അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ലെ മ​ര​ണം പ​തി​യി​രി​ക്കു​ന്ന വെ​ട്ടു​തോ​ട് വ​ള​വി​ൽ വീ​ണ്ടും അ​പ​ക​ടം

എ​ട​ത്വ: അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ല്‍ ഒ​രു ജീ​വ​ന്‍​കൂ​ടി പൊ​ലി​ഞ്ഞ​തോ​ടെ മ​ര​ണം പ​തി​യി​രി​ക്കു​ന്ന സ്ഥ​ല​മാ​യി എ​ട​ത്വ വെ​ട്ടു​തോ​ട് വ​ള​വ് മാ​റി. അ​പ​ക​ട​ത്തെ​ത്തു​ട​ര്‍​ന്ന് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് വ്യാ​ഴാ​ഴ്ച മ​ര​ണ​പ്പെ​ട്ട​തോ​ടെ ഈ ​ഭാ​ഗ​ത്ത് നാ​ലോ​ളം ജീ​വ​ന്‍ പൊ​ലി​ഞ്ഞി​ട്ടു​ണ്ട്. ഇ​ന്ന​ലെ​യും മ​റ്റൊ​രു സ്‌​കൂ​ട്ട​ര്‍ അ​പ​ക​ടം ഈ ​സ്ഥ​ല​ത്തു ന​ട​ന്നി​രു​ന്നു. ചെ​റി​യ പ​രി​ക്കു​ക​ളോ​ടെ യാ​ത്ര​ക്കാ​രി അ​ത്ഭു​ത​മാ​യി ര​ക്ഷ​പ്പെ​ട്ടു.

ര​ണ്ട് വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നാ​ല് മ​ര​ണ​വും ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളു​മാ​ണ് ഇ​വി​ടെ ന​ട​ന്ന​ത്. എ​ട​ത്വ ക​ള​ങ്ങ​ര കോ​ട്ട​വി​രു​ത്തി​ല്‍ റെ​ജി കെ. ​ജേ​ക്ക​ബി​ന്‍റെ മ​ക​ന്‍ ര​ഞ്ജു ജേ​ക്ക​ബ് മാ​ത്യു (24) ചി​കി​ത്സ​യി​ലി​രി​ക്കെ വ്യാ​ഴാ​ഴ്ച​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.മൂ​ന്ന് മാ​സ​ത്തി​ന് മു​ന്‍​പ് എ​ട​ത്വ ച​ങ്ങ​ങ്ക​രി തു​ണ്ടി​യി​ല്‍ സ​ജീ​വ​ന്‍റെ മ​ക​ന്‍ രോ​ഹി​ത് സ​ജീ​വ് (19) ഇ​വി​ടെ മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

ഒ​ന്ന​ര വ​ര്‍​ഷം മു​ന്‍​പ് ന​ട​ന്ന മ​റ്റൊ​ര​പ​ക​ട​ത്തി​ല്‍ സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് മ​തി​ലി​ലി​ടി​ച്ച് സ്‌​കൂ​ട്ട​ര്‍ യാ​ത്രി​ക​ന്‍ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​റ്റൊ​രു യു​വാ​വും ഇ​വി​ടെ മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ട്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ എ​ട​ത്വ സ്വ​ദേ​ശി​യു​ടെ പ​രി​ക്ക് ഇ​പ്പോ​ഴും പൂ​ര്‍​ണ​മാ​യി ഭേ​ദ​മാ​യി​ട്ടി​ല്ല. വി​ദ്യാ​ര്‍​ഥി​ക​ളും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി യാ​ത്ര​ക്കാ​ര്‍ ഇ​വി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്.

റോ​ഡി​ന്‍റെ വ​ള​വി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗ​ം നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​താ​ണ് അ​പ​ക​ടക്കെ​ണി​യാ​കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് ഈ ​സ്ഥ​ലം യാ​ത്ര​ക്കാ​രു​ടെ പേ​ടി​സ്വ​പ്ന​മാ​ണ്. അ​മി​ത വേ​ഗ​ത്തില്‍ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ള്‍ നി​യ​ന്ത്ര​ണം വി​ട്ടാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത്.ദൂ​രെ നി​ന്നെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ വ​ള​വി​ന്‍റെ അ​ടു​ത്ത് എ​ത്തു​മ്പോ​ള്‍ മാ​ത്ര​മാ​ണ് മ​റു​ഭാ​ഗ​ത്തു​നി​ന്ന് വാ​ഹ​ന​ങ്ങ​ള്‍ വ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക. വ​ള​വും ഒ​പ്പം ച​രി​വും വാ​ഹ​ന​ങ്ങ​ളു​ടെ നി​യ​ന്ത്ര​ണം തെ​റ്റു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

കൂ​ടാ​തെ ഫു​ട്പാ​ത്തി​ലെ അ​ന​ധി​കൃ​ത ക​ട​ക​ള്‍ കാ​ഴ്ച മ​റ​യ്ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. രോ​ഹി​ത് സ​ജീ​വി​ന്‍റെ മ​ര​ണ​ത്തെ​ത്തു​ട​ര്‍​ന്ന് ട്രാ​ഫി​ക് കോ​ണ്‍ ഇ​വി​ടെ സ്ഥാ​പി​ച്ചെ​ങ്കി​ലും ദി​വ​സ​ത്തി​നു​ള്ളി​ല്‍ കോ​ണു​ക​ള്‍ ത​ക​ര്‍​ത്താ​ണ് വാ​ഹ​ന​ങ്ങ​ള്‍ അ​മി​ത വേ​ഗത്തി​ല്‍ പോ​കു​ന്ന​ത്.സ്ഥ​ല​ത്ത് ട്രാ​ഫി​ക് സി​ഗ്‌​ന​ലും സി​സി​ടി​വി​യും സ്ഥാ​പി​ച്ചാ​ല്‍ മാ​ത്ര​മേ അ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കാ​ന്‍ ക​ഴി​യൂ. അ​മി​ത വേ​ഗ​ത​യി​ല്‍ പോ​കു​ന്ന യാ​ത്ര​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കാ​നും ലൈ​സ​ന്‍​സ് ക​ട്ട് ചെ​യ്യാ​നു​മു​ള്ള ന​ട​പ​ടി ട്രാ​ഫി​ക് വ​കു​പ്പ് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ത​ക​ഴി-​നീ​രേ​റ്റു​പു​റം റൂ​ട്ടി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ലും സ​മാ​ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. മ​രി​യാ​പു​രം, കോ​ഴി​മു​ക്ക്, വെ​ള്ള​ക്കി​ണ​ര്‍, ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് ജം​ഗ്ഷ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ര​ണ്ടു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ നി​ര​വ​ധി ജീ​വ​ന്‍ പൊ​ലി​യു​ക​യും 50 ലേ​റെ അ​പ​ക​ട​ങ്ങ​ള്‍ ന​ട​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.അ​പ​ക​ട സ്ഥ​ല​ങ്ങ​ളി​ല്‍ അ​പാ​യ മു​ന്ന​റി​യി​പ്പ് ബോ​ര്‍​ഡ് സ്ഥാ​പി​ക്കു​ക​യോ ട്രാ​ഫി​ക് നി​യ​ന്ത്ര​ണം ക​ര്‍​ശ​ന​മാ​ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment