എ​രി​യു​ന്ന​വേ​ന​ലി​ൽ ആ​ശ്വാ​സ​മാ​യി വേ​ന​ൽ​മ​ഴ, നെ​ൽ​ക​ർ​ഷ​ക​ർ​ക്കി​ത് ക​ണ്ണീ​ർ​മ​ഴ; നെ​ല്ല് സം​ഭ​ര​ണം ഇ​നി​യും വൈ​കി​യാ​ൽ പാ​ഡി ഓ​ഫീ​സി​നു മു​ന്നി​ൽ സ​മ​രം ചെ​യ്യു​മെ​ന്ന് ക​ർ​ഷ​ക​ർ

കു​​മ​​ര​​കം: പു​​ഞ്ച​​കൃ​​ഷി​​യു​​ടെ വി​​ള​​വെ​​ടു​​പ്പ് കു​​മ​​ര​​കം, ക​​ല്ല​​റ, ക​​ടു​​ത്തു​​രു​​ത്തി, ച​​ങ്ങ​​നാ​​ശേ​​രി, വൈ​​ക്കം തു​​ട​​ങ്ങി അ​​പ്പ​​ർ​​കു​​ട്ട​​നാ​​ടി​​ന്‍റെ മി​​ക്ക​​യി​​ട​​ത്തും ആ​​രം​​ഭി​​ച്ചു. ഇ​​പ്പോ​​ൾ തു​​ട​​ങ്ങു​​ന്ന കൊ​​യ്ത്ത് ഏ​​പ്രി​​ൽ അ​​വ​​സാ​​ന​​മേ പൂ​​ർ​​ത്തി​​യാ​​കൂ. നെ​​ല്ലു​​വി​​ള​​ഞ്ഞു​​വ​​രു​​ന്ന സ​​മ​​യ​​ത്തു​​ത​​ന്നെ മ​​ഴ ആ​​രം​​ഭി​​ച്ച​​ത് ക​​ർ​​ഷ​​ക​​രെ വ​​ള​​രെ പ്ര​​തി​​കൂ​​ല​​മാ​​യി ബാ​​ധി​​ക്കു​​മെ​​ന്ന​​തി​​ൽ ത​​ർ​​ക്ക​​മി​​ല്ല. വി​​ള​​ഞ്ഞ​​തും വി​​ള​​യാ​​റാ​​യ​​തു​​മാ​​യ നെ​​ൽ​​ച്ചെ​​ടി​​ക​​ൾ മ​​ഴ​​യോ​​ടൊ​​പ്പം കാ​​റ്റു വീ​​ശു​​ന്ന​​തോ​​ടെ വീ​​ണ​​ടി​​യും. നി​​ല​​ത്തു വീ​​ണു​​കി​​ട​​ക്കു​​ന്ന നെ​​ൽ​​ച്ചെ​​ടി​​ക​​ൾ​​ക്കി​​ട​​യി​​ലൂ​​ടെ മ​​ഴ​​വെ​​ള്ളം ഒ​​ഴു​​കി​​മാ​​റി നി​​ല​​വും ക​​തി​​രു​​ക​​ളും ഉ​​ണ​​ങ്ങാ​​ൻ ബു​​ദ്ധി​​മു​​ട്ടാ​​ണ്. മ​​ഴ തു​​ട​​ർ​​ന്നാ​​ൽ ക​​തി​​രു​​ക​​ൾ കി​​ളി​​ർ​​ത്തും ചീ​​ഞ്ഞ​​ഴു​​കി​​യും ന​​ശി​​ക്കും.

