ഓപ്പറേഷൻ ക്ലീൻ സ്വീപ്പ് പദ്ധതി; ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ പി​ഴ 9.72 കോ​ടി രൂ​പ


കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ള​ത്തി​നാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ന​ട​പ്പാ​ക്കി​യ ഓ​പ്പ​റേ​ഷ​ന്‍ ക്ലീ​ന്‍ സ്വീ​പ്പ് പ​ദ്ധ​തി​യി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഈ​ടാ​ക്കി​യ​ത് 9.72 കോ​ടി രൂ​പ. ഹോ​ട്ട​ലു​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി്ന്ന് ​നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കാ​നും വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്താ​നും നി​യ​മ ന​ട​പ​ടി​യെ​ടു​ക്കാ​നു​മാ​യി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യാ​ണ് ഓ​പ്പ​റേ​ഷ​ന്‍ ക്ലീ​ന്‍ സ്വീ​പ്പ്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ശു​ചി​ത്വ ച​ട്ട ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് പൊ​തു സ്ഥ​ല​ങ്ങ​ളി​ലേ​ക്കോ സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കോ മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 5.33 കോ​ടി രൂ​പ​യാ​ണ് പി​ഴ ഈ​ടാ​ക്കി​യ​ത്.

ക​ട​ക​ളു​ടെ​യും വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​രി​സ​രം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാ​തി​രു​ന്ന​തി​ന് 12,58,854 രൂ​പ പി​ഴ ഈ​ടാ​ക്കി. യൂ​സ​ര്‍ ഫീ​സ് ന​ല്‍​കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ​തി​ന് 12,58,854 രൂ​പ​യും ഉ​പ​യോ​ഗി​ച്ച വെ​ള്ളം പൊ​തു സ്ഥ​ല​ങ്ങ​ളി​ലേ​ക്കോ ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കോ ഒ​ഴു​ക്കി​യ​തി​ന് 1.03 കോ​ടി രൂ​പ​യു​മാ​ണ് പി​ഴ ഇ​ന​ത്തി​ല്‍ ല​ഭി​ച്ച​ത്.

അ​ന​ധി​കൃ​ത മാ​ലി​ന്യ​മോ വി​സ​ര്‍​ജ്യ വ​സ്തു​ക്ക​ളോ കൊ​ണ്ടു പോ​കു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​തി​ലും ക​ണ്ടു​കെ​ട്ട​ലി​ലും 4,86,050 രൂ​പ പി​ഴ അ​ട​പ്പി​ച്ചു. നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന് 1.02 കോ​ടി രൂ​പ​യും മ​റ്റ് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് 56,18,340 രൂ​പ​യു​മാ​ണ് പി​ഴ അ​ട​പ്പി​ച്ച​ത്.

നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ പ​രി​ശോ​ധി​ക്കാ​നും സ്‌​പോ​ട്ട് ഫൈ​ന്‍ ചു​മ​ത്ത​ല്‍, ലൈ​സ​ന്‍​സ് റ​ദ്ദാ​ക്ക​ല്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നു​മാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം എ​ന്‍​ഫോ​ഴ്സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡു​ക​ളു​ണ്ട്.

എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ കൃ​ത്യ​മ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വാ​ര്‍ റൂം ​പോ​ര്‍​ട്ട​ല്‍ സം​വി​ധാ​ന​വും നി​ല​വി​ലു​ണ്ട്. ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ക​ഴി​ഞ്ഞ വ​ര്‍​ഷം 43,803 നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി. 297 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യു​ണ്ടാ​യി.

  • സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment