റി​ട്ട​യേ​ർ​ട്ട റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ ദാ​മോ​ദ​രേ​ട്ട​ന്‍റെ തീ​വ​ണ്ടി വീ​ടി​ന് പ​ര​ശു​റാം എ​ക്സ്പ്ര​സ് മ​തി​ൽ

കാ​ഞ്ഞ​ങ്ങാ​ട്: ര​ണ്ടു​വ​ർ​ഷം മു​മ്പ് തീ​വ​ണ്ടി കോ​ച്ചു​ക​ളു​ടെ രൂ​പ​ത്തി​ൽ അ​പ്പാ​ർ​ട്ട്മെ​ന്‍റ് നി​ർ​മി​ച്ച് ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ പെ​രി​യ ചാ​ലി​ങ്കാ​ലി​ലെ റി​ട്ട. റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ ടി. ​ദാ​മോ​ദ​ര​ൻ കേ​ര​ള​ത്തി​ന്‍റെ ക്ലാ​സി​ക് ട്രെ​യി​നു​ക​ളി​ലൊ​ന്നാ​യ പ​ര​ശു​റാം എ​ക്സ്പ്ര​സി​ന്‍റെ രൂ​പ​ത്തി​ൽ വീ​ടി​ന് ചു​റ്റു​മ​തി​ലൊ​രു​ക്കി.

മ​തി​ലി​ന്‍റെ ഒ​ര​റ്റം പ​ര​ശു​റാ​മി​ന്‍റെ ഡീ​സ​ൽ എ​ൻ​ജി​ന്‍റെ​യും മ​റ്റു ഭാ​ഗ​ങ്ങ​ൾ കോ​ച്ചു​ക​ളു​ടെ​യും ഒ​രു വ​ശ​ത്തി​ന്‍റെ രൂ​പ​ത്തി​ലാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വ​ഴി​യാ​ത്ര​ക്കാ​ർ​ക്ക് സൗ​ജ​ന്യ​മാ​യി കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ര​ണ്ട് ടാ​പ്പു​ക​ളും മ​തി​ലി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

ഈ ​മാ​സം 21 ന് ​മ​തി​ലി​ന്‍റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഇ​തി​നു​ശേ​ഷം എ​ല്ലാ​ദി​വ​സ​വും രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ആ​റി​ന് ട്രെ​യി​ൻ എ​ൻ​ജി​ന്‍റെ ചൂ​ളം​വി​ളി​യു​ടെ മാ​തൃ​ക​യി​ൽ ഇ​വി​ടെ​നി​ന്ന് അ​ലാ​റ​വും മു​ഴ​ങ്ങും.

പ​ഴ​യ കാ​ല​ങ്ങ​ളി​ൽ ഈ ​ഭാ​ഗ​ങ്ങ​ളി​ൽ പു​ല്ല് ശേ​ഖ​രി​ക്കാ​നെ​ത്തു​ന്ന​വ​ർ​ക്ക് ദാ​മോ​ദ​ര​ന്‍റെ അ​മ്മ ആ​ച്ച സൗ​ജ​ന്യ​മാ​യി കു​ടി​വെ​ള്ള​വി​ത​ര​ണം ന​ട​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ ഓ​ർ​മ നി​ല​നി​ർ​ത്താ​ൻ കൂ​ടി​യാ​ണ് മ​തി​ലി​ൽ കു​ടി​വെ​ള്ള വി​ത​ര​ണ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച​ത്.

ദാ​മോ​ദ​ര​ൻ നി​ർ​മി​ച്ച അ​പ്പാ​ർ​ട്ട്മെ​ന്‍റി​നും അ​മ്മ​യു​ടെ പേ​രാ​ണ് ന​ൽ​കി​യി​ട്ടു​ള്ള​ത്- ആ​ച്ച കോ​ച്ച്. വെ​സ്റ്റേ​ൺ റെ​യി​ൽ​വേ​യു​ടെ ആ​ഡം​ബ​ര ട്രെ​യി​നാ​യ ഫ്ല​യിം​ഗ് റാ​ണി​യു​ടെ കോ​ച്ചു​ക​ളു​ടെ മാ​തൃ​ക​യി​ലാ​ണ് വീ​ടും മു​റി​ക​ളും രൂ​പ​ക​ല്പ​ന ചെ​യ്തി​ട്ടു​ള്ള​ത്.

ക​ലാ​കാ​ര​നാ​യ ദാ​മോ​ദ​ര​ൻ ത​ടി​യി​ലും സി​മ​ന്‍റി​ലും സ്വ​ന്ത​മാ​യി രൂ​പ​ക​ല്പ​ന ചെ​യ്ത ശി​ല്പ​ങ്ങ​ളും ഈ ​വീ​ട്ടി​ലു​ണ്ട്. ഇ​തി​ന്‍റെ ഒ​രു ഭാ​ഗ​ത്ത് ദാ​മോ​ദ​ര​നും കു​ടും​ബ​വും താ​മ​സി​ക്കു​ന്ന​തി​നും മ​റു ഭാ​ഗ​ങ്ങ​ൾ വാ​ട​ക​യ്ക്ക് ന​ൽ​കു​ന്ന​തി​നു​മാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ ത​ര​ത്തി​ൽ നി​ർ​മി​ച്ച വീ​ടി​നെ ഹോം​സ്റ്റേ ആ​ക്കു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളും പ​ല​രും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment