അ​മ്മേ നാ​രാ​യ​ണ, ദേ​വീ നാ​രാ​യ​ണ, ല​ക്ഷ്മീ നാ​രാ​യ​ണ, എ​ങ്ങും ദേ​വീ​സ്തു​തി​ക​ൾ മാ​ത്രം… ത​ല​സ്ഥാ​ന ന​ഗ​രം ഭ​ക്തി​സാ​ന്ദ്രം; ആ​റ്റു​കാ​ല​മ്മ​യ്ക്ക് പൊ​ങ്കാ​ല അ​ർ​പ്പി​ച്ച് ഭ​ക്ത​ല​ക്ഷ​ങ്ങ​ൾ

തി​രു​വ​ന​ന്ത​പു​രം: അ​ന​ന്ത​പു​രി​യെ ഭ​ക്തി​സാ​ന്ദ്ര​മാ​ക്കി ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​യി. ക്ഷേ​ത്ര ശ്രീ​കോ​വി​ലി​ല്‍ നി​ന്ന് പ​ക​ര്‍​ന്നെ​ടു​ത്ത അ​ഗ്നി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ണ്ടാ​ര അ​ടു​പ്പി​ലേ​ക്ക് മേ​ല്‍​ശാ​ന്തി തെ​ളി​യി​ച്ച​തോ​ടെ​യാ​ണ് പൊ​ങ്കാ​ല​യ്ക്ക് തു​ട​ക്ക​മാ​യ​ത്.

ആ​റ്റു​കാ​ല​മ്മ​യ്ക്ക് പൊ​ങ്കാ​ല​യ​ർ​പ്പി​ക്കാ​നാ​യി ഭ​ക്ത​ല​ക്ഷ​ങ്ങ​ളാ​ണ് ന​ഗ​ര​വീ​ഥി​ക​ളി​ൽ അ​ടു​പ്പു​കൂ​ട്ടി കാ​ത്തി​രി​ക്കു​ന്ന​ത്. രാ​വി​ലെ 9:45ന് ​തോ​റ്റം​പാ​ട്ടി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ പൊ​ങ്കാ​ല​യു​ടെ അ​ടു​പ്പു​വെ​ട്ട് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു. നേ​ര​ത്തെ ത​ന്നെ ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ‌ ഇ​ഷ്ടി​ക നി​ര​ത്തി സ്ഥാ​നം ഉ​റ​പ്പി​ച്ചി​രു​ന്നു.

ഉ​ച്ച​യ്ക്ക് 2.15ന് ​ആ​ണ് പൊ​ങ്കാ​ല നി​വേ​ദി​ക്കു​ന്ന​ത്. ച​ന്ദ്ര​ഗ്ര​ഹ​ണ​മാ​യ​തി​നാ​ൽ ഉ​ച്ച ക​ഴി​ഞ്ഞ് 3.10 മു​ത​ൽ രാ​ത്രി ഏ​ഴ് വ​രെ ക്ഷേ​ത്ര ദ​ർ​ശ​നം ഉ​ണ്ടാ​കി​ല്ല.

രാ​ത്രി 8.30 ന് ​കു​ത്തി​യോ​ട്ട ബാ​ല​ന്മാ​രെ ചൂ​ര​ൽ​ക്കു​ത്ത് ച​ട​ങ്ങ് ന​ട​ക്കും. തു​ട​ർ​ന്ന് രാ​ത്രി 10.45 ന് ​മ​ണ​ക്കാ​ട് ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ദേ​വി​യു​ടെ എ​ഴു​ന്ന​ള്ള​ത്തു പു​റ​പ്പെ​ടും. ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് പ്രാ​ദേ​ശി​ക അ​വ​ധി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

ന​ഗ​ര​ത്തി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​മു​ണ്ടാ​കും. സം​സ്ഥാ​ന​ത്ത് ചൂ​ട് കൂ​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ങ്കാ​ല​യ്ക്ക് എ​ത്തു​വ​ർ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. പൊ​ങ്കാ​ല ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​വ​ർ​ക്കാ​യി അ​ധി​ക ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കെ​എ​സ്ആ​ർ​ടി​സി​യും പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ച് സു​ര​ക്ഷ​യ്ക്കാ​യി ജി​ല്ല​യി​ലു​ട​നീ​ളം 4,000 പോ​ലീ​സു​കാ​രെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ന​ഗ​രം നാ​ലു സോ​ണു​ക​ളാ​യും 13 ഡി​വി​ഷ​നു​ക​ളാ​യും 29 സെ​ക്ട​റു​ക​ളാ​യും തി​രി​ച്ചാ​ണ് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ർ കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.

 

 

 

 

 

Related posts

Leave a Comment