വീ​​ണ​​ടി​​യു​​ന്ന നെ​​ല്ല് കൊ​​യ്തെ​​ടു​​ക്കാ​​ൻ ഏ​​റെ സ​​മ​​യം വേ​​ണം. കൊ​​യ്ത്ത് യ​​ന്ത്ര​​ത്തി​​ന് കൂ​​ടു​​ത​​ൽ തു​​ക വാ​​ട​​ക​​യാ​​യി ന​​ൽ​​കേ​​ണ്ടി​​വ​​രും. പ്ര​​തീ​​ക്ഷി​​ച്ച വി​​ള​​വും ല​​ഭി​​ക്കി​​ല്ല. നെ​​ല്ല് സം​​ഭ​​രി​​ക്കാ​​നെ​​ത്തു​​ന്ന മി​​ല്ലു​​കാ​​ർ പ​​ല കാ​​ര​​ണ​​ങ്ങ​​ളും നി​​ര​​ത്തി കൂ​​ടു​​ത​​ൽ കി​​ഴി​​വ് ആ​​വ​​ശ്യ​​പ്പെ​​ടാ​​നും മ​​ഴ​​യും കാ​​റ്റും സാ​​ഹ​​ച​​ര്യ​​മൊ​​രു​​ക്കും.കു​​മ​​ര​​കം കൃ​​ഷി​​ഭ​​വ​​ന്‍റെ കീ​​ഴി​​ൽ ഇ​​ക്കു​​റി 29 പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലാ​​യി 1065 ഹെ​​ക്ട​​ർ നി​​ല​​ത്താ​​ണ് പു​​ഞ്ച​​കൃ​​ഷി ഇ​​റ​​ക്കി​​യ​​ത്. ഇ​​വി​​ടെ അ​​ടു​​ത്ത​​മാ​​സം ആ​​ദ്യം മു​​ത​​ൽ കൊ​​യ്ത്ത് ആ​​രം​​ഭി​​ക്കും. ഏ​​പ്രി​​ൽ 10-ന് ​​മു​​മ്പ് എ​​ല്ലാ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലേ​​യും കൊ​​യ്ത്ത് പൂ​​ർ​​ത്തി​​യാ​​കു​​മെ​​ന്ന് കൃ​​ഷി ഓ​​ഫീ​​സ​​ർ ആ​​ൻ സ്നേ​​ഹാ ബേ​​ബി പ​​റ​​ഞ്ഞു.

അ​​യ്മ​​ന​​ത്ത് 15 പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ പു​​ഞ്ച​​കൃ​​ഷി ഉ​​ണ്ട്. 620 ഹെ​​ക്ട​​റി​​ലാ​​ണ് ആ​​കെ വി​​ത​​ച്ച​​ത് . ഇ​​വി​​ടെ കൊ​​യ്ത്ത് ആ​​രം​​ഭി​​ച്ചു ക​​ഴി​​ഞ്ഞു. 12 ഹെ​​ക്ട​​ർ മാ​​ത്രം വി​​സ്തീ​​ർ​​ണ​​മു​​ള്ള നൂ​​റു​​പ​​റ പാ​​ട​​ത്തെ വി​​ള​​വെ​​ടു​​പ്പു പൂ​​ർ​​ത്തി​​യാ​​യി. 100 ഹെ​​ക്ട​​റു​​ള്ള മ​​ങ്ങാ​​ട്ടു​​കു​​ഴി പു​​ത്ത​​ൻ​​ക​​രി പാ​​ട​​ത്ത് കൊ​​യ്ത്ത് ന​​ട​​ന്നു​​വ​​രു​​ന്നു. ഏ​​പ്രി​​ൽ അ​​വ​​സാ​​ന​​ത്തോ​​ടെ അ​​യ്മ​​ന​​ത്തും കൊ​​യ്ത്ത് അ​​വ​​സാ​​നി​​ക്കും.

തി​​രു​​വാ​​ർ​​പ്പി​​ൽ 18 പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ പു​​ഞ്ച​​കൃ​​ഷി​​യു​​ണ്ട്. ഇ​​വ വ​​ലി​​യ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളാ​​യ​​തി​​നാ​​ൽ 1815 ഹെ​​ക്ട​​റി​​ൽ പു​​ഞ്ച​​കൃ​​ഷി ചെ​​യ്യാ​​ൻ സാ​​ധി​​ക്കു​​ന്നു. അ​​ടു​​ത്ത​​മാ​​സം പ​​കു​​തി​​യോ​​ടെ കൊ​​യ്ത്താ​​രം​​ഭി​​ച്ച് ഏ​​പ്രി​​ൽ മാ​​സ​​ത്തി​​ൽ കൊ​​യ്ത്തു പൂ​​ർ​​ത്തി​​യാ​​ക്കാ​​നാ​​ണ് അ​​യ്മ​​ന​​ത്തും തീ​​രു​​മാ​​നം.ക​​ടു​​ത്തു​​രു​​ത്തി‌: ക​​ടു​​ത്തു​​രു​​ത്തി പ​​ഞ്ചാ​​യ​​ത്തി​​ലെ മ​​ധു​​ര​​വേ​​ലി പ​​ടി​​ഞ്ഞാ​​റേ​​പ്പു​​റം പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലാ​​ണ് നെ​​ല്ല് കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന​​ത്. 320 ട​​ണ്‍ നെ​​ല്ലാ​​ണ് പാ​​ട​​ത്തും പ​​റ​​മ്പി​​ലു​​മാ​​യി കൂ​​ട്ടി​​യി​​ട്ടി​​രി​​ക്കു​​ന്ന​​ത്. 210 ഏ​​ക്ക​​ര്‍ വ​​രു​​ന്ന പാ​​ട​​ശേ​​ഖ​​ര​​ത്തെ നെ​​ല്ലാ​​ണ് സം​​ഭ​​ര​​ണ​​ത്തി​​ന് മാ​​ര്‍​ഗ​​മി​​ല്ലാ​​തെ കി​​ട​​ക്കു​​ന്ന​​ത്.

