പോ​ലീ​സ് യൂ​ണി​ഫോ​മി​നു സ​മാ​ന​മാ​യ വേ​ഷം, നെ​യിം​ബോ​ർ​ഡ് ധ​രി​ക്കി​ല്ല; കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രു​ടെ അ​ഴി​ഞ്ഞാ​ട്ടം; വ്യാ​പ​ക പ​രാ​തി​യു​മാ​യി രോ​ഗി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ

ഗാ​ന്ധി​ന​ഗ​ര്‍: കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്‍ രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ളെ അ​സ​ഭ്യം പ​റ​ഞ്ഞ​താ​യി പ​രാ​തി. ര​ണ്ടാം വാ​ര്‍​ഡി​ല്‍ ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​യു​ടെ മ​ക​ളോ​ടും കു​ഞ്ഞി​നോ​ടു​മാ​ണ് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്.

തു​ട​ര്‍​ന്നു രോ​ഗി​യു​ടെ ബ​ന്ധു​ക്ക​ള്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നു പ​രാ​തി ന​ല്‍​കി. അ​ഡ്മി​ഷ​ന്‍ കൗ​ണ്ട​റി​ന് സ​മീ​പ​മു​ള്ള ബെ​ഞ്ചി​ല്‍ കു​ട്ടി​യെ കി​ട​ത്തി ഉ​റ​ക്കി​യ​തി​നാ​ണ് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ന്‍ അ​സ​ഭ്യം പ​റ​ഞ്ഞ​തെ​ന്നാ​ണ് പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്. ആ​യാ​പ​റ​മ്പ് സ്വ​ദേ​ശി ദി​പി​ന്‍ ആ​ണ് പ​രാ​തി​ക്കാ​ര​ന്‍.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ചി​ല സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​കാ​രോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ന്ന​താ​യി നേ​ര​ത്തേ​യും പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. മ​റ്റു സു​ര​ക്ഷാ ജീ​വ​ന​ക്കാ​രി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി പോ​ലീ​സ് സേ​ന​യ്ക്ക് സ​മാ​ന​മാ​യ യൂ​ണി​ഫോ​മാ​ണ് ഇ​വ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. മാ​ത്ര​മ​ല്ല,

യൂ​ണി​ഫോ​മി​നോ​ടൊ​പ്പം നെ​യിം​ബോ​ര്‍​ഡ് ധ​രി​ക്കാ​തെ​യാ​ണ് പ​ല​രും ജോ​ലി ചെ​യ്യു​ന്ന​തെ​ന്നും ഇ​തു​കാ​ര​ണം സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ തി​രി​ച്ച​റി​യാ​നും ക​ഴി​യാ​റി​ല്ലെ​ന്നും രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും പ​റ​യു​ന്നു.

പോ​ലീ​സ് സേ​ന​യ്ക്ക് സ​മാ​ന​മാ​യ യൂ​ണി​ഫോം മ​റ്റു​ള്ള​വ​ര്‍ ധ​രി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന നി​യ​മം ഉ​ള്ള​പ്പോ​ഴാ​ണ് പോ​ലീ​സ് യൂ​ണി​ഫോ​മി​നു സ​മാ​ന​മാ​യ യൂ​ണി​ഫോം ധ​രി​ച്ച് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍ വി​ല​സു​ന്ന​തെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

Related posts

Leave a Comment