തു​ടു​ത്ത് നി​ൽ​ക്കു​ന്ന സ്ട്രോ​ബ​റി​യും ത​ണ്ണി​മ​ത്ത​നും മ​സ്ക്മെ​ല​നും: ജ​പ്പാ​നി​ലെ കൊ​തി​യൂ​റും ബ​സ് സ്റ്റോ​പ്പു​ക​ളു​ടെ കൗ​തു​ക കാ​ഴ്ച ഇ​താ

ബ​സ് സ്റ്റോ​പ്പു​ക​ൾ എ​ന്നും എ​ല്ലാ​യി​ട​ങ്ങ​ളി​ലും ച​ർ​ച്ച ആ​കു​ന്ന ഒ​ന്നാ​ണ്. എ​ത്ര​യൊ​ക്കെ ന​ന്നാ​യി പ​ണി​താ​ലും ചി​ല സാ​മൂ​ഹ്യ വി​രു​ദ്ധ​ന്മാ​ർ അ​ത് അ​ല​ങ്കോ​ല​മാ​ക്കാ​റു​മു​ണ്ട്. ഇ​ത് ന​മ്മു​ടെ നാ​ട്ടി​ലെ ക​ഥ​യാ​ണ്. എ​ന്നാ​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ കൃ​ത്യ​മാ​യി പാ​ലി​ക്കേ​ണ്ട മ​ര്യാ​ദ​ക​ൾ യാ​ത്ര​ക്കാ​രും കാ​ത്തി​രി​പ്പു​കാ​രും പാ​ലി​ക്ക​പ്പെ​ടു​ന്ന​തി​നാ​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള പ്ര​ശി​ന​ങ്ങ​ളൊ​ന്നും അ​വി​ടെ ഉ​ണ്ടാ​വാ​റി​ല്ല.

ജ​പ്പാ​നി​ലെ നാ​ഗ​സാ​ക്കി​യി​ലെ കൊ​ന​ഗാ​യ് എ​ന്ന ഗ്രാ​മ​ത്തി​ലൂ​ടെ ആ​രു സ​ഞ്ച​രി​ച്ചാ​ലും അ​വി​ടു​ത്തെ ബ​സ് സ്റ്റോ​പ്പ് ക​ണ്ടാ​ൽ ഒ​ന്നു ബ്രേ​ക്ക് ഇ​ടാ​തെ പോ​വി​ല്ല എ​ന്നു പ​റ​യാം.

നാ​ഗ​സാ​ക്കി​യി​ലെ മ​ണ്ണും കാ​ലാ​വ​സ്ഥ​യും പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും യ​ഥേ​ഷ്ടം വ​ള​രാ​ൻ അ​നു​യോ​ജ്യ​മാ​യ​താ​ണ്. അ​തി​നാ​ൽ​ത്ത​ന്നെ സ്ട്രോ​ബെ​റി, ത​ണ്ണി​മ​ത്ത​ൻ, ഓ​റ​ഞ്ച്, ത​ക്കാ​ളി, മ​സ്ക് മെ​ല​ൺ എ​ന്നി​ങ്ങ​നെ അ​ഞ്ച് പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ രൂ​പ​ത്തി​ൽ ആ​കെ 16 സ്റ്റോ​പ്പു​ക​ളാ​ണ് അ​വു​ടെ​യു​ള്ള​ത്. .1990-ൽ ​നാ​ഗ​സാ​ക്കി​യി​ൽ ന​ട​ന്ന ‘ട്രാ​വ​ൽ എ​ക്സ്പോ’​യു​ടെ ഭാ​ഗ​മാ​യി വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​നാ​യാ​ണ് ഇ​വ നി​ർ​മി​ക്ക​പ്പെ​ട്ട​ത്.

അ​ക​ലെ നി​ന്നു നോ​ക്കി​യാ​ൽ ഏ​തോ ഭീ​ക​ര പ​ഴ​ങ്ങ​ൾ ആ​രോ റോ​ഡ​രി​കി​ൽ കൊ​ണ്ടു​ചെ​ന്ന്‌​വ​ച്ച​താ​ണെ​ന്നേ പ​റ​യു​ള്ളു. അ​ടു​ത്ത് വ​രു​ന്പോ​ൾ മാ​ത്ര​മാ​ണ് അ​ത് ബ​സ് സ്റ്റോ​പ്പ് ആ​ണെ​ന്ന് മ​ന​സി​ലാ​വു​ന്ന​ത് പോ​ലും.

Related posts

Leave a Comment