തിരുവനന്തപുരം: ഉണ്ണികൃഷ്ണന് പോറ്റിയുടെ പരാതിക്കുപിന്നില്‍ നീചമായ ഗൂഢാലോചനയെന്ന് സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന് എംഎല്‍എ. ആരാണ് പ്രതിഭയെന്ന് തനിക്കറിയില്ല. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തിനിടെ ഒരു പോലീസ് സ്റ്റേഷനിലും പരാതിയുടെ പേരില്‍ പോയിട്ടില്ല.
വ്യാജപരാതിക്കു പിന്നില്‍ ആരാണെന്നുള്ള കാര്യം പിന്നീടു വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതാണു പരാതിക്കു പിന്നിലുള്ള കാരണം.
പരാതിക്കു പിന്നില്‍ എല്ലാവര്ക്കും സുപരിചിതനായ ആളാണ്. പേര് പിന്നീട് വെളിപ്പെടുത്താമെന്നും കടകംപള്ളി പറഞ്ഞു. ആരുടെയും സാമ്പത്തിക ഇടപാടുകളില്‍ ഇടപെട്ടിട്ടില്ല.
മാധ്യമങ്ങള്‍ തന്നെ കരിവാരിതേയ്ക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പ്രതിഭ എന്ന് പേരുള്ളതില്‍ യു. പ്രതിഭയെ മാത്രമാണ് പരിചയമുള്ളതെന്നും കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
