കു​ളി​മു​റി​യു​ടെ വെ​ന്‍റി​ലേ​ഷ​ൻ വി​ട​വി​ലൂ​ടെ പെ​ൺ​കു​ട്ടി​യു​ടെ ദൃ​ശ്യം പ​ക​ർ​ത്തി; മൊ​ബൈ​ൽ ഫോ​ൺ ത​കർ​ത്ത് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മം; 3 വ​ർ​ഷ​ത്തി​ന് ശേ​ഷം 9.5വ​ർ​ഷം ക​ഠി​ന ത​ട​വ് വി​ധി​ച്ച് കോ​ട​തി

മ​ഞ്ചേ​രി: യു​വ​തി കു​ളി​ക്കു​ന്ന ദൃ​ശ്യം മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി​യ യു​വാ​വി​ന് മ​ഞ്ചേ​രി എ​സ്‌​സി-​എ​സ്ടി കോ​ട​തി ഒ​മ്പ​ത​ര വ​ര്‍​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. മ​ല​പ്പു​റം പു​ഴ​ക്കാ​ട്ടി​രി പ​ന​ങ്ങാ​ങ്ങ​ര രാ​മ​പു​രം തേ​വ​ര്‍​തൊ​ടി സ​മീ​ര്‍ (42)നെ​യാ​ണ് ജ​ഡ്ജ് ടി.​ജി. വ​ര്‍​ഗീ​സ് ശി​ക്ഷി​ച്ച​ത്.

2023 മേ​യ് എ​ട്ടി​ന് രാ​വി​ലെ 11നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 20 കാ​രി​യാ​യ പ​രാ​തി​ക്കാ​രി ബാ​ത്ത് റൂ​മി​ല്‍ ക​യ​റി​യ സ​മ​യം വീ​ട്ടി​ല്‍ മ​റ്റാ​രു​മി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ പ്ര​തി കു​ളി​മു​റി​യോ​ട് ചേ​ര്‍​ന്നു​ള്ള ടോ​യ്‌​ല​റ്റി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ചു​മ​രി​നു മു​ക​ളി​ലു​ള്ള വി​ട​വി​ലൂ​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ അ​ക​ത്തേ​ക്ക് പി​ടി​ച്ചാ​ണ് വീ​ഡി​യോ ചി​ത്രീ​ക​രി​ച്ച​ത്.

ഫോ​ണ്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തോ​ടെ യു​വ​തി ബ​ഹ​ളം വ​ച്ചു. സം​ഭ​വം പ്ര​ശ്ന​മാ​കു​മെ​ന്ന് ക​ണ്ട​തോ​ടെ പ്ര​തി ഫോ​ണ്‍ ന​ശി​പ്പി​ച്ചു ക​ള​ഞ്ഞു. മ​ല​പ്പു​റം വ​നി​താ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍ പി.​എം. സ​ന്ധ്യാ​ദേ​വി ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ഡി​വൈ​എ​സ്പി പി. ​അ​ബ്ദു​ള്‍ ബ​ഷീ​ര്‍ ആ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്.

എ​സ്‌​സി-​എ​സ്ടി ആ​ക്ട് പ്ര​കാ​രം മാ​ന​ഹാ​നി വ​രു​ത്തി​യ​തി​ന് ഏ​ഴ് വ​ര്‍​ഷം ക​ഠി​ന ത​ട​വും 25,000 രൂ​പ പി​ഴ​യും പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ട് മാ​സ​ത്തെ അ​ധി​ക ത​ട​വു​മാ​ണ് ശി​ക്ഷ. ഇ​തി​നു പു​റ​മെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​തി​ന് ആ​റു മാ​സ​ത്തെ ക​ഠി​ന ത​ട​വ്, തെ​ളി​വ് ന​ശി​പ്പി​ച്ച​തി​ന് ഒ​രു വ​ര്‍​ഷ​ത്തെ ക​ഠി​ന ത​ട​വ്, കേ​ര​ള പോ​ലീ​സ് ആ​ക്ട് പ്ര​കാ​രം ഒ​രു വ​ര്‍​ഷ​ത്തെ ത​ട​വ് എ​ന്നി​ങ്ങ​നെ​യും ശി​ക്ഷ​യു​ണ്ട്. ശി​ക്ഷ ഒ​രു​മി​ച്ച​നു​ഭ​വി​ച്ചാ​ല്‍ മ​തി.

പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ഹാ​ജ​രാ​യ സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ അ​ഡ്വ. ത​ലാ​പ്പി​ല്‍ അ​ബ്ദു​ള്‍ സ​ത്താ​ര്‍ 12 സാ​ക്ഷി​ക​ളെ കോ​ട​തി മു​മ്പാ​കെ വി​സ്ത​രി​ച്ചു. 19 രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​ന്‍ ലൈ​സ​ണ്‍ വിം​ഗി​ലെ എ​സ്‌​സി​പി ഒ.​കെ. സാ​ജ​ന്‍ പ്രോ​സി​ക്യൂ​ഷ​നെ സ​ഹാ​യി​ച്ചു. പ്ര​തി പി​ഴ​യ​ട​ക്കു​ന്ന പ​ക്ഷം തു​ക പ​രാ​തി​ക്കാ​രി​ക്ക് ന​ല്‍​ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു. പ്ര​തി​യെ ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന​തി​നാ​യി ത​വ​നൂ​ര്‍ ജ​യി​ലി​ലേ​ക്ക​യ​ച്ചു.

Related posts

Leave a Comment