കൊച്ചി: സംസ്ഥാനത്ത് മാലിന്യമുക്ത നവകേരളത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കിയ ഓപ്പറേഷന് ക്ലീന്‍ സ്വീപ്പ് പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം ഈടാക്കിയത് 9.72 കോടി രൂപ. ഹോട്ടലുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നി്ന്ന് നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പിടിച്ചെടുക്കാനും വ്യാപകമായി പരിശോധന നടത്താനും നിയമ നടപടിയെടുക്കാനുമായി നടപ്പാക്കിയ പദ്ധതിയാണ് ഓപ്പറേഷന് ക്ലീന്‍ സ്വീപ്പ്.
കഴിഞ്ഞ വര്‍ഷം ശുചിത്വ ചട്ട ലംഘനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പൊതു സ്ഥലങ്ങളിലേക്കോ സ്വകാര്യ സ്ഥലങ്ങളിലേക്കോ മാലിന്യം വലിച്ചെറിഞ്ഞതുമായി ബന്ധപ്പെട്ട് 5.33 കോടി രൂപയാണ് പിഴ ഈടാക്കിയത്.
കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും പരിസരം വൃത്തിയായി സൂക്ഷിക്കാതിരുന്നതിന് 12,58,854 രൂപ പിഴ ഈടാക്കി. യൂസര്‍ ഫീസ് നല്കുന്നതില് വീഴ്ച വരുത്തിയതിന് 12,58,854 രൂപയും ഉപയോഗിച്ച വെള്ളം പൊതു സ്ഥലങ്ങളിലേക്കോ ജലാശയങ്ങളിലേക്കോ ഒഴുക്കിയതിന് 1.03 കോടി രൂപയുമാണ് പിഴ ഇനത്തില്‍ ലഭിച്ചത്.
അനധികൃത മാലിന്യമോ വിസര്‍ജ്യ വസ്തുക്കളോ കൊണ്ടു പോകുന്നതിന് ഉപയോഗിച്ച വാഹനങ്ങള്‍ പിടിച്ചെടുത്തതിലും കണ്ടുകെട്ടലിലും 4,86,050 രൂപ പിഴ അടപ്പിച്ചു. നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗത്തിന് 1.02 കോടി രൂപയും മറ്റ് നിയമലംഘനങ്ങള്‍ക്ക് 56,18,340 രൂപയുമാണ് പിഴ അടപ്പിച്ചത്.
നിയമലംഘനങ്ങള്‍ കൃത്യമായ ഇടവേളകളില്‍ പരിശോധിക്കാനും സ്പോട്ട് ഫൈന്‍ ചുമത്തല്‍, ലൈസന്‍സ് റദ്ദാക്കല്‍ എന്നിവ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനുമായി സംസ്ഥാനത്തുടനീളം എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകളുണ്ട്.
എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കുന്ന നടപടികള്‍ കൃത്യമമായി രേഖപ്പെടുത്തുന്നതിനായി വാര് റൂം പോര്‍ട്ടല്‍ സംവിധാനവും നിലവിലുണ്ട്. ഈ പദ്ധതിയിലൂടെ കഴിഞ്ഞ വര്‍ഷം 43,803 നിയമലംഘനങ്ങള്‍ കണ്ടെത്തി. 297 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.
- സീമ മോഹന്‍ലാല്‍
