സം​വി​ധാ​യ​ക​ൻ ചി​ദം​ബ​ര​ത്തി​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മ കേ​സ്; ഫ്ലാ​റ്റി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ലൈം​ഗി​ക ഉ​ദ്ദേ​ശ​ത്തോ​ടെ പെ​രു​മാ​റി​യെ​ന്ന് പ​രാ​തി​ക്കാ​രി

കൊ​ച്ചി: മ​ഞ്ഞു​മ്മ​ൽ ബോ​യ്സി​ന്‍റെ സം​വി​ധാ​യ​ക​ൻ ചി​ദം​ബ​ര​ത്തി​നെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മ കേ​സ്. കൊ​ച്ചി​യി​ൽ യു​വ​തി​യു​ടെ ഫ്ലാ​റ്റി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ശ്രമിച്ചു​വെ​ന്നാ​ണ് ചി​ദം​ബ​ര​ത്തി​നെ​തി​രെ​യു​ള്ള പ​രാ​തി.

എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് ആ​ണ് യു​വ​തി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ബി​എ​ൻ​എ​സ് 74,75 വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. 2022ൽ ​ആ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം.

എ​ളം​കു​ള​ത്തെ‌ പ​രാ​തി​ക്കാ​രി​യു​ടെ ഫ്ലാ​റ്റി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ലൈം​ഗി​ക ഉ​ദ്ദേ​ശ​ത്തോ​ടെ പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി.

Related posts

Leave a Comment