ഇ​റാ​ന് മി​സൈ​ൽ കൈ​മാ​റാ​നൊ​രു​ങ്ങി ചൈ​ന: വി​മാ​ന വാ​ഹി​നി​ക്ക​പ്പ​ലു​ക​ളെ​യും ത​ക​ർ​ക്കാ​ൻ ശേ​ഷി

ന്യൂ​ഡ​ൽ​ഹി: അ​മേ​രി​ക്ക​യു​മാ​യു​ള്ള സം​ഘ​ർ​ഷം മൂ​ർ​ച്ഛി​ക്കു​ന്ന​തി​നി​ടെ, ക​രു​ത്തു​റ്റ ആ​ന്‍റി-​ഷി​പ്പ് ക്രൂ​യി​സ് മി​സൈ​ലു​ക​ൾ സ്വ​ന്ത​മാ​ക്കാ​ൻ ചൈ​ന​യു​മാ​യി ക​രാ​റി​ലേ​ർ​പ്പെ​ടാ​ൻ ഇ​റാ​ൻ. വി​മാ​ന​വാ​ഹി​നി​ക്ക​പ്പ​ലു​ക​ളെ​പ്പോ​ലും ത​ക​ർ​ക്കാ​ൻ ശേ​ഷി​യു​ള്ള അ​ത്യാ​ധു​നി​ക മി​സൈ​ലു​ക​ൾ വൈ​കാ​തെ ഇ​റാ​ന് ചൈ​ന കൈ​മാ​റു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. ര​ണ്ടു വ​ർ​ഷ​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ജൂ​ണി​ൽ ഇ​സ്ര​യേ​ലും ഇ​റാ​നും ത​മ്മി​ലു​ണ്ടാ​യ യു​ദ്ധ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യ​ത്.

ചൈ​നീ​സ് നി​ർ​മി​ത സി​എം-302 മി​സൈ​ലു​ക​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള ക​രാ​ർ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്ന് റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. ഏ​ക​ദേ​ശം 290 കി​ലോ​മീ​റ്റ​ർ പ​രി​ധി​യു​ള്ള ഈ ​സൂ​പ്പ​ർ​സോ​ണി​ക് മി​സൈ​ലു​ക​ൾ​ക്ക് അ​തി​വേ​ഗ​ത്തി​ൽ സ​ഞ്ച​രി​ക്കാ​നും ക​പ്പ​ലു​ക​ളി​ലെ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളെ വെ​ട്ടി​ച്ച് ആ​ക്ര​മി​ക്കാ​നും സാ​ധി​ക്കും. ക​ട​ലി​ലെ ല​ക്ഷ്യ​ങ്ങ​ൾ​ക്കു പു​റ​മെ ക​ര​യി​ലെ ല​ക്ഷ്യ​ങ്ങ​ൾ ഭേ​ദി​ക്കാ​നും ചൈ​നീ​സ് മി​സൈ​ലി​നു ക​ഴി​യും. നി​ല​വി​ൽ ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ആ​ന്‍റി-​ഷി​പ്പ് മി​സൈ​ലു​ക​ളി​ലൊ​ന്നാ​ണി​തെ​ന്ന് ചൈ​ന അ​വ​കാ​ശ​പ്പെ​ടു​ന്നു.

മി​സൈ​ലു​ക​ൾ​ക്കു പു​റ​മെ, മ​റ്റ് അ​ത്യാ​ധു​നി​ക വെ​ടി​ക്കോ​പ്പു​ക​ളും ചൈ​ന​യി​ൽ​നി​ന്നു വാ​ങ്ങാ​ൻ ഇ​റാ​ൻ പ​ദ്ധ​തി​യി​ടു​ന്ന​താ​യും അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടി​ല​ണ്ട്. 1980ക​ളി​ൽ ഇ​റാ​ന്‍റെ പ്ര​ധാ​ന ആ​യു​ധ വി​ത​ര​ണ​ക്കാ​രാ​യി​രു​ന്നു ചൈ​ന. അ​ന്താ​രാ​ഷ്ട്ര സ​മ്മ​ർ​ദ്ദ​ത്തെ​ത്തു​ട​ർ​ന്ന് പി​ന്നീ​ട് ഇ​തു കു​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ പു​തി​യ നീ​ക്കം മേ​ഖ​ല​യി​ൽ ചൈ​ന​യു​ടെ സ്വാ​ധീ​നം വ​ർ​ധി​പ്പി​ക്കു​ക​യും അ​മേ​രി​ക്ക​ൻ സേ​ന​യ്ക്ക് വ​ലി​യ വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ക​യും ചെ​യ്യും.

ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ​ക​രാ​ർ പ്ര​തി​സ​ന്ധി​യി​ലാ​യ​തും യു​എ​സ് ഉ​പ​രോ​ധ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തു​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ചൈ​ന​യു​ടെ നീ​ക്കം രാ​ഷ്ട്രീ​യ​മാ​യി പ്ര​ധാ​ന്യ​മു​ള്ള​താ​ക്കു​ന്നു. ഇ​റാ​ന്‍റെ മി​സൈ​ൽ പ​ദ്ധ​തി​ക​ളെ ത​ട​യാ​നു​ള്ള അ​മേ​രി​ക്ക​ൻ ശ്ര​മ​ങ്ങ​ൾ​ക്ക് ഇ​തു തി​രി​ച്ച​ടി​യാ​യേ​ക്കാം. ഇ​റാ​ന്‍റെ ആ​ണ​വ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ത്ത് ദി​വ​സ​ത്തി​ന​കം തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ൽ സൈ​നി​ക ന​ട​പ​ടി നേ​രി​ടേ​ണ്ടി വ​രു​മെ​ന്ന് 19-ന് ​ഡോ​ണാ​ൾ​ഡ് ട്രം​പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ചൈ​ന​യു​ടെ ആ​യു​ധ കൈ​മാ​റ്റം പ​ശ്ചി​മേ​ഷ്യ​യി​ലെ യു​ദ്ധ​സ​മാ​ന​മാ​യ സാ​ഹ​ച​ര്യം കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കും.

Related posts

Leave a Comment