അ​വ​ഗ​ണി​ക്കു​ന്ന​വ​രെ തി​രി​ച്ചും അ​വ​ഗ​ണി​ക്കും; കൃ​ത്യ​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ സ​മു​ദാ​യം സ​ജ്ജ​മാ​ണെ​ന്ന് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ

‌കൊ​​​​ച്ചി: സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ന്‍റെ​​​​യും ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ​​​​യും വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ അ​​​​വ​​​​ഗ​​​​ണ​​​​ിക്കുന്ന​​​​വ​​​​രെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ തി​​​​രി​​​​ച്ചും അ​​​​വ​​​​ഗ​​​​ണി​​​​ക്കു​​​​മെ​​​​ന്നും സ​​​​മു​​​​ദാ​​​​യ​​​​ത്തെ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​ന്ന​​​​വ​​​​രെ തി​​​​രി​​​​ച്ചും പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മെ​​​​ന്ന് സീ​​​​റോ​​മ​​​​ല​​​​ബാ​​​​ർ സ​​​​ഭ മേ​​​​ജ​​​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ റാ​​​​ഫേ​​​​ൽ ത​​​​ട്ടി​​​​ൽ. കാ​​​​ക്ക​​​​നാ​​​​ട് മൗ​​​​ണ്ട് സെ​​​​ന്‍റ് തോ​​​​മ​​​​സി​​​​ൽ ക​​​​ത്തോ​​​​ലി​​​​ക്ക കോ​​​​ൺ​​​​ഗ്ര​​​​സ്‌ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​കാ​​​​ര്യ നേ​​​​തൃ​​​​സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.

വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ആ​​​​വ​​​​ശ്യ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ രാ​​​​ഷ്‌​​​​ട്രീ​​​​യ പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​യി​​​​ട്ടി​​​​ല്ല. ദേ​​​​ശീ​​​​യ വ​​​​ന്യ​​​​ജീ​​​​വി നി​​​​യ​​​​മം ഭേ​​​​ദ​​​​ഗ​​​​തി ചെ​​​​യ്യ​​​​ണം. റ​​​​ബ​​​​ർ, നെ​​​​ല്ല് ക​​​​ർ​​​​ഷ​​​​ക​​​​രു​​​​ടെ പ്ര​​​​ശ്നം പ​​​​രി​​​​ഹ​​​​രി​​​​ക്ക​​​​ണം. ജെ.​​​​ബി. കോ​​​​ശി ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന ഒ​​​​ളി​​​​ച്ചു​​​​ക​​​​ളി സ​​​​മു​​​​ദാ​​​​യ​​​​ത്തെ അ​​​​വ​​​​ഹേ​​​​ളി​​​​ക്കു​​​​ന്ന​​​​താ​​​​ണ്. ഇ​​​​തി​​​​ൽ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ നി​​​​ല​​​​പാ​​​​ട് വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​ണം. അ​​​​വ​​​​ഗ​​​​ണ​​​​ന തു​​​​ട​​​​ർ​​​​ന്നാ​​​​ൽ കൃ​​​​ത്യ​​​​മാ​​​​യ നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ സ​​​​മു​​​​ദാ​​​​യം സ​​​​ജ്ജ​​​​മാ​​​​ണെ​​​​ന്നും മാ​​​​ർ ത​​​​ട്ടി​​​​ൽ ഓ​​​​ർ​​​​മി​​​​പ്പി​​​​ച്ചു.

വ​​​​രു​​​​ന്ന തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സ​​​​മു​​​​ദാ​​​​യ അം​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ർ​​​​ഹ​​​​മാ​​​​യ പ്രാ​​​​തി​​​​നി​​​​ധ്യം ന​​​​ൽ​​​​കാ​​​​ൻ രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​പാ​​​​ർ​​​​ട്ടി​​​​ക​​​​ൾ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്ന് സ​​​​മ്മേ​​​​ള​​​​നം അം​​​​ഗീ​​​​ക​​​​രി​​​​ച്ച പ്ര​​​​മേ​​​​യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദ​​​​വും സാ​​​​ഹോ​​​​ദ​​​​ര്യ​​​​വും നി​​​​ല​​​​നി​​​​ർ​​​​ത്താ​​​​ൻ ക​​​​ഠി​​​​ന​​​​മാ​​​​യ ശ്ര​​​​മ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​ക​​​​ണം. എ​​​​ല്ലാ​​​​വി​​​​ഭാ​​​​ഗം ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും നീ​​​​തി ല​​​​ഭ്യ​​​​മാ​​​​ക​​​​ണ​​​​മെ​​​​ന്നും പ്ര​​​​മേ​​​​യ​​​​ത്തി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

പ്ര​​​​സി​​​​ഡ​​​​ന്‍റ് രാ​​​​ജീ​​​​വ്‌ കൊ​​​​ച്ചു​​​​പ​​​​റ​​​​മ്പി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ച യോ​​​​ഗ​​​​ത്തി​​​​ൽ സ​​​​ഭ ചാ​​​​ൻ​​​​സ​​​​ല​​​​ർ ഫാ.​​​​ഡോ. ഏ​​​​ബ്ര​​​​ഹാം കാ​​​​വി​​​​ൽ​​​​പു​​​​ര​​​​യി​​​​ട​​​​ത്തി​​​​ൽ, പി​​​​ആ​​​​ർ​​​​ഒ ഫാ.​​ ​​ഡോ. ടോം ​​​​ഓ​​​​ലി​​​​ക്ക​​​​രോ​​​​ട്ട്, ഡ​​​​യ​​​​റ​​​​ക്ട​​​​ർ ഫാ.​​ ​​ഡോ. ഫി​​​​ലി​​​​പ്പ് ക​​​​വി​​​​യി​​​​ൽ, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​ജോ​​​​സ്കു​​​​ട്ടി ഒ​​​​ഴു​​​​ക​​​​യി​​​​ൽ, രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​കാ​​​​ര്യ​​​​സ​​​​മി​​​​തി കോ-​​​​ഓ​​​​ർ​​​​ഡി​​​​നേ​​​​റ്റ​​​​ർ പ്ര​​​​ഫ. കെ.​​എം. ഫ്രാ​​​​ൻ​​​​സി​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.

Related posts

Leave a Comment