പൊ​റോ​ട്ട​യ്ക്ക് ചൂ​ടു​മി​ല്ല എ​ന്നും ക​ഴി​ക്കു​ന്ന രു​ചി​യു​മി​ല്ല; ഫാ​സ്റ്റ് ഫു​ഡ് ക​ട​യി​ൽ അ​ക്ര​മം ന​ട​ത്തി​യ​ത് സ്ഥി​ര​മാ​യി എ​ത്തു​ന്ന യു​വാ​വ്; അ​നു​ന​യി​പ്പി​ക്കാ​നെ​ത്തി​യ മു​ത​ലാ​ളി​ക്കും മ​ർ​ദ​നം

കോ​ഴി​ക്കോ​ട്: പൊ​റോ​ട്ട​യ്ക്ക് ചൂ​ട് കു​റ​വാ​ണെ​ന്നാ​രോ​പി​ച്ച് ഫാ​സ്റ്റ് ഫു​ഡ് ക​ട ആ​ക്ര​മി​ച്ച് യു​വാ​വ്. ക​ട​യു​ട​മ വെ​ള്ളി​ക്കു​ള​ങ്ങ​ര സ്വ​ദേ​ശി സാ​ദി​ഖി​നെ​യും യു​വാ​വ് ആ​ക്ര​മി​ച്ചു.

ക​ട​യു​ടെ ചി​ല്ല് അ​ടി​ച്ച് ത​ക​ർ​ക്കു​ക​യും ചെ​യ്തു. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം. പു​റ​മേ​രി​യി​ലെ ബി​രി​യാ​ണി ഡേ​യ്‌​സ് എ​ന്ന ഫാ​സ്റ്റ് ഫു​ഡ് ക​ട​യ്ക്കു നേ​രെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

ക​ട​യി​ൽ പ​തി​വാ​യി വ​രാ​റു​ള്ള, എ​ല്ലാ​വ​ർ​ക്കും പ​രി​ചി​ത​നാ​യ ഒ​രാ​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ പ്ര​കോ​പ​ന​മി​ല്ലാ​തെ അ​തി​ക്ര​മം ന​ട​ത്തി​യ​തെ​ന്ന് ഉ​ട​മ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ ഇ​യാ​ൾ ക​ട​യി​ൽ വ​ന്ന് പൊ​റോ​ട്ട​യും ബീ​ഫ് റോ​സ്റ്റും ഓ​ർ​ഡ​ർ ചെ​യ്തി​രു​ന്നു. പി​ന്നാ​ലെ വി​ള​മ്പി​യ പൊ​റോ​ട്ട​യ്ക്ക് ചൂ​ട് കു​റ​വാ​ണെ​ന്നും ഭ​ക്ഷ​ണ​ത്തി​ന് രു​ചി​യി​ല്ലെ​ന്നും പ​റ​ഞ്ഞ് ഇ​യാ​ൾ ക​ട​യി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കാ​ൻ തു​ട​ങ്ങി.

വ​ള​രെ മോ​ശം ഭ​ക്ഷ​ണ​മാ​ണെ​ന്ന് ഇ​യാ​ൾ ആ​രോ​പി​ച്ചു. ഈ ​സ​മ​യ​ത്ത് ക​ട​യു​ട​മ​യാ​യ സാ​ദി​ഖ് ഇ​യാ​ളെ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചു. ഭ​ക്ഷ​ണം ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ അ​ത് തി​രി​കെ എ​ടു​ക്കാ​മെ​ന്നും അ​ല്ലെ​ങ്കി​ൽ പ​ണം തി​രി​ച്ചു ന​ൽ​കാ​മെ​ന്നും സാ​ദി​ഖ് പ​റ​ഞ്ഞു. എ​ന്നാ​ൽ ക​ട​യി​ൽ നി​ന്ന് പു​റ​ത്തു​പോ​യ ഇ​യാ​ൾ പി​ന്നീ​ട് തി​രി​ച്ചെ​ത്തി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

ക​ട​യു​ടെ ചി​ല്ലു​ക​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ത​ട​യാ​ൻ ശ്ര​മി​ച്ച സാ​ദി​ഖി​നെ ആ​ക്ര​മി​ക്കു​ക​യു​മാ​യി​രുു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment