വേലൂർ: സെന്റ് തോമസ് യു പി സ്കൂൾ പുലിയന്നൂർ പേര് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള നിവേദനം സമരസമിതി കുന്നംകുളം എംഎൽഎ എ.സി. മൊയ്തീന് സമർപ്പിച്ചു.
സംസ്ഥാന മുന്നാക്ക കമ്മീഷൻ മെമ്പർ സെബാസ്റ്റ്യൻ ചൂണ്ടൽ, പി.ഐ. ലാസർ മാസ്റ്റർ, കൺവീനർ സി.ഐ. പൗലോസ് മാസ്റ്റർ, ജോസ് ചെമ്പിശേരി എന്നിവർ നിവേദകസംഘത്തിൽ ഉണ്ടായിരുന്നു.
ഈ നിവേദനം എത്രയും വേഗത്തിൽ ബന്ധപ്പെട്ട അധികാരികൾക്കു കൈമാറുമെന്നും അനുഭാവപൂർണമായ തീരുമാനം ഉണ്ടാകുമെന്നും എം എൽഎ നിവേദക സംഘത്തിന് ഉറപ്പുനല്കി.
