സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ തേ​ടി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സ്പാ​ര്‍​ക്കി​നു കത്ത് നൽകിയെന്ന് രമേശ് ചെന്നിത്തല

കോ​ട്ട​യം: സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ തേ​ടി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് സ്പാ​ര്‍​ക്കി​നു ക​ത്ത് ന​ല്കി​യെ​ന്ന് യു​ഡി​എ​ഫ് പ്ര​ചാ​ര​ണ ക​മ്മി​റ്റി അ​ധ്യ​ക്ഷ​ന്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. ഈ ​ക​ത്ത് ര​മേ​ശ് ചെ​ന്നി​ത്ത​ല കോ​ട്ട​യ​ത്ത് പു​റ​ത്തു​വി​ട്ടു. ഡാ​റ്റാ ചോ​ര്‍​ച്ച​യു​ടെ ന​ഗ്‌​ന​മാ​യ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. മു​ഖ്യ​മ​ന്ത്രി അ​റി​യാ​തെ ഇ​ത്ത​ര​ത്തി​ല്‍ ഓ​ഫീ​സ് ക​ത്ത് അ​യ​യ്ക്കി​ല്ല.

ഞെ​ട്ടി​ക്കു​ന്ന വി​വ​ര​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് പു​റ​ത്തു​വ​രു​ന്ന​ത്. എ​ല്ലാം മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ചാ​ണു ന​ട​ന്നി​ട്ടു​ള്ള​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ല്‍ ഓ​ഫീ​സ​ര്‍ ഓ​ണ്‍ സ്‌​പെ​ഷ​ല്‍ ഡ്യൂ​ട്ടി​ക്കു നി​യോ​ഗി​ക്ക​പ്പെ​ട്ട സാം​ബ​ശി​വ റാ​വു ആ​ണ് ഡാ​റ്റ എ​ടു​ക്കാ​ന്‍ സ്പാ​ര്‍​ക്കി​ന് ക​ത്ത​യ​ച്ച​ത്.എ​ല്ലാ വ​കു​പ്പു​ക​ളി​ല്‍ നി​ന്നും ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. കെ ​സ്മാ​ര്‍​ട്ട് വ​ഴി എ​ക്‌​സ​ല്‍ ഷീ​റ്റു​ക​ള്‍ ആ​ക്കി ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പി​ആ​ര്‍​ഡി സ്‌​പെ​ഷ​ല്‍ സെ​ക്ര​ട്ട​റി​ക്ക് വി​വ​ര​ങ്ങ​ള്‍ കൈ​മാ​റാ​നാ​യി​രു​ന്നു നി​ര്‍​ദേ​ശം.

മു​ഴു​വ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രു​ടെയും വ്യ​ക്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു. ഏ​റ്റ​വും വ​ലി​യ ഡാ​റ്റ ചോ​ര്‍​ത്ത​ലാ​ണ് ന​ട​ന്ന​ത്. മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് നി​ര്‍​ദേ​ശി​ച്ച പ്ര​കാ​ര​മാ​ണ് ഇ​ത്ത​ര​മൊ​രു നീ​ക്കം ഉ​ണ്ടാ​യ​ത്. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ടാ​ണ് ഡാ​റ്റ ചോ​ര്‍​ത്ത​ല്‍. സു​പ്രീം കോ​ട​തി വി​ധി​യു​ടെ ന​ഗ്‌​ന​മാ​യ ലം​ഘ​ന​മാ​ണി​ത്. ഫെ​ബ്രു​വ​രി മാ​സ​ത്തി​നു മു​മ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്ന് അ​റി​യി​ച്ചാ​ണ് ക​ത്ത് അ​യ​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പേ​ര്, ഫോ​ണ്‍ ന​മ്പ​ര്‍, ജോ​ലി അ​ട​ക്ക​മു​ള്ള എ​ല്ലാ വ്യ​ക്തി വി​വ​ര​ങ്ങ​ള്‍ അ​ട​ക്കം ചോ​ദി​ച്ചു.

വ്യ​ക്തി​പ​ര​മാ​യി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യാ​ണെ​ന്ന് ക​ത്തി​ല്‍ പ​റ​യു​ന്നു​ണ്ട്. വി​വ​ര​ങ്ങ​ള്‍ പി​ആ​ര്‍​ഡി ഡ​യ​റ​ക്ട​ര്‍​ക്ക് ക​ഴി​ഞ്ഞ 12നു ​മു​മ്പ് കൈ​മാ​റ​ണ​മെ​ന്നും ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ക​ത്ത​യ​ച്ച​ത്. മു​ഖ്യ​മ​ന്ത്രി അ​റി​യാ​തെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഒഎ​സ്ഡി ​ഇ​ങ്ങ​നെ ഒ​രു ക​ത്ത് അ​യ​ക്കു​മോ​യെ​ന്നും രേ​ശ് ചെ​ന്നി​ത്ത​ല ചോ​ദി​ച്ചു.

ഈ ​ക​ത്ത് മ​റ​ച്ചു​വ​ച്ച് ഇ​നി ഹൈ​ക്കോ​ട​തി​യി​ല്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​കു​മോ എ​ന്നാ​ണ് ഇ​നി അ​റി​യേ​ണ്ട​ത്. ഇ​ക്കാ​ര്യ​ത്തി​ല്‍ കോ​ട​തി കേ​സെ​ടു​ക്കാ​ന്‍ നി​ര്‍​ദേശി​ക്ക​ണം. ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​ര്‍​ക്ക് ഉ​ള്‍​പ്പെ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ സ​ന്ദേ​ശം എ​ത്തി​യെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

ഇ​തി​നെ ന്യാ​യീ​ക​രി​ക്കു​ന്ന ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ശി​വ​ശ​ങ്ക​റി​ന്‍റെ പാ​ത​യി​ലൂ​ടെ പോ​കേ​ണ്ടി​വ​രും. മു​ഖ്യ​മ​ന്ത്രി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പി​നു വേ​ണ്ടി ഇ​ത്ര​യും ഡാ​റ്റ​ക​ള്‍ വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

Related posts

Leave a Comment