65 ക​​ര്‍​ഷ​​ക​​രാ​​ണ് ഇ​​വി​​ടെ കൃ​​ഷി​​യി​​റ​​ക്കി​​യ​​ത്. നെ​​ല്ല് സം​​ഭ​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പാ​​ഡി ഓ​​ഫീ​​സ​​റു​​മാ​​യി സം​​സാ​​രി​​ച്ച​​പ്പോ​​ള്‍ കൊ​​യ്ത്ത് പൂ​​ര്‍​ത്തി​​യാ​​യാ​​ല്‍ ഉ​​ട​​ന്‍ സം​​ഭ​​ര​​ണ​​ത്തി​​നു​​ള്ള ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​മെ​​ന്ന് പ​​റ​​ഞ്ഞി​​രു​​ന്ന​​താ​​യി പാ​​ട​​ശേ​​ഖ​​ര​​സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് കെ.​​സി. ര​​ഘു​​വ​​ര​​നും സെ​​ക്ര​​ട്ട​​റി സി​​റി​​യ​​ക് ജോ​​സ​​ഫും പ​​റ​​ഞ്ഞു. ഇ​​ത​​നു​​സ​​രി​​ച്ചു കൊ​​യ്ത്ത് പൂ​​ര്‍​ത്തി​​യാ​​യ ഉ​​ട​​ന്‍ പാ​​ഡി ഓ​​ഫീ​​സ​​റെ ബ​​ന്ധ​​പ്പെ​​ട്ടു. ര​​ണ്ട് മി​​ല്ലു​​കാ​​രെ ചു​​മ​​ത​​ല​​പ്പെ​​ടു​​ത്തി​​യ​​താ​​യി ഓ​​ഫീ​​സ​​ര്‍ ഇ​​വ​​രെ അ​​റി​​യി​​ക്കു​​ക​​യും ചെ​​യ്തു.

എ​​ന്നാ​​ല്‍ ഓ​​രോ ദി​​വ​​സ​​വും മി​​ല്ലു​​കാ​​ര്‍ വ​​രാ​​മെ​​ന്നു പ​​റ​​യു​​ക​​യ​​ല്ലാ​​തെ പാ​​ട​​ത്തേ​​ക്ക് എ​​ത്തു​​ന്നി​​ല്ലെ​​ന്ന് പാ​​ട​​ശേ​​ഖ​​ര സ​​മി​​തി ഭാ​​ര​​വാ​​ഹി​​ക​​ള്‍ പ​​റ​​യു​​ന്നു. ശ​​നി​​യാ​​ഴ്ച രാ​​ത്രി പെ​​യ്ത ശ​​ക്ത​​മാ​​യ മ​​ഴ​​യി​​ല്‍ നെ​​ല്ല് വെ​​ള്ള​​ത്തി​​ലാ​​കു​​ന്ന അ​​വ​​സ്ഥ​​യു​​ണ്ടാ​​യി. വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ലും മ​​ഴ തു​​ട​​രു​​മെ​​ന്ന​​തി​​നാ​​ല്‍ ക​​ര്‍​ഷ​​ക​​രെ​​ല്ലാം ആ​​ശ​​ങ്ക​​യി​​ലാ​​ണ്. സം​​ഭ​​ര​​ണം ഇ​​നി​​യും വൈ​​കു​​ക​​യാ​​ണെ​​ങ്കി​​ല്‍ പാ​​ഡി മാ​​ര്‍​ക്ക​​റ്റിം​​ഗ് ഓ​​ഫീ​​സി​​ന് മു​​ന്നി​​ല്‍ സ​​മ​​ര പ​​രി​​പാ​​ടി​​ക​​ള്‍ ആ​​രം​​ഭി​​ക്കാ​​നു​​ള്ള നീ​​ക്ക​​ത്തി​​ലാ​​ണ് ക​​ര്‍​ഷ​​ക​​ര്‍.

Related posts

Leave a Comment