വിരോധംകൊണ്ടു പറയുകയല്ല… കോ​ണ്‍​ഗ്ര​സ് കു​റ​ച്ചു​കാ​ലംകൂ​ടി ഭ​രി​ക്കാ​തി​രി​ക്കു​ന്ന​താ​ണ് ന​ല്ല​തെന്ന് മന്ത്രി സ​ജി ചെ​റി​യാ​ന്‍

മാ​വേ​ലി​ക്ക​ര: കോ​ണ്‍​ഗ്ര​സ് കു​റ​ച്ചു കാ​ലംകൂ​ടി ഭ​രി​ക്കാ​തി​രി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നു ത​നി​ക്കു തോ​ന്നു​ന്ന​തെ​ന്നും അ​ത് കോ​ണ്‍​ഗ്ര​സി​നോ​ടു​ള്ള വി​രോ​ധംകൊ​ണ്ട​ല്ലെ​ന്നും മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ പ​റ​ഞ്ഞു. ക​ല്ലു​മ​ല റെ​യിൽവേ മേ​ല്‍​പ്പാ​ലം നി​ര്‍​മാ​ണോദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച ശേ​ഷം പ്രസംഗി ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

1957ന് ​ശേ​ഷം ഭ​ര​ണ സ്ഥി​ര​ത കേ​ര​ള​ത്തി​ന് ഇ​ല്ലാ​യി​രു​ന്നു. ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​ക​ള്‍ സ​മ​യ ബ​ന്ധി​ത​മാ​യി ന​ട​പ്പാ​കാ​തെ വ​ന്ന​തി​നാ​ലാ​ണ് കേ​ര​ളം വി​ക​സ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ പി​ന്നാ​ക്കം പോ​യ​ത്. ആ​യ​തി​നാ​ല്‍ത്ത​ന്നെ ഭ​ര​ണത്തു​ട​ര്‍​ച്ച വി​ക​സ​ന​ത്തി​ന് പ്ര​ധാ​ന​മാ​ണ്. ക്ഷേ​മപെ​ന്‍​ഷ​ന്‍ ഇ​ന്ന് 600ല്‍ ​നി​ന്ന് 2000 ആ​യി. അ​ത് 3000 ആ​കും, അ​തി​ല​ധി​ക​വുമാ​കും. സ്റ്റാ​ര്‍​ട്ടിം​ഗ് ട്ര​ബി​ളു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

ഇ​പ്പോ​ള്‍ അ​ത് ഇ​ല്ല. പ​ണ​മി​ല്ലാ​യെ​ന്ന പ്ര​ശ്‌​നം ഇ​പ്പോ​ള്‍ ഇ​ല്ല. അ​ടു​ത്ത 25 വ​ര്‍​ഷ​ത്തേ​ക്കു​ള്ള കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ചെ​യ്യാ​ന്‍ പോ​കു​ന്ന​ത്. ഭ​ര​ണത്തുട​ര്‍​ച്ച​യു​ടെ ഭാ​ഗ​മാ​യി ക​ട​ന്നുക​യ​റാ​ന്‍ സാ​ധി​ക്കാ​ത്ത ഒ​ട്ടേ​റെ മേ​ഖ​ല​ക​ളി​ല്‍ ക​ട​ന്നുക​യ​റാ​ന്‍ സാ​ധി​ച്ചു.

ഭ​ര​ണ​ത്തക്കു​റി​ച്ചും മ​ന്ത്രി​മാ​രെക്കുറി​ച്ചും മോ​ശം അ​ഭി​പ്രാ​യ​ങ്ങ​ളൊ​ന്നു​മി​ല്ല. മേ​ല്‍​പ്പാ​ലംത​ന്നെ എ​ത്ര​യോ ഗ​വ​ണ്‍​മെ​ന്‍റു​ക​ള്‍ വ​ന്നി​ട്ടും ന​ട​ക്കാ​ത്ത കാ​ര്യ​മാ​യി​രു​ന്നി​ല്ലേ​യെ​ന്നും മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍‍ പ​റ​ഞ്ഞു.

Related posts

Leave a Comment