ഷാ​പു​ർ ക​ണ്ടി അ​ണ​ക്കെ​ട്ട് നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ; ര​വി ന​ദി​യി​ലെ അ​ധി​ക​ജ​ലം ഇ​നി പാ​ക്കി​സ്ഥാ​നി​ലേ​ക്ക് ഒ​ഴു​കി​ല്ല

ശ്രീ​ന​ഗ​ർ: സി​ന്ധു ന​ദീ​ജ​ല ക​രാ​ർ മ​ര​വി​പ്പി​ച്ച​തി​നു പി​ന്നാ​ലെ പാ​ക്കി​സ്ഥാ​നി​ലേ​ക്കു​ള്ള ജ​ല​ല​ഭ്യ​ത കു​റ​യ്ക്കാ​ൻ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി ഇ​ന്ത്യ. ര​വി ന​ദി​യി​ൽ​നി​ന്നു​ള്ള അ​ധി​ക​ജ​ലം പാ​ക്കി​സ്ഥാ​നി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​ത് പൂ​ർ​ണ​മാ​യും അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് ഇ​ന്ത്യ​യു​ടെ തീ​രു​മാ​നം. പ​ഞ്ചാ​ബ്-​ജ​മ്മു കാ​ഷ്മീ​ർ അ​തി​ർ​ത്തി​യി​ലു​ള്ള ഷാ​പു​ർ ക​ണ്ടി അ​ണ​ക്കെ​ട്ടി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്നും മാ​ർ​ച്ചോ​ടെ ഇ​ത് പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​മെ​ന്നും ജ​മ്മു കാ​ഷ്മീ​ർ മ​ന്ത്രി ജാ​വേ​ദ് അ​ഹ​മ്മ​ദ് റാ​ണ അ​റി​യി​ച്ചു.

അ​ഞ്ചു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു മു​മ്പ്, 1979ൽ ​വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​യാ​ണി​ത്. 1982ൽ ​അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ദി​രാ​ഗാ​ന്ധി​യാ​ണ് അ​ണ​ക്കെ​ട്ടി​നു ത​റ​ക്ക​ല്ലി​ട്ട​ത്. എ​ന്നാ​ൽ പ​ഞ്ചാ​ബും ജ​മ്മു കാ​ഷ്മീ​രും ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ളെ​ത്തു​ട​ർ​ന്നു നി​ർ​മാ​ണം വ​ർ​ഷ​ങ്ങ​ളോ​ളം മു​ട​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് 2008ൽ ​കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​തി​നെ ദേ​ശീ​യ പ​ദ്ധ​തി​യാ​യി പ്ര​ഖ്യാ​പി​ച്ചു. 3,394.49 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് അ​ണ​ക്കെ​ട്ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​ത്.

നി​ല​വി​ൽ മാ​ധോ​പു​ർ വ​ഴി പാ​ക്കി​സ്ഥാ​നി​ലേ​ക്ക് ഒ​ഴു​കു​ന്ന ര​വി ന​ദി​യി​ലെ ജ​ലം അ​ണ​ക്കെ​ട്ട് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ഇ​ന്ത്യ​ക്കു പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗി​ക്കാ​നാ​കും. ജ​മ്മു കാ​ഷ്മീ​രി​ലെ ക​ഠു​വ, സാം​ബ തു​ട​ങ്ങി​യ വ​ര​ൾ​ച്ചാ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​ക്കും കു​ടി​വെ​ള്ള​ത്തി​നു​മാ​യാ​ണ് ഈ ​വെ​ള്ളം പ്ര​ധാ​ന​മാ​യും വ​ഴി​തി​രി​ച്ചു​വി​ടു​ക. പ​ഞ്ചാ​ബി​ലെ 5,000 ഹെ​ക്ട​റി​ലും ജ​മ്മു കാ​ഷ്മീ​രി​ലെ 32,173 ഹെ​ക്ട​റി​ലും ജ​ല​സേ​ച​ന സൗ​ക​ര്യം ല​ഭ്യ​മാ​കും.

ഭീ​ക​ര​വാ​ദ​ത്തോ​ടു​ള്ള പാ​ക്കി​സ്ഥാ​ന്‍റെ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് 2025 ഏ​പ്രി​ലി​ലാ​ണ് സി​ന്ധു ന​ദീ​ജ​ല ക​രാ​ർ ഇ​ന്ത്യ മ​ര​വി​പ്പി​ക്കു​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ സ​വാ​ൽ​കോ​ട്ട്, ര​ത്‌​ലെ തു​ട​ങ്ങി​യ വി​വി​ധ ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക​ളു​ടെ നി​ർ​മാ​ണ​വും കേ​ന്ദ്ര​സ​ർ​ക്കാ​ർ വേ​ഗ​ത്തി​ലാ​ക്കി​യി​ട്ടു​ണ്ട്.

ര​വി ന​ദി​ക്ക് മേ​ൽ ഇ​ന്ത്യ​ക്കു പൂ​ർ​ണ അ​വ​കാ​ശ​മു​ള്ള​തി​നാ​ൽ പു​തി​യ അ​ണ​ക്കെ​ട്ടി​ന്‍റെ പ്ര​വ​ർ​ത്ത​നം രാ​ജ്യാ​ന്ത​ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​കി​ല്ല സ​ർ​ക്കാ​ർ​വൃ​ത്ത​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.വേ​ന​ൽ​ക്കാ​ലം ആ​രം​ഭി​ക്കാ​നി​രി​ക്കെ ഇ​ന്ത്യ​യു​ടെ നീ​ക്കം പാ​ക്കി​സ്ഥാ​ന്‍റെ കാ​ർ​ഷി​ക മേ​ഖ​ല​യ്ക്കു വ​ലി​യ തി​രി​ച്ച​ടി​യാ​കും.

Related posts

Leave a Comment