സെ​ന്‍റ് തോ​മ​സ് സ്കൂ​ൾ പു​ലി​യ​ന്നൂ​ർ പേ​ര് പു​നഃ​സ്ഥാ​പി​ക്ക​ണം; എം​എ​ൽ​എ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി സ​മ​ര​സ​മി​തി

വേ​ലൂ​ർ: സെ​ന്‍റ് തോ​മ​സ് യു ​പി സ്കൂ​ൾ പു​ലി​യ​ന്നൂ​ർ പേ​ര് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു കൊ​ണ്ടു​ള്ള നി​വേ​ദ​നം സ​മ​ര​സ​മി​തി കു​ന്നം​കു​ളം എം​എ​ൽ​എ എ.​സി. മൊ​യ്തീ​ന് സ​മ​ർ​പ്പി​ച്ചു.

സം​സ്ഥാ​ന മു​ന്നാ​ക്ക ക​മ്മീ​ഷ​ൻ മെ​മ്പ​ർ സെ​ബാ​സ്റ്റ്യ​ൻ ചൂ​ണ്ട​ൽ, പി.​ഐ. ലാ​സ​ർ മാ​സ്റ്റ​ർ, ക​ൺ​വീ​ന​ർ സി.​ഐ. പൗ​ലോ​സ് മാ​സ്റ്റ​ർ, ജോ​സ് ചെ​മ്പി​ശേ​രി എ​ന്നി​വ​ർ നി​വേ​ദ​ക​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

ഈ ​നി​വേ​ദ​നം എ​ത്ര​യും വേ​ഗ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്കു കൈ​മാ​റു​മെ​ന്നും അ​നു​ഭാ​വ​പൂ​ർ​ണ​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​കു​മെ​ന്നും എം ​എ​ൽ​എ നി​വേ​ദ​ക സം​ഘ​ത്തി​ന് ഉ​റ​പ്പു​ന​ല്കി.

Related posts

Leave a Comment