ജാ​ർ​ഖ​ണ്ഡി​ൽ എ​യ​ർ ആം​ബു​ല​ൻ​സ്ത​ക​ർ​ന്നു​വീ​ണ് ഏ​ഴ് മ​ര​ണം

റാ​ഞ്ചി: റാ​ഞ്ചി​യി​ൽ​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​യു​മാ​യി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന എ​യ​ർ ആം​ബു​ല​ൻ​സ് ത​ക​ർ​ന്നു​വീ​ണ് എ​ഴു പേ​ർ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ട് പൈ​ല​റ്റു​മാ​രും രോ​ഗി​യും ഡോ​ക്ട​റു​മ​ട​ക്കം വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന എ​ല്ലാ​വ​രും കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി ഏ​ഴ​ര​യോ​ടെ ജാ​ർ​ഖ​ണ്ഡ് ച​ത്ര ജി​ല്ല​യി​ൽ സി​മ​രി​യ​യി​ലെ ബാ​രി​യ​തു പ​ഞ്ചാ​യ​ത്തി​ലെ വ​ന​മേ​ഖ​ല​യി​ലാ​ണ് അ​പ​ക​ടം.

ഏ​ഴു പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യി ച​ത്ര പോ​ലീ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. ക്യാ​പ്റ്റ​ൻ വി​വേ​ക് വി​കാ​സ് ഭ​ഗ​ത്, ക്യാ​പ്റ്റ​ൻ സ​വ്‌​രാ​ജ്ദീ​പ് സിം​ഗ്, രോ​ഗി​യാ​യ സ​ഞ്ജ​യ് കു​മാ​ർ, ഡോ. ​വി​കാ​സ് കു​മാ​ർ ഗു​പ്ത, സ​ച്ചി​ൻ കു​മാ​ർ മി​ശ്ര, അ​ർ​ച്ച​ന ദേ​വി, ധു​രു കു​മാ​ർ എ​ന്നി​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

റെ​ഡ്ബേ​ർ​ഡ് എ​യ​ർ​വേ​യ്‌​സി​ന്‍റെ ബീ​ച്ച്ക്രാ​ഫ്റ്റ് സി90 (​വി​ടി-​എ​ജെ​വി) വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് 7:11-ന് ​റാ​ഞ്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പ​റ​ന്നു​യ​ർ​ന്ന വി​മാ​ന​ത്തി​ന് 7:34-ഓ​ടെ കൊ​ൽ​ക്ക​ത്ത എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ളു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​മാ​വു​ക​യാ​യി​രു​ന്നു. വാ​ര​ണാ​സി​ക്ക് നൂ​റു നോ​ട്ടി​ക്ക​ൽ മൈ​ൽ തെ​ക്ക് കി​ഴ​ക്കു​വ​ച്ചാ​ണ് വി​മാ​നം റ​ഡാ​റി​ൽ​നി​ന്ന് അ​പ്ര​ത്യ​ക്ഷ​മാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

മോ​ശം കാ​ലാ​വ​സ്ഥ അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ടാ​കാ​മെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​ന​മെ​ങ്കി​ലും വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നു ശേ​ഷ​മേ കൃ​ത്യ​മാ​യ കാ​ര​ണം വ്യ​ക്ത​മാ​കൂ എ​ന്ന് റാ​ഞ്ചി എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ വി​നോ​ദ് കു​മാ​ർ അ​റി​യി​ച്ചു. റാ​ഞ്ചി​യി​ലെ ദേ​വ്ക​മ​ൽ ആ​ശു​പ​ത്രി​യി​ൽ 65 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ​ഞ്ജ​യ് കു​മാ​റി​നെ (41) വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ഡ​ൽ​ഹി​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് ദു​ര​ന്ത​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ൻ എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്‌​സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തും. വി​മാ​ന​ത്തി​ന്‍റെ ബ്ലാ​ക്ക് ബോ​ക്സ് ക​ണ്ടെ​ത്തു​ന്ന​തോ​ടെ അ​പ​ക​ട​ത്തി​ന്‍റെ യ​ഥാ​ർ​ഥ കാ​ര​ണം വ്യ​ക്ത​മാ​കും.

Related posts

Leave a Comment