സ്വ​കാ​ര്യ​ബ​സു​ക​ളു​ടെ വേ​ഗ​പൂ​ട്ട് പ്ര​വ​ര്‍​ത്ത​ന​ര​ഹി​തം; പ​രാ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

കൊ​ച്ചി : സ്വ​കാ​ര്യ​ബ​സു​ക​ളി​ലെ വേ​ഗ​പൂ​ട്ട് സം​വി​ധാ​നം പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​ക്കി അ​നി​യ​ന്ത്രി​മാ​യ വേ​ഗ​ത​യി​ല്‍ ബ​സോ​ടി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ്. ഇ​ക്കാ​ര്യ​ത്തെ​കു​റി​ച്ച് അ​ന്വേ​ഷി​ച്ച് എ​റ​ണാ​കു​ളം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യും (സി​റ്റി) ആ​ര്‍​ടി​ഒ​യും മൂ​ന്നാ​ഴ്ച​ക്ക​കം അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീ​സ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ഉ​ത്ത​ര​വി​ട്ട​ത്.

ചെ​ല്ലാ​ന​ത്ത് ഇ​നോ​യ് ജൂ​ഡ് (ഒ​മ്പ​ത്) എ​ന്ന വി​ദ്യാ​ര്‍​ഥി​യെ ഇ​ടി​ച്ച ബ​സി​ന്‍റെ വേ​ഗ​പൂ​ട്ട് സം​വി​ധാ​നം അ​ട്ടി​മ​റി​ക്ക​പ്പെ​ട്ടി​രു​ന്ന​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. വേ​ഗ​പൂ​ട്ട് ഇ​ല്ലാ​ത്ത​തി​നാ​ല്‍ 60 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ സ​ഞ്ച​രി​ക്കേ​ണ്ട ബ​സ് 100 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന​തെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. നി​യ​മ​ലം​ഘ​നം ക​ണ്ടി​ട്ടും അ​ധി​കൃ​ത​ര്‍ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ക്കു​ക​യാ​ണെ​ന്നും പ​രാ​തി​യു​ണ്ട്.

ഇ​ട​ക്കൊ​ച്ചി സ്വ​ദേ​ശി ലോ​റ​ന്‍​സ് വ​ര്‍​ഗീ​സ്, എ​ള​മ​ക്ക​ര ജോ​സ് ഡൊ​മി​നി​ക്ക് എ​ന്നി​വ​രും അ​മി​ത​വേ​ഗ​ത​യു​ടെ ഇ​ര​ക​ളാ​ണ്. സ്വ​കാ​ര്യ ബ​സു​ക​ളു​ടെ വാ​ഹ​ന ടെ​സ്റ്റ് പൂ​ര്‍​ത്തി​യാ​ക്കി​യാ​ല്‍ വേ​ഗ​പൂ​ട്ടു​ക​ള്‍ നി​ര്‍​ജീ​വ​മാ​ക്കാ​റാ​ണ് പ​തി​വെ​ന്ന് പൊ​തു​പ്ര​വ​ര്‍​ത്ത​ക​നാ​യ ത​മ്പി സു​ബ്ര​ഹ്മ​ണ്യ​ന്‍ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

Related posts

Leave a Comment