ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള; ഇ​ഡി കേ​സി​ല്‍ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് വൈ​കും

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​ക്കൊ​ള്ള​യി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) കേ​സി​ല്‍ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് വൈ​കും. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി അ​ട​ക്ക​മു​ള്ള​വ​രെ ചോ​ദ്യം ചെ​യ്യു​ക അ​ടു​ത്ത​യാ​ഴ്ച​യാ​കു​മെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം.

പൂ​ര്‍​ണ​മാ​യി വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തി​യ ശേ​ഷം പ്ര​തി​ക​ളെ വി​ളി​ച്ചു​വ​രു​ത്താ​നാ​ണ് ഇ​ഡി തീ​രു​മാ​ന​മെ​ന്ന സൂ​ച​ന​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. പ്ര​തി​പ്പ​ട്ടി​ക​യി​ല്‍ ഇ​ല്ലാ​ത്ത സാ​ക്ഷി​ക​ളു​ടെ ചോ​ദ്യം ചെ​യ്യ​ല്‍ തു​ട​രും.

ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ രേ​ഖ​ക​ള്‍ ഇ​ഡി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. 2017 മു​ത​ല്‍ 2025 വ​രെ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടാ​ണ് പ​രി​ശോ​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ട​ക്കം ഭൂ​മി​ക​ള്‍ വാ​ങ്ങി​യ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും ഇ ​ഡി​ക്ക് ല​ഭി​ച്ചു.
പോ​റ്റി​യു​ടെ 1.3 കോ​ടി രൂ​പ​യു​ടെ ആ​സ്തി വ​ക​ക​ള്‍ നേ​ര​ത്തെ ഇ​ഡി മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment