വേ​ഗ​ത്തി​ൽ പാ​യാ​ൻ കു​റ​ച്ച് പ​ണം വേ​ണം സാ​ർ… അ​തി​വേ​ഗ റെ​യി​ൽ​വേ അ​നു​മ​തി​ക്കാ​യി മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര​ത്തി​നു ക​ത്ത​യ​ച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ അ​തി​വേ​ഗ ട്രെ​യി​ന്‍ പ​ദ്ധ​തി (ആ​ര്‍​ആ​ര്‍​ടി)​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി തു​ട​ങ്ങി.ആ​ദ്യ​പ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് ക​ത്ത​യ​ച്ചു.

ഡി​പി​ആ​ര്‍ ത​യാ​റാ​ക്കാ​നു​ള്ള ഫ​ണ്ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​മാ​സ​മാ​ണ് പു​തി​യ അ​തി​വേ​ഗ ട്രെ​യി​ന്‍ പ​ദ്ധ​തി സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച​ത്.

ഇ.​ശ്രീ​ധ​ര​ന്‍ പു​തി​യ അ​തി​വേ​ഗ ട്രെ​യി​ന്‍ പ​ദ്ധ​തി​യു​ടെ കാ​ര്യ​ങ്ങ​ള്‍ പ​റ​ഞ്ഞ​തി​ന് ബ​ദ​ലാ​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ശ്രീ​ധ​ര​ന്‍റെ പ​ദ്ധ​തി​യെ ത​ള്ളി മു​ന്നോ​ട്ടു​പോ​കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. എ​ന്നാ​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ആ​ര്‍​ആ​ര്‍​ടി പ​ദ്ധ​തി അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്നാ​ണ് ഇ.​ശ്രീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​തി​ല്‍ മു​ഖ്യ​മ​ന്ത്രി ശ്രീ​ധ​ര​നെ നി​ശി​ത​മാ​യി വി​മ​ര്‍​ശി​ച്ചി​രു​ന്നു.

Related posts

Leave a Comment