സ്കൂ​ബാ ഡൈ​വിം​ഗി​നി​ടെ ശ​രീ​ര​ത്തി​ൽ മോ​ശ​മാ​യി സ്പ​ർ​ശി​ച്ച് ഇ​ൻ​സ്ട്ര​ക്ട​ര്‍: വീ​ഡി​യോ​യു​മാ​യി യു​വ​തി; പി​ന്നാ​ലെ വി​മ​ർ​ശ​നം

ക​ട​ലി​ന​ടി​യി​ലെ കാ​ഴ്ച​ക​ൾ ക​ര​യി​ലേ​ക്കാ​ൾ മ​നോ​ഹ​ര​മാ​ണ്. ഇ​തു​വ​രെ കാ​ണാ​ത്ത​തും കേ​ൾ​ക്കാ​ത്ത​തു​മാ​യ ലോ​ക​ത്തേ​ക്ക് എ​ത്ത​പ്പെ​ട്ട അ​നു​ഭൂ​തി ഒ​രി​ക്ക​ലെ​ങ്കി​ലും അ​നു​ഭ​വി​ച്ച​റി​യാ​ൻ ആ​ഗ്ര​ഹ​മി​ല്ലാ​ത്ത ആ​രു​മി​ല്ല. കാ​ലം മാ​റി​യ​തോ​ടെ ക​ഥ​യും മാ​റി. സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വ​ള​ർ​ച്ച​യോ​ടെ മ​നു​ഷ്യ​ന് ക​ട​ന്നു ചെ​ല്ലാ​ൻ സാ​ധി​ക്കാ​ത്ത സ്ഥ​ലം ഇ​ല്ല. ക​ട​ലെ​ങ്കി​ൽ ക​ട​ൽ, ബ​ഹി​രാ​കാ​ശ​മെ​ങ്കി​ൽ ബ​ഹി​രാ​കാ​ശം. എ​ല്ലാ​ത്തി​ലും മ​നു​ഷ്യ​ൻ ഇ​ന്ന് അ​വ​ന്‍റെ ക​ട​ന്നു​ചെ​ല്ല​ൽ സാ​ധ്യ​മാ​ക്കി.

സ​മീ​പ കാ​ല​ത്താ​യി ഏ​റെ ഡി​മാ​ൻ​ഡ് ഉ​ള്ള ഒ​ന്നാ​ണ് സ്കൂ​ബ ഡൈ​വിം​ഗ്. ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും ഇ​തൊ​ന്ന് പ​രീ​ക്ഷി​ക്ക​ണ​മെ​ന്ന് ക​രു​താ​ത്ത​വ​ർ ഇ​ല്ല. എ​ന്നാ​ൽ സ്കൂ​ബ ഡൈ​വിം​ഗി​നി​ടെ ത​ന്‍റെ ശ​രീ​ര​ത്തി​ൽ മോ​ശ​മാ​യി ഇ​ൻ​സ്ട്ര​ക്ട​ർ സ്പ​ർ​ശി​ച്ചു എ​ന്ന വാ​ർ​ത്ത​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

മെ​ഡി​ൻ എ​ന്ന യു​വ​തി​യാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം പ​ങ്കു​വെ​ച്ച​ത്. ഈ​ജി​പ്തി​ലെ ഹു​ർ​ഘ​ദ​യി​ൽ സ്‌​കൂ​ബാ ഡൈ​വിം​ഗ് പ​രി​ശീ​ല​ന​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. പ​രി​ശീ​ല​ന​ത്തി​നി​ടെ ഇ​ൻ​സ്ട്ര​ക്ട​ർ ത​ന്‍റെ ശ​രീ​ര​ത്തി​ൽ അ​നാ​വ​ശ്യ​മാ​യി സ്പ​ർ​ശി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ​യും അ​വ​ർ തെ​ളി​വാ​യി പു​റ​ത്തു​വി​ട്ടി​ട്ടു​ണ്ട്.

‘പ​രി​ശീ​ല​ന​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത രീ​തി​യി​ൽ ഇ​ൻ​സ്ട്ര​ക്ട​ർ ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ്പ​ർ​ശി​ച്ചു. സാ​ധാ​ര​ണ ഇ​ൻ​സ്ട്ര​ക്ട​ർ​മാ​ർ ന​ൽ​കാ​റു​ള്ള സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള സ്പ​ർ​ശ​ന​മാ​യി​രു​ന്നി​ല്ല അ​ത്’ എ​ന്ന് വീ​ഡി​യോ പ​ങ്കു​വ​ച്ച് യു​വ​തി പ​റ​ഞ്ഞു.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. ഇ​ന്ന​ത്തെ കാ​ല​ത്ത് സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും ദു​രി​ത​ങ്ങ​ളും വ​ള​രെ വ​ലു​താ​ണ്. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ങ്ങ​ൾ വ​ര​ണ​മെ​ന്നാ​ണ് പ​ല​രും പ​റ​ഞ്ഞ​ത്.

 

 

 

Related posts

Leave a Comment