ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​ക്കൊ​ള്ള​ക്കേ​സ്;​ അ​ടൂ​ര്‍ പ്ര​കാ​ശി​നെ എ​സ്ഐ​ടി ചോ​ദ്യം ചെ​യ്യു​ന്നു; ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ലാ​ണു ചോ​ദ്യം​ചെ​യ്യ​ല്‍

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ അ​ടൂ​ര്‍ പ്ര​കാ​ശി​നെ എ​സ്‌​ഐ​ടി ചോ​ദ്യം ചെ​യ്യു​ന്നു. നോ​ട്ടീ​സ് ന​ല്‍​കി അ​ടൂ​ര്‍ പ്ര​കാ​ശി​നെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍.

ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് അ​റി​യു​ന്ന​തി​നാ​ണ് അ​ടൂ​ര്‍ പ്ര​കാ​ശി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഡ​ല്‍​ഹി​യി​ല്‍ സോ​ണി​യാ​ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യു​ടെ ചി​ത്ര​ങ്ങ​ളി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യോ​ടൊ​പ്പം അ​ടൂ​ര്‍ പ്ര​കാ​ശി​ന്‍റെ ചി​ത്ര​വും ഉ​ണ്ടാ​യി​രു​ന്നു.

സി​പി​എം നേ​താ​ക്ക​ള്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യും അ​ടൂ​ര്‍ പ്ര​കാ​ശും ത​മ്മി​ലു​ള്ള ബ​ന്ധം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ പോ​റ്റി​യെ ത​നി​ക്ക​റി​യാ​മെ​ന്നും മ​ണ്ഡ​ല​ത്തി​ലു​ള്ള ആ​ളെ​ന്ന നി​ല​യി​ല്‍ പ​രി​ച​യ​മു​ണ്ടെ​ന്നും ഏ​ത് അ​ന്വേ​ഷ​ണ​ത്തോ​ടും സ​ഹ​ക​രി​ക്കു​മെ​ന്നും അ​ടൂ​ര്‍ പ്ര​കാ​ശ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ചോ​ദ്യം ചെ​യ്യ​ലി​നു വി​ളി​പ്പി​ച്ചാ​ല്‍ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തേ​സ​മ​യം ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നെ എ​സ്‌​ഐ​ടി ചോ​ദ്യം ചെ​യ്ത വി​വ​രം ര​ഹ​സ്യ​മാ​ക്കി വ​ച്ചി​രു​ന്ന​ത് ഏ​റെ വി​മ​ര്‍​ശ​ന​ങ്ങ​ള്‍​ക്കി​ട​യാ​ക്കി​യി​രു​ന്നു.

Related posts

Leave a Comment