്തി​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​സ്ത്രം ഊ​രി​പ്പി​ച്ചു, പി​ന്നീ​ട് അ​തി​ക്രൂ​ര​മാ​യ പീ​ഡ​നം; ദൃ​ശ്യ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി പ​ക​ര്‍​ത്തി; തി​രു​വ​ല്ല​യി​ലെ അ​തി​ജീ​വി​ത​യു​ടെ ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ൽ

തി​രു​വ​ല്ല: സ്പാ​യി​ല്‍ നേ​രി​ട്ട​ത് അ​തി​ക്രൂ​ര പീ​ഡ​ന​മെ​ന്ന് പെ​ണ്‍​കു​ട്ടി. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ സ്പാ​യി​ലെ​ത്തി​യ പ്ര​തി​ക​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​തി​ക്രൂര​മാ​യി ആ​ക്ര​മി​ച്ചെ​ന്നും ത​ങ്ങ​ളെ ആ​രും ഒ​ന്നും ചെ​യ്യി​ല്ലെ​ന്നും ഉ​ന്ന​ത രാ​ഷ്ട്രീ​യ, പോ​ലീ​സ് ബ​ന്ധ​മു​ണ്ടെ​ന്നു പ​റ​ഞ്ഞ​താ​യും പെ​ണ്‍​കു​ട്ടി.

ക​ഴു​ത്തി​ല്‍ ക​ത്തി​വ​ച്ചാ​ണ് പീ​ഡി​പ്പി​ച്ച് ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത്.ക്വ​ട്ടേ​ഷ​നാ​യി​രു​ന്നു സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്നു സം​ശ​യി​ക്കു​ന്നു. സ്പാ​യി​ലു​ണ്ടാ​യി​രു​ന്ന ക​സ്റ്റ​മ​റെ ഭീ​ഷ​ണി​പ്പെ​ടു​ത്തി അ​യാ​ള്‍​ക്കൊ​പ്പ​വും ന​ഗ്ന​ദൃ​ശ്യ​ങ്ങ​ളും പ​ക​ര്‍​ത്തി. ക​സ്റ്റ​മ​റെ മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു.

സു​ബി​നും ഗു​ണ്ട​ക​ളും ആ​ദ്യ​മാ​യാ​ണ് സ്പാ​യി​ലെ​ത്തി​യ​ത്. രാ​ഹു​ല്‍ എ​ന്നു പ​റ​യു​ന്ന ആ​ള്‍ സ്പാ​യി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്നും പ​ണം വാ​ങ്ങാ​റു​ണ്ടെ​ന്നും അ​തി​ജീ​വി​ത പ​റ​ഞ്ഞു.സു​ബി​ന്‍ ആ​ദ്യ​മാ​യാ​ണ് സ്പാ​യി​ലെ​ത്തി​യ​ത്. 50,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​ട​മ​യോ​ടു മൂ​ന്നു​ല​ക്ഷം രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

ത​ങ്ങ​ളു​ടെ കൈ​വ​ശം പ​ണം ഇ​ല്ലെ​ന്നു പ​റ​ഞ്ഞു. സംഭവത്തിൽ സ്പാ​യി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു ജീ​വ​ന​ക്കാ​രി​യെ​യും സം​ശ​യ​മു​ണ്ടെ​ന്ന് അ​തി​ജീ​വി​ത പ​റ​ഞ്ഞു.സം​ഭ​വ​ദി​വ​സം ഓ​ഫീ​സി​ല്‍ വ​രേ​ണ്ട ആ​വ​ശ്യ​മി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ആ ​കു​ട്ടി അ​വി​ടെ എ​ത്തു​ക​യും സ്പാ​യി​ലെ​ത്തി​യ സം​ഘ​ത്തോ​ടു മു​ന്‍​പ​രി​ച​യ​മു​ള്ള​തു​പോ​ലെ ഇടപെട്ടതാ​യും യു​വ​തി പ​റ​ഞ്ഞു.

ത​ന്നെ ക​ത്തി​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​സ്ത്രം ഊ​രി​പ്പി​ച്ച​താ​യും പി​ന്നീ​ട് അ​തി​ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ച​താ​യും പ​റ​ഞ്ഞു.ദൃ​ശ്യ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി പ​ക​ര്‍​ത്തി. പു​റ​ത്തു പ​റ​ഞ്ഞാ​ല്‍ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി. ത​നി​ക്ക് ല​ഭി​ച്ച ക്വ​ട്ടേ​ഷ​നി​ലാ​ണ് ഇ​വി​ടെ എ​ത്തി​യ​തെ​ന്നു പ്ര​തി സു​ബി​ന്‍ പ​റ​ഞ്ഞതാ​യും പെ​ണ്‍​കു​ട്ടി വ്യക്തമാക്കി.

മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ത​ള​ര്‍​ന്ന താ​ന്‍ ചി​കി​ത്സ തേ​ടി​യ​താ​യും പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞു. സ്പാ​യി​ല്‍ ടെ​ലി​കോ​ള​റാ​യി ജോ​ലി ചെയ്തിരുന്ന യു​വ​തി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്.

Related posts

Leave a Comment