വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​രു​ചേ​ര്‍​ക്ക​ലും പെ​രു​ന്നാ​ളും; ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ മ​ട​ങ്ങു​ന്നു; നി​ര്‍​മാ​ണ മേ​ഖ​ല​യി​ല്‍ പ്ര​തി​സ​ന്ധി

പെ​രു​മ്പാ​വൂ​ര്‍: സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ട്ട​ത്തോ​ടെ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ്, പെ​രു​ന്നാ​ള്‍, വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍ പേ​രു​ചേ​ര്‍​ക്ക​ല്‍ എ​ന്നി​വ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു തൊ​ഴി​ലാ​ളി​ക​ള്‍ വ​ലി​യ തോ​തി​ല്‍ ത​ങ്ങ​ളു​ടെ നാ​ടു​ക​ളി​ലേ​ക്കു തി​രി​ക്കു​ന്ന​ത്.

തൊ​ഴി​ലാ​ളി​ക​ള്‍ നാ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങു​ന്ന​ത് കേ​ര​ള​ത്തി​ലെ നി​ര്‍​മാ​ണ മേ​ഖ​ല​യി​ലും ഹോ​ട്ട​ല്‍, കൃ​ഷി, വ്യ​വ​സാ​യ മേ​ഖ​ല​ക​ളി​ലും പ്ര​തി​സ​ന്ധി​യു​ണ്ടാ​ക്കി​യെ​ന്നു തൊ​ഴി​ലു​ട​മ​ക​ള്‍ പ​റ​യു​ന്നു. പ​ല​യി​ട​ത്തും കെ​ട്ടി​ട നി​ര്‍​മാ​ണ ജോ​ലി​ക​ള്‍ പാ​തി​വ​ഴി​യി​ല്‍ നി​ല​യ്ക്കു​ന്ന അ​വ​സ്ഥ​യാ​ണ്.

മാ​ര്‍​ച്ച് മാ​സ​മാ​യ​തി​നാ​ല്‍ പൊ​തു​മ​രാ​മ​ത്തി​ന്‍റേ​യും മ​റ്റു സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ​യും നി​ര്‍​മാ​ണ ജോ​ലി​ക​ളും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട ക​രാ​റു​കാ​രും ബു​ദ്ധി​മു​ട്ടി​ലാ​യി​ട്ടു​ണ്ട്. തൊ​ഴി​ലാ​ളി​ക്ഷാ​മം മൂ​ലം ജോ​ലി​ക​ള്‍ മു​ട​ങ്ങു​ന്ന സ്ഥി​തി​യാ​ണെ​ന്നു ക​രാ​റു​കാ​രും പ​റ​യു​ന്നു.

പെ​രു​മ്പാ​വൂ​ര്‍ മേ​ഖ​ല​യി​ല്‍ മാ​ത്രം ഒ​രു ല​ക്ഷ​ത്തി​ല​ധി​കം ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര്‍ ഉ​ണ്ടെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. അ​നൗ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ള്‍​പ്ര​കാ​രം എ​ണ്ണം ഇ​തി​ലും കൂ​ടും. പ്ലൈ​വു​ഡ് വ്യ​വ​സാ​യ​ത്തി​ന്‍റെ പ്ര​ധാ​ന മേ​ഖ​ല​യാ​യ പെ​രു​മ്പാ​വൂ​രി​ല്‍ ഇ​ത​ര​സം​സ്ഥാ​ന​ക്കാ​രു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് ആ ​വ്യ​വ​സാ​യ​ത്തെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. പ​ല​യി​ട​ങ്ങ​ളി​ലും പ്ര​തി​ദി​ന ഉ​ല്പാ​ദ​നം പ​കു​തി​യാ​യി കു​റ​ഞ്ഞു. വി​വി​ധ കൃ​ഷി​ക​ളി​ല്‍ വി​ള​വെ​ടു​പ്പി​നും മ​റ്റു ജോ​ലി​ക​ള്‍​ക്കും ആ​ളെ കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യു​ണ്ട്.

അ​തേ​സ​മ​യം പ​ശ്ചി​മ​ബം​ഗാ​ളി​ലും വി​വി​ധ ഉ​ത്ത​രേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലും തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് മാ​ന്യ​മാ​യ തൊ​ഴി​ല്‍ സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രു​ക​ള്‍ പു​ല​ര്‍​ത്തു​ന്ന ശ്ര​ദ്ധ​യും കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്കി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ടെ​ന്നും വ്യ​വ​സാ​യി​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

  • ഷി​ജു തോ​പ്പി​ലാ​ന്‍

Related posts

Leave a Comment