ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നം: മാ​ർ​ച്ച് 14ന​കം സ​ർ​ക്കാ​ർ നി​ല​പാ​ട് അ​റി​യി​ക്ക​ണം; വാ​ദം ഏ​പ്രി​ൽ ഏ​ഴി​ന് ആ​രം​ഭി​ക്കും,

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ലെ യു​വ​തീ​പ്ര​വേ​ശ​ന ഹ​ർ​ജി​ക​ളി​ലെ ഒ​മ്പ​തം​ഗ ബെ​ഞ്ചി​ന്‍റെ വാ​ദം ഏ​പ്രി​ൽ ഏ​ഴി​ന് ആ​രം​ഭി​ക്കും. ഹ​ർ​ജി​ക്കാ​ർ​ക്ക് മൂ​ന്ന് ദി​വ​സം വാ​ദി​ക്കാം. പു​നഃ​പ​രി​ശോ​ധ​ന​യെ എ​തി​ർ​ക്കു​ന്ന​വ​ർ​ക്ക് ഏ​പ്രി​ൽ 14 മു​ത​ൽ 17 വ​രെ​യും വാ​ദി​ക്കാ​മെ​ന്നും സു​പ്രീം​കോ​ട​തി അ​റി​യി​ച്ചു.

അ​തേ​സ​മ​യം, കേ​സി​ൽ അ​മി​ക്ക​സ് ക്യൂ​റി​യു​ടെ വാ​ദം ഏ​പ്രി​ൽ 21ന് ​ആ​യി​രി​ക്കും. ഏ​പ്രി​ൽ 22ന് ​വാ​ദം പൂ​ർ​ത്തി​യാ​ക്കും. ഒ​മ്പ​തം​ഗ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് ഇ​തി​നാ​യി രൂ​പീ​ക​രി​ക്കും. അം​ഗ​ങ്ങ​ളെ ചീ​ഫ് ജ​സ്റ്റീ​സ് തീ​രു​മാ​നി​ക്കും. മാ​ർ​ച്ച് 14ന് ​മു​മ്പ് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ട​ക്ക​മു​ള്ള എ​ല്ലാ ക​ക്ഷി​ക​ളും നി​ല​പാ​ട് എ​ഴു​തി ന​ൽ​കാ​നും ചീ​ഫ് ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.

പു​നഃ​പ​രി​ശോ​ധ​ന​യെ അ​നു​കൂ​ലി​ക്കു​ന്നു എ​ന്ന് കേ​ന്ദ്ര​വും ഹ​ർ​ജി​ക​ളെ എ​തി​ർ​ക്കു​ന്നി​ല്ലെ​ന്ന് സം​സ്ഥാ​ന​വും അ​റി​യി​ച്ചു. ഒ​മ്പ​തം​ഗ ബെ​ഞ്ചി​ന്‍റെ വി​ധി​ക്ക​നു​സൃ​ത​മാ​യി അ​ഞ്ചം​ഗ ബെ​ഞ്ച് വീ​ണ്ടും ശ​ബ​രി​മ​ല പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ച്ച് അ​ന്തി​മ വി​ധി പു​റ​പ്പെ​ടു​വി​ക്കും.

തു​ല്യ​ത​യും വി​ശ്വാ​സ സ്വ​ത​ന്ത്ര​വും മ​താ​ചാ​ര​ങ്ങ​ളു​ടെ അ​നി​വാ​ര്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട 67 ഹ​ര്‍​ജി​ക​ളാ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. യു​വ​തീ​പ്ര​വേ​ശ​ന​ത്തി​ന് പു​റ​മേ മു​സ്ലിം പ​ള്ളി​ക​ളി​ലെ സ്ത്രീ ​പ്ര​വേ​ശ​നം, പാ​ഴ്സി സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ മ​ത​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളും ഇ​തി​നൊ​പ്പം പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

2018 സെ​പ്റ്റം​ബ​ർ 28നാ​ണ് യു​വ​തീ പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച് സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ സ​ർ​ക്കാ​റി​ന് ഹ​ർ​ജി​ക​ൾ നി​ർ​ണാ​യ​ക​മാ​കും. 2019ല്‍ ​രൂ​പീ​ക​രി​ച്ച ഒ​ന്‍​പ​തം​ഗ ബെ​ഞ്ചി​ല്‍​നി​ന്ന്, ജ​സ്റ്റീ​സ് സൂ​ര്യ​കാ​ന്ത് ഒ​ഴി​കെ​യു​ള്ള എ​ട്ട് ജ​ഡ്ജി​മാ​രും വി​ര​മി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ബെ​ഞ്ച് രൂ​പീ​ക​രി​ക്കു​ന്ന​ത്.

Related posts

Leave a Comment