പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നാ​ളെ ത​മി​ഴ്നാ​ട്ടി​ലും പു​തു​ച്ചേ​രി​യി​ലും; തു​ട​ക്കം കു​റി​ക്കു​ന്ന​ത് 7,100 കോ​ടി രൂ​പ​യു​ടെ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ൾ

പ​ര​വൂ​ർ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നാ​ളെ ത​മി​ഴ്‌​നാ​ടും പു​തു​ച്ചേ​രി​യും സ​ന്ദ​ർ​ശി​ക്കും. ത​മി​ഴ്‌​നാ​ട്ടി​ലും പു​തു​ച്ചേ​രി​യി​ലു​മാ​യി 7,100 കോ​ടി രൂ​പ​യു​ടെ വി​വി​ധ വി​ക​സ​ന പ​ദ്ധ​തി​ക​ൾ​ക്ക് അ​ദ്ദേ​ഹം തു​ട​ക്കം കു​റി​ക്കും. രാ​ജ​സ്ഥാ​ൻ, ഗു​ജ​റാ​ത്ത് സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​ക്കി ഇ​ന്ന് രാ​ത്രി ഒ​മ്പ​തോ​ടെ പ്ര​ധാ​ന​മ​ന്ത്രി ചെ​ന്നൈ​യി​ലെ​ത്തും.

നാ​ളെ രാ​വി​ലെ 11.45-ന് ​പു​തു​ച്ചേ​രി​യി​ലെ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി 2,700 കോ​ടി രൂ​പ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യും ത​റ​ക്ക​ല്ലി​ടു​ക​യും ചെ​യ്യും. ന​ഗ​ര​സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വ്യ​വ​സാ​യം, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സു​സ്ഥി​ര വ​ള​ർ​ച്ച​യ്ക്കു​മാ​യാ​ണ് ഈ ​തു​ക വി​നി​യോ​ഗി​ക്കു​ന്ന​ത്.

മ​ധു​ര​യി​ൽ 4,400 കോ​ടി രൂ​പ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് പ്ര​ധാ​ന​മ​ന്ത്രി തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ദേ​ശീ​യ​പാ​ത വി​ക​സ​നം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. മ​ര​ക്കാ​നം-​പു​തു​ച്ചേ​രി സെ​ക്ഷ​ൻ നാ​ലു​വ​രി​പ്പാ​ത​യാ​ക്കു​ന്ന​തോ​ടെ യാ​ത്രാ​സ​മ​യം പ​കു​തി​യാ​യി കു​റ​യും. മ​ഹാ​ബ​ലി​പു​രം, ഓ​റോ​വി​ൽ തു​ട​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര സു​ഗ​മ​മാ​കും.

പ​ര​മ​കു​ടി – രാ​മ​നാ​ഥ​പു​രം പാ​ത നാ​ലു​വ​രി​പ്പാ​ത​യാ​ക്കു​ന്ന​തോ​ടെ മ​ധു​ര, രാ​മേ​ശ്വ​രം, ധ​നു​ഷ്‌​കോ​ടി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള തീ​ർ​ഥാ​ട​നം വേ​ഗ​ത്തി​ലാ​കും. അ​മൃ​ത് ഭാ​ര​ത് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ത​മി​ഴ്‌​നാ​ട്ടി​ലെ എ​ട്ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ ന​വീ​ക​രി​ച്ചു.

മൊ​റ​പ്പൂ​ർ, ബൊ​മ്മി​ടി, ശ്രീ​വി​ല്ലി​പു​ത്തൂ​ർ, ചോ​ള​വ​ന്താ​ൻ, മ​ണ​പ്പാ​റ, പൊ​ള്ളാ​ച്ചി ജം​ഗ്ഷ​ൻ, കാ​രൈ​ക്കു​ടി ജം​ഗ്ഷ​ൻ, തി​രു​വാ​രൂ​ർ ജം​ഗ്ഷ​ൻ എ​ന്നി​വ​യാ​ണ് ന​വീ​ക​രി​ച്ച​ത്. ലി​ഫ്റ്റു​ക​ൾ, എ​സ്ക​ലേ​റ്റ​റു​ക​ൾ, ആ​ധു​നി​ക വെ​യ്റ്റിം​ഗ് ഹാ​ളു​ക​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ചെ​ന്നൈ ബീ​ച്ച്-​ചെ​ന്നൈ എ​ഗ്‌​മോ​ർ നാ​ലാം റെ​യി​ൽ​പ്പാ​ത​യും അ​ദ്ദേ​ഹം രാ​ഷ്‌​ട്ര​ത്തി​ന് സ​മ​ർ​പ്പി​ക്കും.

സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി തി​രു​പ്പ​ര​ൻ​കു​ണ്ട്രം അ​രു​ൾ​മി​ഗു സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​വും പൂ​ജ​യും ന​ട​ത്തും. കൂ​ടാ​തെ കും​ഭ​കോ​ണം, യേ​ർ​ക്കാ​ട്, വെ​ല്ലൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ പു​തി​യ ആ​കാ​ശ​വാ​ണി എ​ഫ്.​എം ട്രാ​ൻ​സ്മി​റ്റ​റു​ക​ളും അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്യും.

Related posts

Leave a Comment