മാവേലിക്കര: കോണ്‍ഗ്രസ് കുറച്ചു കാലംകൂടി ഭരിക്കാതിരിക്കുന്നതാണ് നല്ലതെന്നു തനിക്കു തോന്നുന്നതെന്നും അത് കോണ്‍ഗ്രസിനോടുള്ള വിരോധംകൊണ്ടല്ലെന്നും മന്ത്രി സജി ചെറിയാന് പറഞ്ഞു. കല്ലുമല റെയിൽവേ മേല്‍പ്പാലം നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച ശേഷം പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം.
1957ന് ശേഷം ഭരണ സ്ഥിരത കേരളത്തിന് ഇല്ലായിരുന്നു. ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ സമയ ബന്ധിതമായി നടപ്പാകാതെ വന്നതിനാലാണ് കേരളം വികസനത്തിന്റെ കാര്യത്തില്‍ പിന്നാക്കം പോയത്. ആയതിനാല്‍ത്തന്നെ ഭരണത്തുടര്‍ച്ച വികസനത്തിന് പ്രധാനമാണ്. ക്ഷേമപെന്ഷന് ഇന്ന് 600ല്‍ നിന്ന് 2000 ആയി. അത് 3000 ആകും, അതിലധികവുമാകും. സ്റ്റാര്‍ട്ടിംഗ് ട്രബിളുകള്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ അത് ഇല്ല. പണമില്ലായെന്ന പ്രശ്നം ഇപ്പോള്‍ ഇല്ല. അടുത്ത 25 വര്‍ഷത്തേക്കുള്ള കാര്യങ്ങളാണ് ഇപ്പോള്‍ ചെയ്യാന്‍ പോകുന്നത്. ഭരണത്തുടര്‍ച്ചയുടെ ഭാഗമായി കടന്നുകയറാന്‍ സാധിക്കാത്ത ഒട്ടേറെ മേഖലകളില്‍ കടന്നുകയറാന്‍ സാധിച്ചു.
ഭരണത്തക്കുറിച്ചും മന്ത്രിമാരെക്കുറിച്ചും മോശം അഭിപ്രായങ്ങളൊന്നുമില്ല. മേല്പ്പാലംതന്നെ എത്രയോ ഗവണ്മെന്റുകള് വന്നിട്ടും നടക്കാത്ത കാര്യമായിരുന്നില്ലേയെന്നും മന്ത്രി സജി ചെറിയാന് പറഞ്ഞു.
