കേ​ര​ള​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വൈ​കാ​ൻ സാ​ധ്യ​ത; ഏ​പ്രി​ൽ ഒ​ടു​വി​ലോ മേ​യ് ആ​ദ്യ വാ​ര​മോ?

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ വോ​ട്ടെ​ടു​പ്പും തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു കൊ​ണ്ടു​ള്ള വി​ജ്ഞാ​പ​ന​വും വൈ​കു​മെ​ന്ന് സൂ​ച​ന. ബം​ഗാ​ളി​ൽ പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പും, ആ​സാം, ത​മി​ഴ്നാ​ട്, പു​തു​ച്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പും ക​ഴി​ഞ്ഞ​തി​നു​ശേ​ഷ​മേ കേ​ര​ള​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ധ്യ​ത​യു​ള്ളൂ.

അ​ങ്ങ​നെ​യെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം കേ​ര​ള​ത്തി​ൽ ഈ ​മാ​സം അ​വ​സാ​ന തീ​യ​തി​ക​ളി​ലേ വ​രാ​നി​ട​യു​ള്ളൂ. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഈ ​മാ​സം 9,10 തീ​യ​തി​ക​ളി​ൽ കേ​ര​ള​ത്തി​ൽ വ​രു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ൽ അ​വ​സാ​ന​വാ​ര​മോ മേ​യ് ആ​ദ്യ​വാ​ര​മോ ആ​കും. നേ​ര​ത്തെ, മാ​ർ​ച്ച് 15ഓ​ടെ കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വ​രു​മെ​ന്നാ​ണ് ക​രു​തി​യി​രു​ന്ന​ത്.

ഏ​പ്രി​ൽ 15ന് ​വി​ഷു ആ​യ​തി​നാ​ൽ ആ ​തീ​യ​തി​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​ന്ന​ത് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ കേ​ര​ള സ​ന്ദ​ർ​ശ​ന​വും ഒ​രു കാ​ര​ണ​മാ​ണ്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്, കേ​ന്ദ്ര​സേ​ന​ക​ളു​ടെ വി​ന്യാ​സം, തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​മ​ന​ങ്ങ​ൾ എ​ന്നി​വ​യും ക​ണ​ക്കി​ലെ​ടു​ത്തേ തീ​യ​തി പ്ര​ഖ്യാ​പി​ക്കാ​ൻ ഇ​ട​യു​ള്ളൂ.

  • അ​നി​ൽ മം​ഗ​ല​ത്ത്

Related posts

Leave a Comment