കെ​എ​സ് യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മി​ച്ചു​വെ​ന്ന് പ​റ​യു​ന്ന​ത് പ​ച്ച​ക്ക​ള്ളം; ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത ഗോ​വി​ന്ദ​നെ​തി​രെ കേ​സെ​ടു​ക്ക​ണമെന്ന് വി.​ഡി. സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​നെ കെ​എ​സ് യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മി​ച്ചു​വെ​ന്ന് പ​റ​യു​ന്ന​ത് പ​ച്ച​ക്ക​ള്ള​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. കെ​എ​സ് യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ മ​ന്ത്രി​യു​ടെ അ​ടു​ത്തേ​ക്ക് എ​ത്തി​യി​ട്ടി​ല്ല.

മ​ന്ത്രി​യു​ടേ​ത് അ​ഭി​ന​യ​മാ​ണ്. സ്പീ​ക്ക​ര്‍ ചെ​യ്ത​ത് പ​ദ​വി​ക്ക് നി​ര​ക്കാ​ത്ത​ത്. മ​ന്ത്രി​യു​ടെ കൈ​യി​ലെ മു​റി​വ് നേ​ര​ത്തെ​യു​ള്ള​ത്. എം.​വി. ഗോ​വി​ന്ദ​ന്‍ ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ന​ല്‍​കു​ക​യാ​ണ്. പ​ച്ച​ക്ക​ള്ളം പ​റ​ഞ്ഞ് സി​പി​എം അ​ണി​ക​ളെ അ​ക്ര​മ​ത്തി​ന് പ്രേ​രി​പ്പി​ക്കു​ന്ന നി​ല​പാ​ടാ​ണ് എം.​വി. ഗോ​വി​ന്ദ​ന്‍റേത്.

മ​ന്ത്രി​യെ കെ​എ​സ് യു ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ക്ര​മി​ച്ചു​വെ​ന്ന് ക​ള്ളം പ​റ​ഞ്ഞ് ക​ലാ​പ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്ത ഗോ​വി​ന്ദ​നെ​തി​രെ കേ​സെ​ടു​ക്ക​ണം. സി​പി​എം വ്യാ​പ​ക അ​ക്ര​മം അ​ഴി​ച്ചുവി​ടു​ന്നു. ഇ​തി​ല്‍ ഭ​യ​പ്പെ​ടി​ല്ല.

ന​വ​യു​ഗ​യാ​ത്ര​യെ ത​ക​ര്‍​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് സി​പി​എം ന​ട​ത്തു​ന്ന​ത്. ഇ​തി​ലൊ​ന്നി​ലും കോ​ണ്‍​ഗ്ര​സ് ഭ​യ​പ്പെ​ടി​ല്ല. സ്പീ​ക്ക​ര്‍ ത​യാ​റാ​ക്കി​യ തി​ര​ക്ക​ഥ​യാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു.

Related posts

Leave a Comment