ഇ​റാ​നെ​തി​രേ പ​രി​മി​ത ആ​ക്ര​മ​ണം ന​ട​ത്തി​യേ​ക്കും: ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി: ആ​ണ​വ​ക​രാ​റി​ൽ ഒ​പ്പു​വ​യ്ക്കു​ന്ന​തി​നാ​യി ഇ​റാ​നെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കാ​ൻ പ​രി​മി​ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്താ​ൻ ആ​ലോ​ചി​ക്കു​ന്ന​താ​യി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്.

10 ദി​വ​സ​ത്തി​നു​ള്ളി​ൽ ക​രാ​റി​ലെ​ത്തി​യി​ല്ല​ങ്കി​ൽ മോ​ശം കാ​ര്യ​ങ്ങ​ൾ സം​ഭ​വി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ട്രം​പ് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, വെ​ള്ളി​യാ​ഴ്ച മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ച്ച ട്രം​പ് ക​ടു​ത്ത നി​ല​പാ​ടി​ലാ​യി​രു​ന്നി​ല്ല. ആ​ണ​വ വി​ഷ​യ​ത്തി​ൽ യു​എ​സു​മാ​യു​ള്ള ച​ർ​ച്ച​ക​ളി​ൽ പു​രോ​ഗ​തി​യു​ണ്ടെ​ന്നാ​ണ് യു​എ​സ്-​ഇ​റാ​ൻ പ്ര​തി​നി​ധി​ക​ൾ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വി​ഷ​യ​ത്തി​ൽ സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ യു​എ​സ്, ഇ​റാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു.

ക​രാ​റി​ന്‍റെ ക​ര​ട്’ ത​യാ​റാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ടു​ത്ത കു​റ​ച്ച് ദി​വ​സ​ങ്ങ​ളി​ൽ അ​ത് യു​എ​സ് പ്ര​ത്യേ​ക ദൂ​ത​ൻ സ്റ്റീ​വ് വി​റ്റ്കോ​ഫി​ന് കൈ​മാ​റു​മെ​ന്നും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​രാ​ഗ്ചി പ​റ​ഞ്ഞു.

ഇ​റാ​ന്‍റെ തീ​ര​ത്ത് അ​മേ​രി​ക്ക സൈ​ന്യം സാ​ന്നി​ധ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തു തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് ജ​നീ​വ​യി​ൽ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​ത്. ഇ​റാ​നും സൈ​നി​ക നീ​ക്ക​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ൾ കാ​ണി​ക്കു​ന്നു. പ​ര​മോ​ന്ന​ത നേ​താ​വ് ഖ​മ​ന​യി ട്രം​പി​ന്‍റെ ഭീ​ഷ​ണി​ക്ക് ശ​ക്ത​മാ​യ മ​റു​പ​ടി​യാ​ണ് അ​ടു​ത്തി​ടെ ന​ൽ​കി​യ​ത്.

Related posts

Leave a Comment